ചില പാനീയങ്ങള്‍ ശീലമാക്കിയാല്‍ സാധാരണ രീതിയിലുള്ള ദഹനക്കേടില്‍ നിന്നും രക്ഷ നേടാം.
മനുഷ്യന്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളില്‍ പ്രധാനമാണ് ദഹനക്കേട്. വയറ് അസ്വസ്തമാണെങ്കില്‍ നമ്മുടെ ജോലിയിലും മാനസിക ആരോഗ്യത്തിലുമെല്ലാം പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ ചില പാനീയങ്ങള്‍ ശീലമാക്കിയാല്‍ സാധാരണ രീതിയിലുള്ള ദഹനക്കേടില്‍ നിന്നും രക്ഷ നേടാം. പതിവായി ദഹന പ്രശ്‌നമുണ്ടെങ്കില്‍ ഒരു വിദഗ്ധനായ ഡോക്റ്ററെ കാണുകയും വേണം.
ദഹന പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന പരിഹാരമാണ് ഇഞ്ചി. വിവിധ തരത്തില്‍ നാം ഇഞ്ചി ഉപയോഗിക്കാറുണ്ട്. രാവിലെ അല്‍പ്പം ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് ദഹനത്തെ സഹായിക്കും. ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും വയറ്റിലെ അസ്വസ്ഥതയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
കുരുമുളകും പുതിനയും വയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പെപ്പര്‍മിന്റ് ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേട് അകറ്റാന്‍ സഹായിക്കും.
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ബട്ടര്‍മില്‍ക്കും പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നെഞ്ചെരിച്ചില്‍, അസിഡിറ്റി, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയെ അകറ്റാന്‍ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ചായ കുടിക്കുന്നതു ലോകത്ത് ഏതു ഭാഗത്തുമുള്ള മനുഷ്യരുടെ പൊതു സ്വഭാവമാണ്. ചായ ശരീരത്തിനും മനസിലും ഉന്മേഷം നല്‍കുമെന്നാണ് വെപ്പ്. ചായക്കൊപ്പം പലതും കഴിക്കുന്ന ശീലം നമുക്കുണ്ട്. ബിസ്ക്കറ്റ് മുതല്‍ പഴംപൊരിയും…
മനുഷ്യന്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളില്‍ പ്രധാനമാണ് ദഹനക്കേട്. വയറ് അസ്വസ്തമാണെങ്കില്‍ നമ്മുടെ ജോലിയിലും മാനസിക ആരോഗ്യത്തിലുമെല്ലാം പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ ചില പാനീയങ്ങള്‍ ശീലമാക്കിയാല്‍…
നെട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണോയെന്നു പരിഹാസമായി ചോദിക്കാറുണ്ട്. ഉറപ്പിന്റെ കാര്യത്തില്‍ പുറകോട്ടാണെങ്കിലും മറ്റ് ആരോഗ്യ ഗുണങ്ങള്‍ നോക്കിയാല്‍ വാഴപ്പിണ്ടി ആളൊരു കേമനാണ്. മനുഷ്യ ശരീരത്തിന് ഗുണം നല്‍കുന്ന…
കരള്‍ പണിമുടക്കിയാല്‍ നമ്മുടെ ആരോഗ്യം നശിക്കും. ശരീരത്തിന് രോഗപ്രതിരോധ ശേഷി നഷ്ടമാവുകയും പലതരം അസുഖങ്ങള്‍ പിടിപെടുകയും ചെയ്യും. മരണത്തിന് വരെയിതു കാരണമാകാം. മദ്യപാനം കരളിനെ നശിപ്പിക്കുന്ന ശീലമാണ്, എന്നാലിപ്പോള്‍…
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിനെ വിഘടിപ്പിക്കുക, ദഹനം സുഗമമാക്കുക തുടങ്ങി നിരവധി ജോലികള്‍ കരളാണ് ചെയ്യുന്നത്. കരളിന് ആരോഗ്യമില്ലാതായാല്‍ ശരീരം മൊത്തത്തില്‍…
വേനല്‍ കടുത്തതോടെ സണ്‍സ്ക്രീന്‍ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. പണ്ടൊക്കെ സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചിരുന്ന സണ്‍സ്ക്രീനിപ്പോള്‍ നമ്മുടെ നാട്ടിലെല്ലാം സര്‍വസാധാരണമായിരിക്കുന്നു. കടുത്ത വെയിലുണ്ടാക്കുന്ന…
ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട് തുടങ്ങിയവ വാങ്ങാന്‍ നല്ല ചെലവാണ്, സാധാരണക്കാര്‍ക്ക് ഇതെല്ലാം വാങ്ങി ദിവസവും കഴിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഏതു വരുമാനക്കാര്‍ക്കും വാങ്ങി കഴിക്കാനുതകുന്നതാണ്…
മൂത്ര സഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ ചിലര്‍ക്കുണ്ടാകാറുണ്ട്, പ്രത്യേകിച്ചു പുരുഷന്മാര്ക്ക്. പല കാരണങ്ങള്‍ കൊണ്ടാണീ അവസ്ഥയുണ്ടാകുന്നതെന്ന് പറയുന്നു വിദഗ്ധര്‍…
© All rights reserved | Powered by Otwo Designs
Leave a comment