ഈ പഴം കഴിച്ചതിനു ശേഷം അരമണിക്കൂര്‍ മറ്റെന്തു ഭക്ഷണം കഴിച്ചാലും വെള്ളം കുടിച്ചാലുമെല്ലാം മധുരം മാത്രമായിരിക്കും രുചി...! അത്ഭുതം തോന്നുണ്ടോ...? അതാണ് മിറാക്കിള്‍ ഫ്രൂട്ട്.
ഈ പഴം കഴിച്ചതിനു ശേഷം അരമണിക്കൂര്‍ മറ്റെന്തു ഭക്ഷണം കഴിച്ചാലും വെള്ളം കുടിച്ചാലുമെല്ലാം മധുരം മാത്രമായിരിക്കും രുചി...! അത്ഭുതം തോന്നുണ്ടോ...? അതാണ് മിറാക്കിള്‍ ഫ്രൂട്ട്. ആഫ്രിക്കന്‍ സ്വദേശിയായ മിറാക്കിള്‍ ഫ്രൂട്ട് ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ചെറു സസ്യമാണ്. ഇതില്‍ അടങ്ങിയ 'മിറാക്കുലിന്‍' എന്ന പ്രോട്ടീന്‍ ഘടകം നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തി പുളി, കയ്പ് രുചികള്‍ക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തും. ഈ അത്ഭുതവിദ്യ കൈവശമുള്ളതു കൊണ്ടാണ് മിറാക്കിള്‍ ഫ്രൂട്ടെന്ന പേരു കൈവന്നത്. ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കു ശേഷം നാവിന്റെ രുചി നഷ്ടപ്പെട്ടാല്‍ ഭക്ഷണത്തിന്റെ തനതുരുചി ആസ്വദിക്കാന്‍ മിറാക്കിള്‍ ഫ്രൂട്ട് സഹായിക്കും. പ്രമേഹമുള്ളവര്‍ക്കും ഭക്ഷണം നിയന്ത്രിക്കുന്നവര്‍ക്കുമിത് ഏറെ നല്ലതാണിത്.
സപ്പോട്ടയുടെ കുടുംബക്കാരന്‍
സപ്പോട്ടേസിയ സസ്യകുടുംബത്തില്‍പ്പെടുന്ന ഇവ ഒരാള്‍ ഉയരത്തില്‍ വരെ വളരും. സാവധാനം വളരുന്ന ചെടി പുഷ്പിക്കാന്‍ മൂന്നാലു വര്‍ഷമെടുക്കും. വേനല്‍ക്കാലമാണ് പഴക്കാലമെങ്കിലും 'സപ്പോട്ട'യുടെ കുടുംബത്തില്‍പ്പെടുന്ന തിനാല്‍ കേരളത്തിലെ കാലാവസ്ഥയില്‍ പലതവണ കായ് പിടിക്കാന്‍ സാധ്യതയുണ്ട്. ഭാഗികമായ തണല്‍ ഇഷ്ടപ്പെടുന്ന മിറക്കിള്‍ ഫ്രൂട്ട് ചെടിച്ചട്ടികളില്‍ ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്താം. മനോഹരമായ ഇലച്ചാര്‍ത്തോടുകൂടിയുള്ള നിത്യഹരിത ചെടി ഉദ്യാനത്തിലും അലങ്കാര ഭംഗി നല്‍കും.
ആദ്യം പുളി പിന്നെ മധുരം
ഇല പൊഴിയാത്തതും അഞ്ചര മീറ്റര്‍വരെ ഉയരത്തില്‍ വളരുന്നതുമായ ചെറുമരമാണിത്. അണ്ഡാകാരത്തിലുള്ള ഇലകളുടെ അടിവശത്ത് മെഴുകു പോലെയുണ്ടാകും. ഇലയുടെ അരികുകള്‍ മിനുസമുള്ളതാണ്. ശാഖകളുടെ അറ്റത്തുനിന്നാണ് ഇലകളുണ്ടാകുക. രണ്ടു - മൂന്ന് സെന്റി മീറ്റര്‍ വലുപ്പമുള്ള പൂക്കളുടെ നിറം വെളുപ്പാണ്. ശാഖയുടെ അറ്റത്ത് ചുരുളായി പൂക്കള്‍ ഉണ്ടാകും. പഴത്തിന്റെ നിറം ചുവപ്പാണ്, 0.8 മുതല്‍ 1.2 വരെ ഇഞ്ച് വലുപ്പമുണ്ടാകും. അകത്ത് കാപ്പിക്കുരുവിന് സമാനമായ വിത്തുണ്ടാകും. ആദ്യം പുളിയുണ്ടാകും. പിന്നീട് മധുരമുള്ളതായിത്തീരും.
കമ്പും വിത്തും നടാം
സ്വീറ്റ് ബെറിയെന്ന പേരിലും ഇത് അറിയപ്പെടുന്നു. പഴം പാകമാവുമ്പോള്‍ ചുവന്ന നിറമാണ്. കോഫീബീന്‍ വലുപ്പമുള്ള പഴം വായിലിട്ട് അലിയിച്ചു കഴിച്ചു കഴിഞ്ഞ ശേഷം ചെറുനാരങ്ങാ ഉള്‍പ്പെടെ എത്ര കടുത്ത പുളിരസമുള്ളതോ, കയ്പുള്ളതോ ആയവ കഴിച്ചാലും അര മണിക്കൂര്‍ നേരത്തേക്ക് വായിലെ മധുരം പോവില്ല. പൂക്കള്‍ വെളുത്ത നിറത്തിലും പഴം കടും ചുവപ്പ് നിറത്തിലുമാണ്. ചെടികള്‍ക്ക് മൂന്ന് മുതല്‍ നാലു മീറ്റര്‍ ഉയരമേ ഉണ്ടാവൂ. കീമോ കഴിഞ്ഞവര്‍ക്ക് മാത്രമല്ല ഡയബറ്റിസ് രോഗികള്‍ക്കും ഇതിലുള്ള പ്രോട്ടീന്‍ ഗുണം ചെയ്യുമെന്നു കൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു പഴത്തില്‍ സാധാരണ ഒരു വിത്ത് മാത്രമേ ഉണ്ടാവാറുള്ളുവെന്നും കമ്പ് നട്ടും വിത്ത് വഴിയും വളര്‍ത്തിയെടുക്കാം.
നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…
മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…
© All rights reserved | Powered by Otwo Designs
Leave a comment