ഉറപ്പിന്റെ കാര്യത്തില്‍ പുറകോട്ടാണെങ്കിലും മറ്റ് ആരോഗ്യ ഗുണങ്ങള്‍ നോക്കിയാല്‍ വാഴപ്പിണ്ടി ആളൊരു കേമനാണ്.
നെട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണോയെന്നു പരിഹാസമായി ചോദിക്കാറുണ്ട്. ഉറപ്പിന്റെ കാര്യത്തില്‍ പുറകോട്ടാണെങ്കിലും മറ്റ് ആരോഗ്യ ഗുണങ്ങള്‍ നോക്കിയാല്‍ വാഴപ്പിണ്ടി ആളൊരു കേമനാണ്. മനുഷ്യ ശരീരത്തിന് ഗുണം നല്‍കുന്ന നിരവധി ഘടകങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു.
1. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയ വാഴപ്പിണ്ടി ദഹനത്തിന് സഹായിക്കും.
2. വാഴപ്പിണ്ടി ജ്യൂസില്‍ നാരങ്ങാനീര് ചേര്‍ത്തു കുടിക്കുന്നത് മൂത്രത്തില്‍ കല്ലുണ്ടാകുന്നത് തടയും. മൂത്രനാളിയിലെ അണുബാധ മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാനുമിതു നല്ലതാണ്.
3. വളരെ കുറച്ച് കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാഴപ്പിണ്ടി ജ്യൂസായോ അല്ലാതെയോ കഴിക്കാം.
4. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച തടയാന്‍ വാഴപ്പിണ്ടി വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു.
5. പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്ക് മികച്ച ഭക്ഷണമാണിത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment