മഴയില്‍ നിന്നും വിളകളെ രക്ഷിക്കാം

ഉടന്‍ തന്നെ നമ്മുടെ കൃഷിയിടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്.

By Harithakeralam
2024-07-18

കനത്ത മഴയില്‍ അടുക്കളത്തോട്ടത്തിലെ വിളകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണം. ഇല്ലെങ്കില്‍ അവ അപ്പാടെ നശിച്ചു പോകാന്‍ സാധ്യതയുണ്ട്. കുറച്ചു ദിവസം കൂടി കേരളത്തിലെങ്ങും നല്ല മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇതു പരിഗണിച്ച് ഉടന്‍ തന്നെ നമ്മുടെ കൃഷിയിടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്.

1. മഴക്കാലത്ത് പച്ചക്കറി തടമിളക്കി വളപ്രയോഗം പരമാവധി ഒഴിവാക്കുക. ഇങ്ങനെ ചെയ്താല്‍ വളക്കൂറുള്ള മണ്ണൊലിച്ചു പോകും.

2. ഈസമയത്ത്   വളപ്രയോഗം ചെയ്യുകയാണങ്കില്‍ ഖര രൂപത്തിലുള്ളവ മാത്രമിടുക. ശേഷം മണ്ണ് വിതറി തടത്തില്‍ പൊതയിടുക.

3. ചെടികള്‍ക്ക് കാറ്റ് വീഴ്ച്ച വരാതിരിക്കാന്‍ താങ്ങ് കാല്‍ സ്ഥാപിക്കാം.

4. ഇലകളില്‍ തളിക്കുന്ന കീടനാശിനികള്‍ മഴക്കാലത്ത് ഫലപ്രദമല്ല. ഫെറമോണ്‍ കെണി, മഞ്ഞ കെണി എന്നിവ ഉപയോഗിക്കാം.

5. പച്ചക്കറി തടത്തിന്റെ മുകളില്‍ ഗ്രീന്‍ നെറ്റ് വലിച്ചുകെട്ടിയാല്‍ വലിയ മഴത്തുള്ളിയില്‍ നിന്ന് ചെടികള്‍ക്ക് സംരക്ഷണം ലഭിക്കും.

6. ഗ്രോബാഗുകള്‍ മഴ ശക്തമായി ലഭിക്കാത്ത സ്ഥലത്തേക്ക് മാറ്റിയ ശേഷം വളപ്രയോഗം നടത്തുന്നത് നന്നായിരിക്കും.

7. ടെറസിലുള്ള ഗ്രോബാഗിലും മറ്റും വെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.  

9. പാവല്‍, വെളളരി, ചുരയ്ക്ക പോലുള്ളവ മഴക്കാലത്ത് കൃഷി ചെയ്യാതിരിക്കുക.

10. വെണ്ട, വഴുതന, പച്ചമുളക് എന്നിവ ഏതു മഴയത്തും നല്ല വിളവ് തരുന്നവയാണ്.  

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs