ചുമയാണ് പ്രധാന പ്രശ്‌നം. വിട്ടുമാറാത്ത ചുമ മാറാന്‍ താഴെ പറയുന്ന പരീക്ഷണങ്ങള്‍ നടത്തി നോക്കൂ.
പൊടിയും വെയിലും മഴയും തണുപ്പുമെല്ലാം ചേര്‍ന്ന് വല്ലാത്തൊരു കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. അസുഖങ്ങളുമിതു കാരണം നിരവധിയാണ്. ചുമയാണ് പ്രധാന പ്രശ്‌നം. വിട്ടുമാറാത്ത ചുമ മാറാന്‍ താഴെ പറയുന്ന പരീക്ഷണങ്ങള്‍ നടത്തി നോക്കൂ.
ജിഞ്ചര്‍ ടീ
ഇഞ്ചി ചതച്ചിട്ട ചായ നല്ലൊരു പരിഹാരമാണ്. ചുക്കും കുരുമുളകും ചേര്‍ത്ത കാപ്പി ജലദോഷമുണ്ടാകുമ്പോള്‍ സ്ഥിരമായി നാം കഴിക്കാറുള്ളതാണ്. ചുമയുടെ തുടക്കത്തില്‍ തന്നെ ഇവ കഴിക്കുന്നതാണ് നല്ലത്. ഇതുപോലെ പനിക്കൂര്‍ക്കയില ചതച്ച് ചായയുണ്ടാക്കുമ്പോഴോ മറ്റോ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിന്റെ ചാറ് കുട്ടികള്‍ക്കും നല്‍കാം.
ഭക്ഷണം നേരത്തെ
പൊടിക്കാറ്റേറ്റ് തൊണ്ട വരണ്ട ചുമയാണ് പലര്‍ക്കും. ഇത്തരം അവസ്ഥയുള്ളവര്‍ രാത്രി 7ന് ശേഷം അധികം ഭക്ഷണം കഴിക്കരുത്. എണ്ണയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ബേക്കറിയും പായ്ക്കറ്റ് ഭക്ഷണവും ചോക്ലേറ്റുകളുമെല്ലാം കഴിക്കരുത്, കുട്ടികള്‍ക്ക് ഒരിക്കലും ഇവ നല്‍കരുത്.
വെളിച്ചണ്ണയും പച്ചക്കര്‍പ്പൂരവും
വെളിച്ചെണ്ണ അല്‍പം ചൂടാക്കി ഇതില്‍ പച്ചക്കര്‍പ്പൂരം ചേര്‍ത്ത് അലിയിച്ച് ഇത് ചെറുചൂടോടെ കുട്ടികളുടെ മൂക്കിന്റെ ഇരുവശത്തും പുരട്ടിക്കൊടുക്കുക. സൈനസ് ഭാഗത്തും പുരട്ടാം. ഇത് ഇത്തരം അസ്വസ്ഥതകളും മൂക്കടപ്പുമെല്ലാം മാറാന്‍ നല്ലതാണ്. ഇത് മുതിര്‍ന്നവര്‍ക്കും ചെയ്യാവുന്നതാണ്.
മഞ്ഞള്‍പ്പൊടിയും ചുക്കും
മഞ്ഞള്‍പ്പൊടിയും ചുക്കുപൊടിയും തേനില്‍ ചാലിച്ചു കഴിക്കുന്നതും നല്ലതാണ്. രണ്ടോ മൂന്നോ നുള്ള് മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് ചുക്കുപൊടിയും ചേര്‍ത്താല്‍ മതിയാകും. ഇത് കുട്ടികള്‍ക്ക് നല്‍കാം. ധാരാളം ഇളം ചൂടുവെള്ളം കുടിക്കുന്നത് കഫം പുറന്തളളാന്‍ സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment