ഇന്ത്യയില്‍ ഒരു ഗ്രാമത്തില്‍ തയാറാക്കുന്ന പ്രത്യേക വിഭവത്തിന് ജിഐ ടാഗ് അഥവാ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ലഭിച്ചിരിക്കുകയാണ്. ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍ തയാറാക്കുന്ന ഉറുമ്പ് ചട്ണിയാണ് ഈ വിഭവം.
ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം കഴിക്കണമെന്നാണ് പഴമൊഴി. എന്നാല്‍ ചേരയെ കറിവച്ചു തന്നാല്‍ കഴിക്കാന്‍ നമുക്ക് ബുദ്ധിമുട്ടാകും. ചേരയെയും പാമ്പിനെയും പട്ടിയെയുമൊക്കെ ആസ്വദിച്ചു കഴിക്കുന്ന മനുഷ്യരും ഭൂമിയില്‍ ജീവിക്കുന്നുണ്ട്. ഭക്ഷണം ഓരോ നാടിന്റെ സംസ്‌കാരത്തെയും പ്രകൃതിയെയുമൊക്കെ ആശ്രയിച്ചിരിക്കുന്നുവെന്നു സാരം. ഇന്ത്യയില്‍ ഒരു ഗ്രാമത്തില്‍ തയാറാക്കുന്ന പ്രത്യേക വിഭവത്തിന് ജിഐ ടാഗ് അഥവാ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ലഭിച്ചിരിക്കുകയാണ്. ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍ തയാറാക്കുന്ന ഉറുമ്പ് ചട്ണിയാണ് ഈ വിഭവം.
കടിച്ചാല്‍ നല്ല വേദനയുണ്ടാവുന്ന തരം ചുവന്ന ഉറുമ്പുകളെ കൊണ്ടാണ് ചട്ണിയുണ്ടാക്കുക. ഉറുമ്പുകളും മുട്ടയുമൊക്കെ മയൂര്‍ഭഞ്ചുകാരുടെ തനത് വിഭവമാണിത്. ധാരാളം പ്രോട്ടീന്‍, കാത്സ്യം, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും ചട്ണിയില്‍ അടങ്ങിയിട്ടുണ്ടത്രേ. പ്രതിരോധശേഷി മെച്ചപ്പെടുത്താനും, എല്ലുകളുടെ വളര്‍ച്ചയ്ക്കും, കാഴ്ചശക്തിക്കും, തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും, നാഡികളുടെ ആരോഗ്യത്തിനുമെല്ലാം സഹായിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ലോകത്തില്‍ തന്നെ തനിമയോടെ ഉത്പാദിപ്പിക്കപ്പെടുന്ന തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (ജിഐ) ടാഗ്. ലോകമെങ്ങും അറിയപ്പെടാനുള്ള ഭാഗ്യമാണ് മയൂര്‍ഭഞ്ചിലെ ഉറുമ്പ് ചട്ണിക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.
1. നേന്ത്രപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…
നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…
രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.
മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…
1. ക്യാപ്‌സിക്കം
വൃക്കയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ ക്യാപ്‌സിക്കം കഴിക്കുന്നതു നല്ലതാണ്, പ്രത്യേകിച്ച് ചുവന്ന ക്യാപ്‌സിക്കം. ഇതില്‍ പൊട്ടാസ്യം വളരെ കുറവാണ് ,കൂടാതെ…
മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കണ്ണ്. സാങ്കേതിക വിദ്യയും ജോലി സാഹചര്യങ്ങളും മാറിയതോടെ കണ്ണിന് അധ്വാനം കൂടുതലാണ്. മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ കണ്ണിന്റെ കാര്യത്തില്‍…
കേരളത്തിലെ മാര്‍ക്കറ്റില്‍ ഒരു തുള്ളി പോലും കീടനാശിനികള്‍ പ്രയോഗിക്കാതെ വില്‍പ്പനയ്‌ക്കെത്തുന്ന കടച്ചക്കയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷം വെള്ളായനി കാര്‍ഷിക കോളേജ് നടത്തിയ പഠനത്തില്‍ കടച്ചക്കയില്‍…
പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഫെബര്‍ അഥവാ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. മലബന്ധത്തെ തടയാനും…
© All rights reserved | Powered by Otwo Designs
Leave a comment