ദിവസവും വെണ്ടയ്ക്ക കഴിച്ചാല്‍ ശരീരത്തിനു നിരവധി ഗുണങ്ങളുണ്ട്. കുട്ടികളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണിത്
ഏതുകാലത്തും നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പച്ചക്കറിയാണ് വെണ്ട. എളുപ്പത്തില്‍ കൃഷി ചെയ്യാമെന്നതാണ് വെണ്ടയുടെ പ്രത്യേകത. ദിവസവും വെണ്ടയ്ക്ക കഴിച്ചാല്‍ ശരീരത്തിനു നിരവധി ഗുണങ്ങളുണ്ട്. കുട്ടികളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണിത്.
1. രക്തം കട്ടപിടിക്കുന്നതു തടയാന്‍ വെണ്ടക്കയിലെ വിറ്റാമിന്‍ കെ 1 സഹായിക്കും. ഫൈബര്‍ കൊളസ്‌ട്രോള്‍ ആഗിരണം കുറയ്ക്കും ഇതിനാല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
2. പോളിഫെനോള്‍, ഫൈബര്‍ തുടങ്ങിയ സംയുക്തങ്ങള്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത കുറയ്ക്കും.
3. എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകളും മിനറലുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.
4. ആന്റിഓക്സിഡന്റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയാല്‍ സമൃദ്ധമായതിനാല്‍ കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
5. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിപ്പെടുത്താന്‍ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി സഹായിക്കുന്നു.
6. വെണ്ടയ്ക്കയിലെ ഫൈബര്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
7. വിറ്റാമിനുകള്‍ എ, സി എന്നിവയുള്‍പ്പെടെ വെണ്ടയ്ക്കയിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും അകാല വാര്‍ദ്ധക്യം, ചുളിവുകള്‍ എന്നിവ തടയാനും സഹായിക്കും.
1. നേന്ത്രപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…
നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…
രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.
മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…
1. ക്യാപ്‌സിക്കം
വൃക്കയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ ക്യാപ്‌സിക്കം കഴിക്കുന്നതു നല്ലതാണ്, പ്രത്യേകിച്ച് ചുവന്ന ക്യാപ്‌സിക്കം. ഇതില്‍ പൊട്ടാസ്യം വളരെ കുറവാണ് ,കൂടാതെ…
മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കണ്ണ്. സാങ്കേതിക വിദ്യയും ജോലി സാഹചര്യങ്ങളും മാറിയതോടെ കണ്ണിന് അധ്വാനം കൂടുതലാണ്. മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ കണ്ണിന്റെ കാര്യത്തില്‍…
കേരളത്തിലെ മാര്‍ക്കറ്റില്‍ ഒരു തുള്ളി പോലും കീടനാശിനികള്‍ പ്രയോഗിക്കാതെ വില്‍പ്പനയ്‌ക്കെത്തുന്ന കടച്ചക്കയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷം വെള്ളായനി കാര്‍ഷിക കോളേജ് നടത്തിയ പഠനത്തില്‍ കടച്ചക്കയില്‍…
പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഫെബര്‍ അഥവാ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. മലബന്ധത്തെ തടയാനും…
© All rights reserved | Powered by Otwo Designs
Leave a comment