ദിവസവും ഒരു ടീസ്പൂണ്‍ തേന്‍ ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കും.
1. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ നല്ലതാണ് തേന്‍. ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ള തേനില്‍ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് രാവിലെ വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത് നാരങ്ങാനീര് കുടിക്കുന്നത് ശരീരത്തെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും ഏറെ സഹായിക്കും.
2.ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ ഏറെ നല്ലതാണ് തേന്‍. പ്രകൃതിദത്ത എനര്‍ജി ബൂസ്റ്റര്‍ എന്ന് വേണമെങ്കില്‍ തേനിനെ വിളിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, ഗ്ലൂകോസ് രക്തത്തില്‍ പ്രവേശിച്ച് വേഗത്തില്‍ മനുഷ്യ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. പ്രഭാതത്തില്‍ കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കാവുന്നതാണ്.
3.രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളമോ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളമോ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് അടിവയറ്റിലും മറ്റും അടിഞ്ഞുകൂടിയിരിക്കുന്ന മോശം കൊഴുപ്പിനെ അലിയിക്കാന്‍ സഹായിക്കും.
4. പോളിഫോണിക് ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തേന്‍. ദിവസവും ഇത് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത തടയുന്നു. രക്തക്കുഴലുകളില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ രക്തക്കുഴലുകള്‍ ചുരുങ്ങി പോകാതിരിക്കാനും ഇത് ഏറെ നല്ലതാണ്. തേനിലെ സ്വാഭാവിക മധുരം ശരീരത്തിലെ ഇന്‍സുലിന്‍ തോതു വര്‍ദ്ധിപ്പിക്കുന്നു.
5. പണ്ട് കാലം മുതലെ ചുമയ്ക്കുള്ള പ്രതിവിധിയായി തേന്‍ ഉപയോഗിക്കാറുണ്ട്. വിട്ടുമാറാത്ത ചുമയെ ശമിപ്പിക്കാനും തേനിന് ശക്തിയുണ്ട്. തേനിലെ ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ തൊണ്ടയിലെയും ശ്വാസകോശത്തിലെയും ബാക്ടീരിയ അണുബാധകളെ നശിപ്പിക്കുകയും ചുമ, സീസണല്‍ രോഗങ്ങള്‍ എന്നിവ തടയുകയും ചെയ്യുന്നു. ചുമ മൂലം തൊണ്ടയില്‍ ഉണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ തേന്‍ ഏറെ നല്ലതാണ്.
1. നേന്ത്രപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…
നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…
രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.
മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…
1. ക്യാപ്സിക്കം
വൃക്കയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ ക്യാപ്സിക്കം കഴിക്കുന്നതു നല്ലതാണ്, പ്രത്യേകിച്ച് ചുവന്ന ക്യാപ്സിക്കം. ഇതില്‍ പൊട്ടാസ്യം വളരെ കുറവാണ് ,കൂടാതെ…
മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കണ്ണ്. സാങ്കേതിക വിദ്യയും ജോലി സാഹചര്യങ്ങളും മാറിയതോടെ കണ്ണിന് അധ്വാനം കൂടുതലാണ്. മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ കണ്ണിന്റെ കാര്യത്തില്‍…
കേരളത്തിലെ മാര്‍ക്കറ്റില്‍ ഒരു തുള്ളി പോലും കീടനാശിനികള്‍ പ്രയോഗിക്കാതെ വില്‍പ്പനയ്ക്കെത്തുന്ന കടച്ചക്കയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷം വെള്ളായനി കാര്‍ഷിക കോളേജ് നടത്തിയ പഠനത്തില്‍ കടച്ചക്കയില്‍…
പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഫെബര്‍ അഥവാ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. മലബന്ധത്തെ തടയാനും…
© All rights reserved | Powered by Otwo Designs
Leave a comment