നമ്മുടെ നാടന്‍ തെങ്ങിനങ്ങളില്‍ പ്രധാനിയാണ് കുറ്റ്യാടി... തെങ്ങുകളിലെ രാജാവ് എന്നു വിശേഷിപ്പിക്കാം കുറ്റ്യാടി ഇനത്തെ.
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും കേരളത്തില്‍ തന്നെയാണ്. വെളിച്ചെണ്ണയും മറ്റ് ഉത്പന്നങ്ങളും തയാറാക്കാന്‍ കേരളത്തില്‍ വിളയുന്ന നല്ല കാമ്പുള്ള വലിയ തേങ്ങ തന്നെ വേണം. നമ്മുടെ നാടന്‍ തെങ്ങിനങ്ങളില്‍ പ്രധാനിയാണ് കുറ്റ്യാടി... തെങ്ങുകളിലെ രാജാവ് എന്നു വിശേഷിപ്പിക്കാം കുറ്റ്യാടി ഇനത്തെ.
കോഴിക്കോട് നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് കുറ്റ്യാടി എന്ന സ്ഥലം. കേരളത്തിന്റെ നാളികേര തലസ്ഥാനമെന്നാണ് ഈ മലയോര നാട് അറിയപ്പെടുന്നത്. ധാരാളം സ്ഥലത്ത് ഇവിടെ തെങ്ങ് കൃഷി ചെയ്യുന്നു. നല്ല ഉത്പാദന ക്ഷമതയും രോഗപ്രതിരോധ ശേഷിയുള്ള തെങ്ങുകളാണ് ഇവിടെയുള്ളത്. ഇതിനാല്‍ തൈയുണ്ടാക്കാന്‍ ഒരോ വര്‍ഷവും ആയിരക്കണക്കിന് തേങ്ങകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും കയറ്റി അയക്കുന്നത്.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന തെങ്ങാണിത്. സാധാരണ തെങ്ങുകളെ പോലെ ഉയരം വയ്ക്കുന്ന ഈ ഇനത്തിന് വെസ്റ്റ് കോസ്റ്റ് ടാള്‍ എന്ന പേരും കൂടിയുണ്ട്. എട്ടു മീറ്റര്‍ അകലത്തില്‍ ഒന്നര - രണ്ടര അടി ആഴത്തില്‍ കുഴിയെടുത്ത് തൈ നടാം. ഏതാണ്ട് 4-5 വര്‍ഷം കൊണ്ട് കായ്ച്ചു തുടങ്ങും. കൃത്യമായ പരിചരണം നല്‍കിയാല്‍ നല്ല വിളവ് നല്‍കും, കാലാവസ്ഥ, രോഗ-കീടങ്ങള്‍ എന്നിവയെല്ലാം ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താന്‍ കുറ്റ്യാടി ഇനത്തിനു കഴിവുണ്ട്. പരിചരണം, കാലാവസ്ഥ എന്നതിനെ ആശ്രയിച്ച് 100-250 തേങ്ങ വരെ വര്‍ഷത്തില്‍ ലഭിക്കും, അത്യാവശ്യം വലുപ്പമുള്ള തേങ്ങയാണ്.
നല്ല തൂക്കം ലഭിക്കുന്ന കൊപ്രയാണ് ഈയിനത്തിനുണ്ടാകുക. ഗുണമേന്മയുള്ള എണ്ണ ലഭിക്കുന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ വരെ കുറ്റ്യാടി തേങ്ങ പ്രശസ്തമാണ്. വെള്ളത്തിന്റെ രുചി, തേങ്ങാപ്പീര, എണ്ണ, കായ്ക്കുന്ന തേങ്ങയുടെ എണ്ണം എന്നിവയുടെ കാര്യത്തില്‍ ഇവ മറ്റു നാളികേര ഇനങ്ങളെക്കാള്‍ മികച്ചതാണ്.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment