കോഴിക്കോട്: മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച കോഴിക്കോട് ജില്ലയിലെ ക്ഷീര സംഘങ്ങള്‍ക്ക് മലബാര്‍ മില്‍മ വാര്‍ഡുകള്‍ വിതരണം ചെയ്തു. കാലിക്കറ്റ് ടവറില്‍ നടന്ന കോഴിക്കോട് ജില്ലയിലെ ആനന്ദ് മാതൃക ക്ഷീര സംഘം പ്രസിഡന്റുമാരുടെ യോഗത്തില്‍ വച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
ചടങ്ങ് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. മികച്ച ഗുണനിലവാരമുള്ള പാല്‍ നല്‍കിയ ചെമ്പനോട പൂഴിത്തോട് സംഘത്തിനുള്ള അവാര്‍ഡ് കെ.എസ്. മണി സമ്മാനിച്ചു. യുവ കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവും കാരശ്ശേരി ക്ഷീര സഹകരണ സംഘം പ്രസിഡന്റുമായ രജീഷ് കാരശ്ശേരിയെ ചടങ്ങില്‍ ആദരിച്ചു.
മികച്ച ബിഎംസി സംഘത്തിനുള്ള അവാര്‍ഡ് നെല്ലിപൊയില്‍ സംഘത്തിന് മില്‍മ ഭരണ സമിതി അംഗം പി. ശ്രീനിവാസന്‍ മാസ്റ്ററും ഏറ്റവും കൂടുതല്‍ ഉത്പനങ്ങള്‍ വിപണനം നടത്തിയ ഓമശ്ശേരി സംഘത്തിനുള്ള അവാര്‍ഡ് മില്‍മ ഭരണസമിതി അംഗം കെ.കെ. അനിതയും കരുവണ്ണൂര്‍ സംഘത്തിനുള്ള അവാര്‍ഡ് പി.ടി. ഗിരീഷ് കുമാറും വിതരണം ചെയ്തു. മലബാര്‍ മില്‍മ പി& ഐ ജനറല്‍ മാനേജര്‍ കെ.സി. ജയിംസ് , എം.ആര്‍.ഡി.എഫ് സി.ഇ.ഒ ജോര്‍ജ് കുട്ടി ജേക്കബ് , കോഴിക്കോട് ഡയറി മാനേജര്‍ കെ.എസ് ഗോപി എന്നിവര്‍ സംസാരിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി സ്വാഗതം പറഞ്ഞു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment