സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ ചേര്‍ന്ന് പച്ചക്കറി തൈകള്‍ നട്ടു കൊണ്ട് നിര്‍വഹിച്ചു.
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ ചേര്‍ന്ന് പച്ചക്കറി തൈകള്‍ നട്ടു കൊണ്ട് നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിലെ ഉദ്യാനത്തില്‍ രാവിലെ 11:30 മണിക്കാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പിള്ളി, കെ.എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ.ചിഞ്ചു റാണി, ചീഫ് സെക്രട്ടറി വി . വേണു എന്നിവരും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് , ഡയറക്ടര്‍ അദീല അബ്ദുള്ള എന്നിവരും പങ്കെടുത്തു. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് തദവസരത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.
സംസ്ഥാനത്ത് എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക, കൂടാതെ സുരക്ഷിത പച്ചക്കറി ഉല്പാദനം കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മലയാളികളുടെ ദേശീയ ഉല്‍സവമായ ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയാണ് 'ഓണത്തിനൊരുമുറം പച്ചക്കറി'. സുരക്ഷിത പച്ചക്കറി ഉല്പാദനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി 2024-25 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്നത്്. വിപണിയില്‍ നാടന്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും, ഓണവിപണിയില്‍ ഉണ്ടായേക്കാവുന്ന പച്ചക്കറി വിലക്കയറ്റത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനും ടി പദ്ധതിക്ക് മുന്‍ വര്‍ഷങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകള്‍, തൈകള്‍, ദീര്‍ഘകാല പച്ചക്കറി തൈകള്‍ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകള്‍ വഴി സൗജന്യമായി നല്‍കുന്നു. കര്‍ഷകര്‍, കൃഷിക്കൂട്ടങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന പച്ചക്കറി വികസന പദ്ധതിയുടെ ഘടകമായാണ് മേല്‍ പദ്ധതി നടത്തപ്പെടുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6045 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പച്ചക്കറി വികസന പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 1 ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, 50 ലക്ഷം സങ്കരയിനം പച്ചക്കറി തൈകളും വിതരണം നടത്തുന്നു. വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി 4 മുതല്‍ 5 വരെ പച്ചക്കറി വിത്തിനങ്ങള്‍ അടങ്ങിയ 25 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, 40 ലക്ഷം പച്ചക്കറി തൈകളും, വിവിധ മാധ്യമങ്ങള്‍ മുഖേന 3 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, ദീര്‍ഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ 1 ലക്ഷം തൈകളും പൂര്‍ണ്ണമായും സൗജന്യമായി വിതരണം നടത്തുന്നു. ഓരോ വീട്ടുവളപ്പിലും പോഷകത്തോട്ടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടൊ സംസ്ഥാനത്തൊട്ടാകെ 1 ലക്ഷം പോഷകത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
കൂടാതെ സ്ഥലപരിമിതി മൂലം കൃഷി ചെയ്യാന്‍ സാധിക്കാത്ത കര്‍ഷകര്‍ക്ക് മട്ടുപ്പാവ് കൃഷിയ്ക്കായി 8000 യൂണിറ്റ് മണ്‍ചട്ടി/HDPE ചട്ടികളില്‍ 25 എണ്ണം വിവിധ ഇനം പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിച്ച് നല്‍കി വരുന്നു. ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി വീട്ടുവളപ്പില്‍ നിന്നും തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി 100 സ്‌ക്വയര്‍ മീറ്ററിന് 50,000/- രൂപ ധനസഹായത്താല്‍ 30000 സ്‌ക്വയര്‍ മീറ്ററില്‍ മഴമറ കൃഷി നടപ്പിലാക്കുന്നു. സര്‍ക്കാര്‍/സര്‍ക്കാരിതര/സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രോജക്ട് അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ചു വരുന്നുണ്ട്.
വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഹെക്ടറൊന്നിന് 1 ലക്ഷം രൂപ ധനസഹായത്തില്‍ 203 ഹെക്ടര്‍ സ്ഥലത്ത് കൃത്യതാ കൃഷി നടപ്പിലാക്കുന്നു. ഇതു കൂടാതെ കുറഞ്ഞത് 3 മുതല്‍ 5 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ക്ലസ്റ്റര്‍ ഘടകത്തില്‍ ഉള്‍പ്പെടുത്തി 1.25 ലക്ഷം ധനസഹായം നല്‍കുന്നു. ക്ലസ്റ്ററുകളില്‍ ഉള്‍പ്പെടാതെ കൃഷി ചെയ്യുന്ന കൃഷിക്കാര്‍ക്ക് സ്റ്റാഗേര്‍ഡ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി ഹെക്ടറൊന്നിന് പന്തല്‍ ആവശ്യമുള്ളതിന് 25,000/- രൂപയും, പന്തല്‍ ആവശ്യമില്ലാത്തതിന് 20,000/- രൂപയും ധനസഹായം നല്‍കി വരുന്നു. ശീതകാല പച്ചക്കറി ഇനങ്ങള്‍ കൃഷി ചെയ്യുന്നതിനായി ഹെക്ടറൊന്നിന് 30,000/- രൂപയും പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ പ്രോത്സാഹനത്തിനായി ഹൊക്ടറൊന്നിന് 10,000/- രൂപ ധനസഹായം നല്‍കുന്നു. സംസ്ഥാന പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി ഘടകം വിജയകരമായി നടപ്പിലാക്കി ഓണക്കാലത്തും തുടര്‍ന്നും നമ്മുടെ വീട്ടുവളപ്പില്‍ നിന്നു തന്നെ സമൃദ്ധമായി സുരക്ഷിത പച്ചക്കറി ഉല്പാദിപ്പിക്കുവാനാണ് കൃഷിവകുപ്പ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള 'വിള പരിപാലന ശുപാര്‍ശകള്‍ 2024' ന്റെയും കോള്‍ നിലങ്ങളുടെ അറ്റ്‌ലസിന്റെയും പ്രകാശനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.…
കോഴിക്കോട്/ വയനാട്: കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് കേരള വെറ്ററിനറി സര്‍വകലാശാല ഡിസംബര്‍ 20മുതല്‍ 29വരെ വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തുന്ന ആഗോള…
കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര്‍ ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്‍കുന്ന പശുസഖിമാര്‍ക്ക്…
തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…
സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്‍ഗനൈസേഷന്‍ നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി…
തിരുവനന്തപുരം: മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…
തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…
© All rights reserved | Powered by Otwo Designs
Leave a comment