ഡൗണി മില്‍ഡ്യൂ രോഗമാണ് ഈ സമയത്ത് പാവലില്‍ ഏറെ കണ്ടുവരുന്നത്. ഇലയ്ക്ക് മുകളില്‍ കാണുന്ന വിളറിയ മഞ്ഞ പാടുകളാണ് രോഗലക്ഷണം.
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍ അടങ്ങിയ പാവല്‍ നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിച്ചിരിക്കണം.
പന്തല്‍ വിളകള്‍ക്ക് സാധാരണ കീട-രോഗ ബാധകള്‍ കൂടുതലായിരിക്കും. ഇതിനാല്‍ നല്ല ശ്രദ്ധ കൊടുത്തുവേണം പാവല്‍ കൃഷി ചെയ്യാന്‍. ഡൗണി മില്‍ഡ്യൂ രോഗമാണ് ഈ സമയത്ത് പാവലില്‍ ഏറെ കണ്ടുവരുന്നത്. ഇലയ്ക്ക് മുകളില്‍ കാണുന്ന വിളറിയ മഞ്ഞ പാടുകളാണ് രോഗലക്ഷണം. വെളുപ്പും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള കുമിളുകള്‍ ഇലയുടെ അടിഭാഗത്തുണ്ടാകും. അതിവേഗം പടരുന്നതാണ് ഈ രോഗം. ഇല വളരെപ്പെട്ടന്ന് കരിഞ്ഞു പോയി ചെടി നശിക്കും, വിളവും കുറയും.
കൃത്യമായ ശ്രദ്ധ കൊടുക്കുകയാണ് ഈ രോഗം പടരാതിരിക്കാനുള്ള ആദ്യ മാര്‍ഗം. എന്നും കൃഷിയിടം നോക്കി രോഗ ബാധിതവും ഉണങ്ങിയതുമായ ഇലകള്‍ നീക്കം ചെയ്യുക. രൂക്ഷമായാല്‍ കീടനാശിനികള്‍ തളിക്കാം. മാങ്കോസെബ് മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാം.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment