ചായയുടെ കൂടെ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചിലവയുണ്ട്.
ചായ കുടിക്കുന്നതു ലോകത്ത് ഏതു ഭാഗത്തുമുള്ള മനുഷ്യരുടെ പൊതു സ്വഭാവമാണ്. ചായ ശരീരത്തിനും മനസിലും ഉന്മേഷം നല്‍കുമെന്നാണ് വെപ്പ്. ചായക്കൊപ്പം പലതും കഴിക്കുന്ന ശീലം നമുക്കുണ്ട്. ബിസ്‌ക്കറ്റ് മുതല്‍ പഴംപൊരിയും പരിപ്പ് വടയുമെല്ലാം നല്ല പാട്ണറാണ് ചായയ്ക്ക്. എന്നാല്‍ ചായയുടെ കൂടെ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചിലവയുണ്ട്.
1. പാല്‍ ഉത്പന്നങ്ങള്‍ ഒരിക്കലും ചായയുടെ കൂടെ കഴിക്കരുത്. ചീസ്, തൈര്, പാല്‍ തുടങ്ങിയവ ചായയുടെ കൂടെ തൊട്ടുനോക്കാന്‍ പോലും പാടില്ല. പാല്‍ ചായ പോലും അത്ര നല്ല ശീലമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാലിന്റെ അതിപ്രസരം കട്ടന്‍ ചായയുടെയും ഗ്രീന്‍ ടീയുടെയുമൊക്കെ ഗുണങ്ങള്‍ ഇല്ലാതാക്കുന്നു.
2. പുളിരസമുള്ള പഴങ്ങള്‍ ഒരിക്കലും ചായയുടെ കൂടെ പാടില്ല. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളാണ് ഉദ്ദേശിക്കുന്നത്. ഇതിലെ ഉയര്‍ന്ന ആസിഡിക് സ്വാഭാവം ചായയിലെ ടാനിന്‍സ് എന്ന ഘടകവുമായി ചേര്‍ന്ന് ചവര്‍പ്പ് രുചിയായിരിക്കും നല്‍കുക. ആമാശയത്തിലെ പിഎച്ച് നിലയെ താളം തെറ്റിക്കാനുമിതു കാരണമാകും.
3. രണ്ടു പെഗ് മദ്യം കഴിച്ചിട്ട് ചായ കാണാന്‍ പോലും പാടില്ലെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നത്. മദ്യവും ചായയും ഡൈയൂററ്റിക്‌സാണ്, ഇത് ഒരുമിച്ച് കഴിക്കുമ്പോള്‍ നിര്‍ജ്ജലീകരണം സംഭവിക്കും.
4. ചോക്ലേറ്റും ചായയും തമ്മില്‍ ഒരിക്കലും ചേരില്ല, വലിയ പ്രശ്‌നമാണ് ഇവ ഒരുമിച്ചു കഴിച്ചാല്‍ നമ്മുടെ ശരീരത്തിനുണ്ടാക്കുക. ചോക്ലേറ്റിലും ചായയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതു രണ്ടിലും കൂടി അകത്താകുമ്പോള്‍ ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും.
5. എരിവുള്ള പരിപ്പു വടയും ചായയും കൂടി വൈകിട്ട് ഒന്നു പിടിക്കുന്നതു നമ്മുടെ ശീലമാണ്. എന്നാല്‍ നല്ല എരിവുള്ള ഭക്ഷണം ചായയ്‌ക്കൊപ്പം പാടില്ല. എരിവുള്ള ഭക്ഷണങ്ങളിലെ ക്യാപ്‌സൈസിന്‍ വായെ അമിതമായി ഉത്തേജിപ്പിക്കും, ഇത് ചായയുടെ സൂക്ഷ്മമായ രുചിയെ ഇല്ലാതാക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment