പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂക്കള്‍ക്ക് നല്ല സുഗന്ധമുള്ളതിനാല്‍ സുഗന്ധരാജന്‍ എന്നും പേരുണ്ട്. ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് ചെടിയുടെ ഉത്ഭവം.

By Harithakeralam
2026-03-01

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന ഗന്ധരാജന്‍ അല്‍പ്പം തണലുള്ള സ്ഥലത്ത് നടുന്നതാണ് നല്ലത്. നിത്യഹരിത സസ്യമായതിനാല്‍ എല്ലാ കാലത്തും പൂക്കളുണ്ടാകും. പൂക്കള്‍ക്ക് നല്ല സുഗന്ധമുള്ളതിനാല്‍ സുഗന്ധരാജന്‍ എന്നും പേരുണ്ട്. ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് ചെടിയുടെ ഉത്ഭവം. 

പൂക്കള്‍ വെള്ള ഇലകള്‍ പച്ച

കട്ടിയുള്ളതും വെളുത്ത നിറമുള്ളതുമായ പൂക്കളാണ് ഇതിനുള്ളത്. പൂ വിരിഞ്ഞു കുറച്ചു കഴിയുമ്പോള്‍ നേരിയ മഞ്ഞ നിറമായി മാറും.കടുത്ത പച്ച നിറത്തിലുള്ള തിളക്കമുള്ള ഇലകളാണ് ഈ ചെടിക്കുള്ളത്. പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞാല്‍ നല്ല ദൂരത്തേക്ക് പോലുമിതിന്റെ ഗന്ധം വ്യാപിക്കും. പൂന്തോട്ടത്തിന്റെ അതിരില്‍ നടാന്‍ അനുയോജ്യമായ ചെടിയാണിത്. കുറ്റിച്ചെടിയായി വളരുന്നതിനാല്‍ ഇടയ്ക്ക് കൊമ്പ് കോതി നല്‍കണം.

പരിപാലനം

നേരിട്ട് വെയില്‍ കൊള്ളുന്ന സ്ഥലത്ത് ചെടി നടാന്‍ പാടില്ല. അല്‍പ്പം  തണലുള്ളതോ അല്ലെങ്കില്‍ ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്നതോ ആയ സ്ഥലത്താണ് ചെടി നന്നായി വളരുക. നല്ല ഈര്‍പ്പം തടത്തിലെപ്പോഴും ഉണ്ടാകണം. എന്നാല്‍ മാത്രമേ പൂക്കൂ, വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കുകയും വേണം.  വേനല്‍ക്കാലത്ത് കൃത്യമായി നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്.അമ്ലഗുണമുള്ള മണ്ണിലാണ് ഗന്ധരാജന്‍ നന്നായി പൂക്കുക. പോഷകസമൃദ്ധമായ വളക്കൂറുള്ള മണ്ണ് തിരഞ്ഞെടുക്കുക. പൂവിടുന്ന സമയങ്ങളില്‍ ജൈവവളങ്ങളോ കടലപ്പിണ്ണാക്കോ നല്‍കുന്നത് ചെടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs