വരണ്ടതും ചൂട് കൂടിയതുമായ കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. പച്ചക്കറികള്‍ക്കും പഴ വര്‍ഗങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ ഈ സമയത്ത് നല്‍കേണ്ടതുണ്ട്. ഈ കാലാവസ്ഥയില്‍ പയര്‍, വെളളരി വര്‍ഗ വിളകള്‍, വാഴ, മാവ് എന്നിവയ്ക്ക് നല്‍കേണ്ട പരിചരണം നോക്കാം.
മാവിന് കായീച്ചക്കെണി
മാവ് 50% പൂത്ത് കഴിയുമ്പോള്‍ മുതല്‍ കെണി വയ്ക്കുക. ഒരു കെണി ഉപയോഗിച്ചു മൂന്ന് മുതല്‍ നാല് മാസത്തോളം ആണ്‍ ഈച്ചകളെ ആകര്‍ഷിച്ചു നശിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം അഴുകിയ പാളയന്‍കോടന്‍ പഴം/ തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ടക്കെണികളും (2 മില്ലി മാലത്തിയോണ്‍ ഒരു കിലോ മിശ്രിതത്തിന്) കൂടുതല്‍ ഗുണം ചെയ്യും. ഒരേക്കര്‍ മാവിന്‍തോട്ടത്തിന് അഞ്ചെണ്ണം അല്ലെങ്കില്‍ 25 മരങ്ങള്‍ക്ക് ഒന്ന് അഥവാ ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമത്തില്‍ കെണികള്‍ വെച്ചു കൊടുക്കേതാണ്.
കൊമ്പുണക്കം
മാവിന് കാണുന്ന ഒരു രോഗമാണ് കൊമ്പുണക്കം. തണ്ടുകള്‍ മുകളില്‍ നിന്നും താഴോട്ട് ഉണങ്ങി കരിഞ്ഞു പോകുന്നതാണ് ലക്ഷണം. ഇതു നിയന്ത്രിക്കാന്‍ ഉണക്കം ബാധിച്ച ചില്ലകള്‍ രോഗം ബാധിച്ച ഭാഗത്തിന് തൊട്ട് താഴെ മുറിച്ചു മാറ്റിയ ശേഷം അവ കത്തിച്ചു കളഞ്ഞ്, മുറിപ്പാടില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡോ (0.3%) ബോര്‍ഡോ കുഴമ്പോ (10%) പുരട്ടണം. ഇത് കൂടാതെ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ അല്ലെങ്കില്‍ 1% ബോര്‍ഡോ മിശ്രിതം കൊമ്പുകളിലും ഇലകളിലും വീഴത്തക്കവിധം തളിച്ചു കൊടുക്കാം.
പയറില്‍ മുഞ്ഞ
പയറില്‍ മുഞ്ഞയുടെ ആക്രമണം സ്ഥിരമാണിപ്പോള്‍. 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ ലെക്കാനിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ 10 ദിവസം ഇടവിട്ട് കൊടുക്കുക. കീടാക്രമണം രൂക്ഷമാണെങ്കില്‍ 3 മി.ലി ഇമിഡാക്ലോപ്രിഡ് അല്ലെങ്കില്‍ 2 ഗ്രാം തയോമെതോക്‌സാം 10ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ തളിക്കുക.
കായീച്ച
വെള്ളരി വര്‍ഗ്ഗ വിളകളില്‍ കാണുന്ന കായീച്ചകളെ നിയന്ത്രിക്കാന്‍ പഴക്കെണികളോ ഫെറമോണ്‍ കെണികളോ ഉപയോഗിക്കുക. കായീച്ചയുടെ പുഴുക്കള്‍ മണ്ണിലാണ് വളരുന്നത് എന്നതിനാല്‍ നിലത്തു വീഴുന്ന കേടുവന്ന കായ്കള്‍ പെറുക്കി തീയിട്ട് നശിപ്പിക്കുകയും വേണം.
കുരുടിപ്പ്
വെളളരി വര്‍ഗ വിളകളില്‍ കാണുന്ന കുരുടിപ്പ് രോഗം പരത്തുന്നത് വെള്ളീച്ച, മുഞ്ഞ എന്നിങ്ങനെയുള്ള നീരൂറ്റിക്കുടിക്കുന്ന ചെറുപ്രാണികളാണ്. വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിച്ച് ഈ പ്രാണികളെ നിയന്ത്രിക്കണം. ഇതിനോടൊപ്പം തന്നെ രോഗം വന്ന ചെടികള്‍ നീക്കം ചെയ്തു നശിപ്പിക്കുകയും ചെയ്യണം. തുടക്കം മുതല്‍ മഞ്ഞക്കെണി (പശയുളള ഏതെങ്കിലും എണ്ണ മഞ്ഞ തകിടിലോ ബോര്‍ഡിലോ തേച്ചു പിടിപ്പിക്കുക) തോട്ടത്തില്‍ സ്ഥാപിക്കുക വഴി ഈ പ്രാണികളെ ആകര്‍ഷിച്ചു നശിപ്പിക്കാം.
നേന്ത്രവാഴയില്‍ പിണ്ടിപ്പുഴു
നേന്ത്ര വാഴകളില്‍ കാണുന്ന പിണ്ടിപ്പുഴുവിനെതിരെ മുന്‍കരുതലായി വേപ്പെണ്ണ -സോപ്പ് മിശ്രിതം 2% വീര്യത്തില്‍ തയ്യാറാക്കി തടയില്‍ തളിച്ചു കൊടുക്കുക. കൂടാതെ വാഴത്തടകളില്‍ 4 മാസം മുതല്‍ ചെളിക്കുഴമ്പ് തേച്ച് പിടിപ്പിക്കുന്നത് ഫലപ്രദമാണ്. മെറ്റാറൈസിയം എന്ന ജീവാണു കള്‍ച്ചര്‍ ഇലക്കവിളുകളില്‍ ഇട്ടു കൊടുക്കുന്നത് വാഴയുടെ തണ്ടുതുരപ്പനെതിരെ ഫലപ്രദമാണ്.
വാഴയില്‍ ഇലതീനിപ്പുഴുവിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ആക്രമണം ബാധിച്ച ഇലകള്‍ പുഴുവിനോട് കൂടി തന്നെ നശിപ്പിച്ചു കളയുക. ആക്രമണം അധികമായാല്‍ 2 മില്ലി ക്വിാനാല്‍ഫോസ് 1 ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രാനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാം.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
©2025 All rights reserved | Powered by Otwo Designs
Leave a comment