തുലാവര്‍ഷത്തില്‍ പെയ്യേണ്ട മഴയില്‍ കാര്യമായ പുരോഗതിയില്ല. പല സ്ഥലങ്ങളിലും ഒന്നോ രണ്ടോ ദിവസം ശക്തമായ മഴ പെയ്‌തെങ്കിലും തുടര്‍ച്ചായിയ മഴ കിട്ടിയിട്ടില്ല.
കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ ജില്ലകളിലും കുറഞ്ഞ ചൂട് 30 ഡിഗ്രിയിലധികമായിരുന്നു. കണ്ണൂരും കാസര്‍കോട്ടും 37 ഡിഗ്രിയിലധികമായി.
തുലാവര്‍ഷത്തില്‍ പെയ്യേണ്ട മഴയില്‍ കാര്യമായ പുരോഗതിയില്ല. പല സ്ഥലങ്ങളിലും ഒന്നോ രണ്ടോ ദിവസം ശക്തമായ മഴ പെയ്‌തെങ്കിലും തുടര്‍ച്ചായിയ മഴ കിട്ടിയിട്ടില്ല. തുലാവര്‍ഷം തുടര്‍ച്ചയായി പെയ്താല്‍ മാത്രമേ വെള്ളം സംഭരിക്കാന്‍ ഭൂമിക്ക് കഴിയൂ. വരുന്ന വേനല്‍ക്കാലത്തേക്കുള്ള വെള്ളം ലഭിക്കുന്നത് തുലാവര്‍ഷത്തില്‍ നിന്നാണ്. ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് മിക്കയിടത്തും ഇത്തവണ ഉണ്ടായിരിക്കുന്നത്. കൃഷി നാശത്തിനും ഇതു കാരണമായി. വ്യാഴാഴ്ചയോടെ പരക്കെ ചെറിയ തോതിലെങ്കിലും മഴ തുടങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വ്യക്തമാക്കുന്നത്.
തുലാവര്‍ഷ മഴ പെയ്യിക്കുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചത് മുതല്‍ ഇടയ്ക്കിടെ അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴികള്‍ മണ്‍സൂണ്‍ കാറ്റിനെ ബാധിച്ചതാണ് മഴ കുറയാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…
നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍ ഭാഗമായിട്ടുള്ള തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…
നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…
കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @ മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…
രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…
തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല. ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍. ഓണം സീസണായ കഴിഞ്ഞ…
കോഴിക്കോട് : ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി പുതിയ ലുലു മാള്‍ മാങ്കാവില്‍ തുറന്നു. ലോകോത്തര ഷോപ്പിങ്ങിന്റെ…
കേരളത്തില്‍ വെളുത്തുള്ളി വില റോക്കറ്റ് കണക്കെ കുതിക്കുന്നു. നല്ലയിനം വെളുത്തുള്ളിക്ക് കിലോ 380 രൂപയാണിപ്പോള്‍ വില. മൊത്തവിലയാണെങ്കില്‍ 320 മുതല്‍ 350 രൂപവരെയാണ്. ഒരു മാസം മുമ്പ് 250-270 രൂപയായിരുന്നു…
© All rights reserved | Powered by Otwo Designs
Leave a comment