നെല്ലില്‍ ഇല കരിച്ചില്‍ രോഗം

നെല്ലില്‍ ബാക്ടീരിയല്‍ ഇല കരിച്ചില്‍ രോഗം പലഭാഗങ്ങളിലും രൂക്ഷമായി കാണുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണം.

By Harithakeralam
2024-01-11

കേരളത്തിലെ നെല്‍ കര്‍ഷകര്‍ ആശങ്കയിലാണ്, ഉത്പാദനച്ചെലവ് കൂടുന്നതിനോടൊപ്പം രോഗങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നെല്ലില്‍ ബാക്ടീരിയല്‍ ഇല കരിച്ചില്‍ രോഗം പലഭാഗങ്ങളിലും രൂക്ഷമായി കാണുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണം. ഇപ്പോള്‍ കൃഷിയിറക്കിയിട്ടുളള കോള്‍ നിലങ്ങളില്‍ രോഗബാധ ഉണ്ടാകാതിരിക്കാന്‍  പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേതാണ്.

1. നെല്‍പാടങ്ങളിലെല്ലാം മുന്‍കരുതലായി ചാണകതെളിയില്‍ സ്യൂഡോമോണാസ് ചേര്‍ത്ത് തളിക്കുക. 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ലായിനിയുടെ തെളിയെടുത്ത് 20 ഗ്രാം സുഡോമോണാസ് ചേര്‍ത്ത് തളിച്ചു കൊടുക്കുക.

2. ബ്ലീച്ചിംങ്ങ് പൗഡര്‍ 50-100 ഗ്രാം ചെറുകിഴികളാക്കി പാടങ്ങളുടെ വിവിധ ഭാഗങ്ങളിലും ബ്ലീച്ചിംഗ് പൗഡര്‍ ചണച്ചാക്കുകളിലാക്കി വെളളം വരുന്ന ചാലുകളുടെ വായഭാഗത്തും ഇട്ടുകൊടുക്കേതാണ്.

3.  ഇലകരിച്ചില്‍ രോഗം വ്യാപകമായി കണ്ടുതുടങ്ങുന്ന സാഹചര്യങ്ങളില്‍ ആന്റിബയോട്ടിക് മരുന്നായ സ്‌ട്രെപ്‌റ്റോസൈക്‌ളിന്‍ (6 ഗ്രാം 30 ലിറ്റര്‍ വെളളത്തില്‍) തളിച്ചുകൊടുക്കാവുന്നതാണ്. ഒരു ഏക്കറിന് 100 ലിറ്റര്‍ വെളളമെങ്കിലും തളിച്ചിരിക്കണം.

4. ശുപാര്‍ശയെക്കാള്‍ കൂടുതല്‍ പൊട്ടാഷ് വളം ചേര്‍ത്ത് കൊടുക്കുന്നത് ചെടികളുടെ രോഗപ്രതിരോധ ശേഷി കൂട്ടുവാന്‍ സഹായിക്കും.

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs