വാണിജ്യമായി കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ ഇനം ചാമ്പയാണ് ദല്‍ഹാരി ചാമ്പ. നല്ല വലിപ്പമുള്ള കായ്കളും ഉയര്‍ന്ന ഉത്പാദനവും ഇതിനെ കര്‍ഷകര്‍ക്ക് പ്രിയങ്കരമാക്കുന്നു.
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള നമ്മുടെ കാലാവസ്ഥയില്‍ എല്ലാ ചാമ്പയിനങ്ങളും നല്ല വിളവ് തരും. വാണിജ്യമായി കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ ഇനം ചാമ്പയാണ് ദല്‍ഹാരി ചാമ്പ. നല്ല വലിപ്പമുള്ള കായ്കളും ഉയര്‍ന്ന ഉത്പാദനവും ഇതിനെ കര്‍ഷകര്‍ക്ക് പ്രിയങ്കരമാക്കുന്നു.
രുചിയുടെ കാര്യത്തില്‍ മറ്റിനം ചാമ്പകളേക്കാള്‍ ഒരു പടി മുന്നിലാണ് ദല്‍ഹാരിയുടെ സ്ഥാനം. കശുവണ്ടിയുടെ പഴത്തിനെ പോലെ ഓവല്‍ ആകൃതിയിലുള്ള വലിയ കായ്കളാണ് ഈയിനത്തിനുണ്ടാകുക. പഴത്തിന്റെ വലിപ്പവും മധുരവും കാരണം ഇതിനെ മികച്ച വെള്ള പേരക്കയെന്നു വിശേഷിപ്പിക്കുന്നു. വാണിജ്യക്കൃഷിക്ക് ഏറെ അനുയോജ്യമായ ഈയിനം ജ്യൂസ്, ജാം പോലുള്ളവ നിര്‍മിക്കാനും ഉപയോഗിക്കാം.
സാധാരണ പഴച്ചെടികള്‍ നടും പോലെ കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ചു തൈ നടാം. നല്ല തൈകള്‍ വിശ്വാസ്യതയുള്ള നഴ്‌സറികളില്‍ നിന്നും വാങ്ങുക. നല്ല പോലെ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം തൈ നടാന്‍. വെയില്‍ ശക്തമായ സമയത്താണ് നട്ടതെങ്കില്‍ കുറച്ചു ദിവസം തണല്‍ നല്‍കുന്നത് നല്ലതായിരിക്കും. കൃത്യമായ ഇട വേളകളില്‍ നനച്ചു കൊടുക്കണം. ചാണകപ്പൊടി, കമ്പോസ്റ്റ്, കോഴിക്കാഷ്ടം എന്നിവ ഇടയ്ക്ക് വളമായി നല്‍കാം.
നട്ട് ഏഴാം മാസം മുതല്‍ സാധാരണ രീതിയില്‍ ചാമ്പയില്‍ കായ്കളുണ്ടായി തുടങ്ങും. മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഒരു മരത്തില്‍ നിന്നും 100 മുതല്‍ 150 കിലോ വരെ പഴങ്ങള്‍ ലഭിക്കും. നല്ല ഗുണനിലവാരനുള്ള പഴങ്ങളായിരിക്കും ഇതിലുണ്ടാകുക. കീട-രോഗബാധയും കുറവായിരിക്കും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment