ഇലത്തുള്ളന്‍ എന്ന പ്രാണിയുടെ ആക്രമണം വെണ്ടയില്‍ വലിയ തോതിലുണ്ട്. ഇവ നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ ചുരുളുകയും ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ പല സ്ഥലങ്ങളിലുമിപ്പോള്‍ നല്ല മഞ്ഞുമുണ്ട്. ഈ സമയത്ത് കാര്‍ഷിക മേഖലയില്‍ സ്വീകരിക്കേണ്ട ചില മുന്‍ കരുതലുകള്‍ നോക്കാം.
മഴയൊന്നു മാറി നല്ല തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ വെണ്ടയില്‍ നിന്നും നല്ല വിളവ് ലഭിക്കുന്ന സമയമാണിപ്പോള്‍. എന്നാല്‍ ഇലത്തുള്ളന്‍ എന്ന പ്രാണിയുടെ ആക്രമണം വെണ്ടയില്‍ വലിയ തോതിലുണ്ട്. ഇവ നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ ചുരുളുകയും ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇലയുടെ അടിഭാഗത്താണ് പ്രാണിയുടെ താമസം. ഇലയുടെ അരികില്‍ മഞ്ഞപ്പ് തുടങ്ങുന്നതാണ് പ്രധാന ലക്ഷണം.
ജൈവ മാര്‍ഗത്തില്‍ ഇവയെ നിയന്ത്രിക്കുക പ്രയാസമാണ്. അടുക്കളത്തോട്ടത്തില്‍ കുറച്ച് ചെടികള്‍ മാത്രമാണുള്ളതെങ്കില്‍ പെറുക്കിയെടുത്ത് നശിപ്പിക്കാം. അല്ലെങ്കില്‍ വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. ആക്രമണം ഗുരുതരമാണെങ്കില്‍ രാസകീടനാശിനികള്‍ പ്രയോഗിക്കേണ്ടി വരും.
കുരുമുളകിന് മഗ്നീഷ്യത്തിന്റെ അഭാവം വലിയ തോതില്‍ കണ്ടുവരുന്നുണ്ട്. വലിയ നഷ്ടമാണ് ഈ പ്രശ്‌നം കര്‍ഷകര്‍ക്കുണ്ടാക്കുക. വര്‍ഷങ്ങളായി പരിപാലിക്കുന്ന വള്ളി ഉത്പാദനമില്ലാതെ നശിച്ചു പോകാനിതു കാരണമാകും. മൂപ്പെത്തിയ ഇലകളുടെ അറ്റത്ത് ഇളം മഞ്ഞ നിറം അല്ലെങ്കില്‍ പച്ചയും മഞ്ഞയും കലര്‍ന്നിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണം. ഇല ഞരമ്പുകള്‍ക്കിടയില്‍ ചെറിയ കരിഞ്ഞ പൊട്ടുകളും കാണപ്പെടാം. നല്ല പോലെ ജൈവ വളങ്ങള്‍ എല്ലാ വര്‍ഷവും നല്‍കുക എന്നതാണ് പ്രധാന പരിഹാരം. 10 കിലോ എങ്കിലും ജൈവ വളം ഒരു വള്ളിക്ക് വര്‍ഷം തോറും നല്‍കണം. 100 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് വള്ളി ഒന്നിന് ഒരു വര്‍ഷം നല്‍കാം.
കൊക്കോ ചെടിയുടെ എല്ലാ മൃദുവായ ഭാഗത്തെയും മിലി മുട്ട ആക്രമിക്കുന്നു, തല്‍ഫലമായി ഇലകളുടെ വളര്‍ച്ച മുരടിച്ച് വികൃതമായി കാണപ്പെടും. വളര്‍ച്ചയെത്തിയ കായ്കളെയാണ് അക്രമിക്കുന്നതെങ്കില്‍ ഉപരിതരത്തില്‍ തവിട്ട് നിറത്തിലുള്ള പാടുകളും ചെറിയ പൊട്ടലുകളും കാണാവുന്നതാണ്. നിയന്ത്രിക്കാനായി പ്രാണികളെ ആകര്‍ഷിച്ച് പിടിക്കാന്‍ മഞ്ഞ കെണികള്‍ സ്ഥാപിക്കുക. വേപ്പെണ്ണ 30 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ സോപ്പ് ചേര്‍ത്ത് തളിക്കുക. ക്വിനാല്‍ഫോസ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായിനിയാക്കി തളിക്കുക.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment