ഓണം വിപണി ലക്ഷ്യമാക്കി വളര്‍ന്നു വരുന്ന വാഴയിലാണ് കര്‍ഷകന് പ്രതീക്ഷ. എന്നാല്‍ പിണ്ടിപ്പുഴു, മാണഅഴുകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.
മഴ ശക്തമായതിനാല്‍ വലിയ നഷ്ടം നേരിടുന്നത് വാഴ കര്‍ഷകരാണ്. ലഭ്യത കുറഞ്ഞതോടെ നേന്ത്രപ്പഴത്തിനും ചെറുപഴത്തിനും നല്ല വിലയുമുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി വളര്‍ന്നു വരുന്ന വാഴയിലാണ് കര്‍ഷകന് പ്രതീക്ഷ. എന്നാല്‍ പിണ്ടിപ്പുഴു, മാണഅഴുകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.
പിണ്ടിപ്പുഴുവിന്റെ ആക്രമണം തടയുന്നതിനായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. വണ്ടുകള്‍ ചെടിയുടെ അവശിഷ്ട ഭാഗങ്ങളിലും അഴുകിയവസ്തുക്കളിലുമാണ് ഒളിച്ചിരിക്കുന്നത്. ഇവയുടെ ആക്രമണം തടയുന്നതിന് ആദ്യമായി ചെയ്യേണ്ടത് കൃഷിയിടം വൃത്തിയാക്കി വെയ്ക്കുക എന്നതാണ്. വാഴയില്‍ ഉണങ്ങിയ ഇലകള്‍ നീക്കം ചെയ്യകയും വേപ്പിന്‍ സത്തടങ്ങിയ കീടനാശിനികള്‍ (1% അസാഡിറാക്റ്റിന്‍) 4 മി.ലി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി വാഴയുടെ തടഭാഗത്തും ഇലക്കവിളുകളിലും തളിക്കുന്നത് നല്ലതാണ്. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ കലക്കി ഇലക്കവിളില്‍ ഒഴിക്കുക.
നേന്ത്രവാഴയ്ക്ക് ചിലയിടങ്ങളില്‍ ബാക്ടീരിയമൂലമുണ്ടാകുന്ന മാണം അഴുകല്‍ രോഗം കാണുന്നു. വാഴയുടെ ഇലകള്‍ മഞ്ഞളിക്കുകയും വാഴക്കൈകള്‍ ഒടിയുകയും ക്രമേണ വാഴ കടയോടെ മറിഞ്ഞു വീഴുകയും ചെയ്യും. വാഴയുടെ മാണം ചീഞ്ഞ് അഴുകിയതായും കാണാം. മണ്ണിലൂടെയാണ് ഈ രോഗം പകരുന്നത്, ഇതിനെ നിയന്ത്രിക്കാന്‍ നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. ബ്ലീച്ചിംഗ് പൗഡര്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ വാഴയൊന്നിന് 5 ലിറ്റര്‍ എന്ന കണക്കിന് ഒഴിച്ചു കൊടുക്കുക.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment