ശക്തമായ മഴ മാറുന്ന ഓഗസ്റ്റ് ആദ്യവാരത്തോടെ വെണ്ടക്കൃഷി തുടങ്ങാം. വെണ്ടയെ ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും അവയ്ക്കുള്ള പ്രതിവിധികളും ഇപ്പോഴേ മനസിലാക്കിയാല്‍ കൃഷി എളുപ്പമാകും.
മഴക്കാലത്തും നല്ല പോലെ വളര്‍ന്നു വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. മഴക്കാലക്കൃഷിയില്‍ കര്‍ഷകന് നല്ല വിളവും ലാഭവും വെണ്ടയില്‍ നിന്നും ലഭിക്കും. ശക്തമായ മഴ മാറുന്ന ഓഗസ്റ്റ് ആദ്യവാരത്തോടെ വെണ്ടക്കൃഷി തുടങ്ങാം. വെണ്ടയെ ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും അവയ്ക്കുള്ള പ്രതിവിധികളും ഇപ്പോഴേ മനസിലാക്കിയാല്‍ കൃഷി എളുപ്പമാകും.
മൊസേക്ക് രോഗം
ഇല ഞരമ്പുകളിലെ പച്ചപ്പു നഷ്ടപ്പെട്ടു മഞ്ഞ നിറമാകുന്നു. ഞരമ്പ് തടിക്കുക, കായ്കള്‍ ചെറുതും മഞ്ഞ കലര്‍ന്ന പച്ച നിറത്തിലുമാകുന്നതാണ് മൊസേക്ക് രോഗത്തിന്റെ ലക്ഷണങ്ങള്‍. ഇലതുള്ളന്‍, വെള്ളീച്ച എന്നിവ രോഗ വാഹകരാണ്.
1. രോഗം ബാധിച്ച ചെടികളെ പറിച്ചു കളയുക.
2. രോഗ വാഹകരായ കീടങ്ങളെ നശിപ്പിക്കുക. അതിനു വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം 25 മില്ലി/1 ലിറ്റര്‍ വെള്ളം എന്നതോതില്‍ തളിക്കുക. നീം സോപ്പ് അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്േ്രപ ചെയ്യുക.
3. രോഗം ബാധിക്കാത്ത ചെടികളില്‍ നിന്നും മാത്രം വിത്തുകള്‍ ശേഖരിക്കുക.
വെണ്ടയെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍
ഇലചുരുട്ടിപ്പുഴു
ഇളം മഞ്ഞ ചിറകുള്ള തവിട്ടു നിറത്തില്‍ വരകളുള്ള ശലഭത്തിന്റെ പുഴുക്കളാണ്. ഇവ ഇല ചുരുട്ടി നശിപ്പിക്കും.
1. വിളക്കുകെണി വയ്ക്കുക.(വൈകുന്നേരം)
2. ചുരുട്ടിയ ഇലകള്‍ ശേഖരിച്ചു നശിപ്പിക്കുക.
3. വേപ്പിന്‍കുരു സത്ത് 5% വീര്യത്തില്‍ തളിക്കുക.
4. വേപ്പ് അധിഷ്ടിത കീടനാശിനികള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മില്ലിയെന്ന തോതില്‍ തളിക്കുക.
5. നടുമ്പോള്‍ തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക.
കായും തണ്ടും
തുരക്കുന്ന പുഴുക്കള്‍
വെളുത്ത മുന്‍ ചിറകുകളില്‍ പച്ച അടയാളമുള്ള ശലഭത്തിന്റെ പുഴുക്കളാണ് കാരണക്കാര്‍. ഇളം തണ്ടുകളിലും കായ്കളിലും തുളച്ചു കയറി ഉള്‍ഭാഗം തിന്നു നശിപ്പിക്കുന്നു.
1. കീടബാധയേറ്റ ഇല,തണ്ട്, കായകള്‍ നശിപ്പിക്കുക.
2. ബിവേറിയ വാസിയാന മിത്ര കുമിള്‍ 20ഗ്രാം/ ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ആഴ്ച ഇടവിട്ട് തളിക്കുക.
3. വേപ്പ് അധിഷ്ഠിത കീടനാശിനി 5 മില്ലി/1 ലിറ്റര്‍ എന്ന തോതില്‍ തളിക്കുക.
4. വിളക്ക് കെണി വെക്കുക.
നിമാവിര
നിമാ വിരകള്‍ വെണ്ടയുടെ വേരിനെ ആക്രമിച്ചു വേരിന് മുന്നോട്ട് പോകാന്‍ പറ്റാതാക്കുന്നു. വേരുകള്‍ ഉരുണ്ട് നീളം കുറഞ്ഞ് വരുന്ന അവസ്ഥ. ഇതോടെ ആരോഗ്യമില്ലാതെ ചെടി മുരടിക്കുന്നു. തക്കാളി, മുളക് എന്നിവിളകള്‍ക്കും നിമാ വിരയുടെ ആക്രമണം ഉണ്ടാകാറുണ്ട്.
1. തടത്തില്‍ കമ്യൂണിസ്റ്റ് പച്ച അരിഞ്ഞിട്ട് നനക്കുക.
2. തടത്തില്‍ നടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തിളക്കുക.
3. കരിനൊച്ചി/ ഉങ്ങ് ഇവയുടെ ഇലകള്‍ തടത്തില്‍ നിക്ഷേപിക്കുക.
ഗുണങ്ങള്‍
വിറ്റാമിന്‍ കെ,എ,സി, കോപ്പര്‍, കാത്സ്യം എന്നിവ വെണ്ടയില്‍ ധാരാളമുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തം ശുചിയാക്കാനും വെണ്ട ഫലപ്രദമാണ്. വെണ്ടയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മനുഷ്യ ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കും.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment