പച്ചക്കറി തൈകള്‍ പറിച്ചു നടുമ്പോള്‍ ശ്രദ്ധിക്കണം

തൈകള്‍ പറിച്ചു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

By Harithakeralam
2023-12-22

മിക്ക പച്ചക്കറി തൈകളും പറിച്ചു നട്ടാണ് നാം കൃഷി ചെയ്യാറുള്ളത്. ആദ്യം ട്രേയിലോ മറ്റോ വിത്തിട്ട് മുളപ്പിച്ച് തൈകള്‍ തയാറാക്കി പിന്നീട് കൃഷിയിടത്തിലേക്ക് മാറ്റി നടുകയാണ് പതിവ്. തൈകള്‍ പറിച്ചു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1. ആരോഗ്യമുള്ള തൈകള്‍ മാത്രം തെരഞ്ഞെടുക്കുക  നല്ല ആരോഗ്യത്തോടെ വളരുന്ന ചെടികള്‍ക്ക് കീടങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കും. മെച്ചപ്പെട്ട വിളവിനുമതാണ് നല്ലത്. വിത്ത് പാകുമ്പോള്‍ കൂട്ടത്തില്‍ മുരടിച്ചു നില്‍ക്കുന്നവയൊക്കെ ആദ്യമേ തന്നെ നീക്കം ചെയ്യുക. അതെ പോലെ തൈകള്‍ രണ്ടു-മൂന്ന് ആഴ്ച ആകുമ്പോള്‍ തന്നെ മാറ്റി നടുക.

2. വൈകുന്നേരം പറിച്ചു നടുക  പച്ചക്കറി തൈകള്‍ പറിച്ചു നടാന്‍ പറ്റിയ സമയം വൈകുന്നേരമാണ്.

3. വേരുകള്‍ മുറിഞ്ഞു പോകാതെ   വളരെ സൂക്ഷിച്ചു വേണം തൈകള്‍ പറിച്ചെടുക്കാന്‍ . ചെടിയുടെ ചുവട്ടില്‍ കുറച്ചു വെള്ളം ഒഴിച്ച് അഞ്ചു മിനിട്ടിനു ശേഷം ഇളക്കുക. മണ്ണോടു ചേര്‍ത്തെടുത്താല്‍ അത്രയും നല്ലത്.

4. നടുമ്പോള്‍ വളപ്രയോഗമൊന്നും വേണ്ട, പ്രത്യേകിച്ചു രാസവളം. ചെടി വളര്‍ന്നു തുടങ്ങിയ ശേഷം മതി വളപ്രയോഗമെല്ലാം.

5. തൈ നട്ട ഉടനെ ചെറിയ രീതിയില്‍ നനച്ചാല്‍ മതി. ചെറിയ തൈകളുടെ ചുവട്ടില്‍  വെള്ളം കെട്ടികിടക്കാന്‍ പാടില്ല. തൈ വളരുന്നതിന് അനുസരിച്ച് വെള്ളത്തിന്റെ അളവും വര്‍ധിപ്പിക്കുക.

6.   നട്ട ശേഷം ആദ്യ പത്ത് ദിവസം  തണല്‍ കൊടുക്കുന്നത് നല്ലതാണ്. നല്ല വെയിലുള്ള കാലാവസ്ഥയാമെങ്കില്‍ മാത്രം ഇങ്ങനെ ചെയ്താല്‍ മതി.  

7.  സ്യൂഡോമോണസ് ലായനിയില്‍ വേരുകള്‍ കുറച്ചു സമയം മുക്കി വെക്കുന്നത് രോഗനിയന്ത്രണത്തിനും സസ്യവളര്‍ച്ചയ്ക്കും നല്ലതാണ്.

Leave a comment

മത്തനും പയറും നശിപ്പിക്കാന്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍

ചൂട് കൂടി വരുകയാണിപ്പോള്‍... വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്‍…

By Harithakeralam
കീട-രോഗബാധയില്‍ വലഞ്ഞ് വഴുതനക്കര്‍ഷകര്‍

ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കീട-രോഗ ബാധ വഴുതനയില്‍ വലിയ തോതിലുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍…

By Harithakeralam
തക്കാളിച്ചെടികളെ സംരക്ഷിക്കാം: നല്ല വിളവ് നേടാം

തക്കാളിച്ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും കീടങ്ങളും തക്കാളിയെ…

By Harithakeralam
പാവലിന്റെ ഇലയ്ക്ക് മഞ്ഞ നിറം: പ്രതിരോധ നടപടികള്‍ സ്വീകരിക്കാം

വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…

By Harithakeralam
വെണ്ടയില്‍ ഇലത്തുള്ളന്‍, കുരുമുളകിന് മഗ്നീഷ്യത്തിന്റെ കുറവ്

അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…

By Harithakeralam
വേനല്‍ക്കാലത്തെ നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങാം; തെങ്ങിനും വെള്ളരി വര്‍ഗങ്ങള്‍ക്കും പ്രത്യേക പരിചരണം

ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…

By Harithakeralam
പച്ചക്കറികള്‍ക്കുള്ള വളം അടുക്കളയില്‍ നിന്നും

അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…

By Harithakeralam
പയറിലും വഴുതനയിലും നിറയെ കായ്കള്‍; റോസാച്ചെടി പൂത്തുലയും: പ്രയോഗിക്കാം അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs