പൊടിക്കുമിള്‍ രോഗമിപ്പോള്‍ വെണ്ടയില്‍ വ്യാപകമാണ്. ഇതു പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും ലഭിക്കും. എന്നാല്‍ പൊടിക്കുമിള്‍ രോഗമിപ്പോള്‍ വെണ്ടയില്‍ വ്യാപകമാണ്. ഇതു പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
ഇലകളില്‍ കാണുന്ന വെളുത്ത പൊടി പോലുള്ള വളര്‍ച്ചയാണ് രോഗ ലക്ഷം. ഇലയുടെ മുകള്‍ പരപ്പിലാണ് പൊടിപ്പൂല്‍ കാണുക. കടുത്ത രോഗബാധയേറ്റ ഇലകള്‍ മഞ്ഞച്ച് പിന്നെ തവിട്ടു നിറമായി ഉണങ്ങി കൊഴിഞ്ഞു പോകും.
ഇത്തരം കുമിള്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ല പോലെ പൊടിഞ്ഞ കുമ്മായം ചേര്‍ത്ത് നിലമൊരുക്കിയ ശേഷം വേണം കൃഷി തുടങ്ങാന്‍. ഗ്രോബാഗില്‍ മിശ്രിതം നിറയ്ക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. മണ്ണ് നല്ല പോലെ വെയില്‍ കൊളളിക്കുകയും വേണം. വിത്തുകള്‍ സ്യൂഡോമോണസില്‍ മുക്കിയ ശേഷം നടുന്നതും നല്ലതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂഡോമോണസ് തളിക്കുന്നതും രോഗം വരാതിരിക്കാന്‍ സഹായിക്കും. ട്രൈക്കോഡര്‍മ ചേര്‍ത്ത ജൈവവളം അടിവളമായി നല്‍കുന്നതും രോഗബാധയില്‍ നിന്നും രക്ഷ നല്‍കും.
ബേക്കിങ് സോഡ ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ തളിക്കുക. രോഗം രൂക്ഷമായാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കേണ്ടി വരും. വെറ്റബിള്‍ സള്‍ഫര്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
വേനല്മഴ നല്ല പോലെ ലഭിക്കുന്നതിനാല് പച്ചക്കറിച്ചെടികള് എല്ലാം തന്നെ നല്ല പോലെ വളര്ന്നിട്ടുണ്ടാകും. നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍ നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
ചിലപ്പോള് മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില് നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്. ഇതു പോലെ നമ്മുടെ…
പച്ചക്കറികള്‍ മുതല് ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്ന്നു നില്ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്. കനത്ത ചൂട് മൂലം ചെടികള്ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…
© All rights reserved | Powered by Otwo Designs
Leave a comment