ഒരു ലക്ഷം പോഷക തോട്ടങ്ങള്‍ സ്ഥാപിക്കും: കൃഷിമന്ത്രി പി. പ്രസാദ്

ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒരു ലക്ഷം പോഷക തോട്ടങ്ങള്‍ സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്.

By Harithakeralam
2023-06-30

ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒരു ലക്ഷം പോഷക തോട്ടങ്ങള്‍ സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കാര്‍ഷിക ഉത്പാദന വര്‍ദ്ധനവിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് പഴം- പച്ചക്കറി- ഇല-കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 'സുരക്ഷിതഭക്ഷണം ആരോഗ്യജീവിതം' എന്ന വിഷയത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തിരുവനന്തപുരം സമേതിയില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തില്‍ നെല്ലിന്റെ ഉല്‍പാദനം വര്‍ദ്ധിച്ചിട്ടുണ്ട്. പച്ചക്കറി ഉല്‍പാദനം വര്‍ധിക്കുന്നതിനൊപ്പം സുരക്ഷിതവും ആയിരിക്കണം. അതിനുള്ള പരിശ്രമം ജനകീയ കൂട്ടായ്മകളിലൂടെ സാധ്യമാക്കണം. ആവശ്യമായ പച്ചക്കറികള്‍ സ്വയം കൃഷി ചെയ്ത് ഉണ്ടാക്കുന്നതിലൂടെ സുരക്ഷിതഭക്ഷണം എന്ന ആശയം പ്രായോഗികമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പച്ചക്കറി ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. 5 ഇനം ഹൈബ്രിഡ് പച്ചക്കറികളുടെ വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ഹൈബ്രിഡ് വിത്തിനങ്ങള്‍ക്കൊപ്പം നാടന്‍ ഇനങ്ങളെയും പ്രോത്സാഹിപ്പിക്കും. കൃഷിക്കൂട്ടങ്ങള്‍, എ ഗ്രേഡ് ക്ലസ്റ്റര്‍ എന്നിവ കേന്ദ്രീകരിച്ച് ഉല്‍പാദന വര്‍ദ്ധനവ് സാധ്യമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കും. സംഭരണത്തിനും വിപണത്തിനുമായി  കോള്‍ഡ് സ്റ്റോറേജുകള്‍ കൃഷിവകുപ്പിന്റെ പദ്ധതികളുടെ ഭാഗമായി തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശില്‍പ്പശാലയില്‍ കൃഷി ഡയറക്ടര്‍ അഞ്ജു കെ. എസ്. , കാര്‍ഷിക വില നിര്‍ണയ ബോര്‍ഡ് ചെയര്‍മാന്‍ പി. രാജശേഖരന്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍ (പ്ലാനിങ്) ജോര്‍ജ് സെബാസ്റ്റ്യന്‍, കര്‍ഷക സംഘടന പ്രതിനിധികള്‍, കൃഷി- അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs