മില്ലെറ്റ് ഉത്സവം സമാപിച്ചു

അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോചം) സംഘടിപ്പിച്ച ദ്വിദിന മില്ലെറ്റ് ഉത്സവം സമാപിച്ചു

By Harithakeralam
2023-05-14

കൊച്ചി: ചെറുധാന്യങ്ങളുടെ (മില്ലെറ്റ്) മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോചം) സംഘടിപ്പിച്ച ദ്വിദിന മില്ലെറ്റ് ഉത്സവം സമാപിച്ചു. ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉത്സവത്തിന്റെ സമാപന ദിനത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മില്ലെറ്റ് കൃഷി രീതികള്‍, കര്‍ഷക കൂട്ടായ്മകളിലൂടെ മില്ലെറ്റുകളുടെ മൂല്യശൃംഖല ശക്തിപ്പെടുത്തല്‍, മൂല്യവര്‍ധനവിലൂടെ ആവശ്യകത വര്‍ധിപ്പിക്കുക, ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍ക്യുബേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.


ഒഡീഷ, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു. സമാപനസമ്മേളനത്തില്‍ കേന്ദ്ര ഭക്ഷ്യസംസ്‌കരണ, വ്യവസായ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ശ്രീമതി ഘോഷ്, എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റ് സോമേഷ് നമ്പ്യാര്‍, ഗ്രാന്‍ഡ് തോണ്‍ടണ്‍ ഭാരത് പാര്‍ട്ണര്‍ പ്രൊഫ. വി. പത്മാനന്ദ്, ജിട്രീ ആഗ്രോടെക് എംഡി ബിന്ദു ഗൗരി, ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ സിഇഒ പ്രദീപ് പി.എസ്, കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. കെ.പി. സുധീര്‍,  അസോചം കേരള ചെയര്‍മാന്‍ രാജാ സേതുനാഥ്, അസോചം റീജിയണല്‍ ഡയറക്ടര്‍ ഉമ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
 

 
കേരള സ്‌റ്റേറ്റ് ഡെവലപ്മന്റെ് കൗണ്‍സില്‍, കേന്ദ്രസംസ്ഥാന ഭക്ഷ്യ സംസ്‌കരണ മന്ത്രാലയങ്ങള്‍, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് മില്ലെറ്റ് ഉത്സവം സംഘടിപ്പിച്ചത്. ഗ്രാന്‍ഡ് തോണ്‍ടണ്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മില്ലെറ്റ്‌സ് റിസേര്‍ച്ച് (ഐഐഎംആര്‍), ന്യൂട്രിഹബ് എന്നിവയായിരുന്നു വിജ്ഞാന പങ്കാളികള്‍. സമ്മേളനത്തിന്റെ ഭാഗമായി മില്ലെറ്റ് ഉത്പന്നങ്ങളുടെ പ്രദര്‍ശനം, ഫുഡ് ഡെമോ, ബി2ബി, ബി2സി യോഗങ്ങള്‍ എന്നിവയും നടന്നു.

Leave a comment

ജനശ്രദ്ധയാകര്‍ഷിച്ച് പൂപ്പൊലി

സംസ്ഥാനത്തിന്റെ   വിവിധ സ്ഥലങ്ങളില്‍ നിന്ന് പൂക്കളുകളുടെ വിസ്മയ ലോകം കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയതോടെ അമ്പലവയല്‍  പൂപ്പൊലി അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി. സ്‌കൂളുകള്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍…

By Harithakeralam
പ്ലാസ്റ്റിക് ബോട്ടിന് ബദല്‍: കുപ്പി വെള്ള വിപണനത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ കേരളം

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) വിപണിയില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിനു കീഴിലുള്ള…

By Harithakeralam
മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്റ്ററി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലപ്പുറം:  മലബാര്‍ മില്‍മ മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ട് നിര്‍മ്മിച്ച മില്‍ക്ക് പൗഡര്‍ പ്ലാന്റും മലപ്പുറം ഡെയറിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പാലുത്പാദനത്തില്‍ കേരളത്തെ…

By Harithakeralam
പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടി അറുനൂറ്റിമംഗലം വിത്തുല്പാദന കേന്ദ്രം

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന അറുന്നൂറ്റിമംഗലം വിത്തുല്പാദന കേന്ദ്രം കൃഷി അനുബന്ധ മേഖലകളിലെ സമഗ്ര കാല്‍ വയ്പിലൂടെ പുത്തന്‍ വരുമാന മാര്‍ഗങ്ങളിലേക്ക് കടക്കുകയാണ്.

By Harithakeralam
ഈ പ്രാവശ്യത്തെ പുതുവത്സരാഘോഷം വയനാട് ദുരിതബാധിതര്‍ക്ക് വേണ്ടി

വയനാട് ഫെസ്റ്റിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട് ഡിറ്റിപിസിയും സംയുക്തമായി മുണ്ടക്കൈ, ചൂരമല്‍മല ദുരിത ബാധിതര്‍ക്കായി ബോചെ 1000 ഏക്കറില്‍ നടത്തുന്ന പുതുവത്സരാഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ…

By Harithakeralam
മില്‍മ പാല്‍പ്പൊടി യൂണിറ്റ് ഉദ്ഘാടനം: സെമിനാറും പ്രദര്‍ശനങ്ങളും

മില്‍മ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മലപ്പുറത്തിന്റെ പൈതൃകവും പെരുമയും വിശകലനം ചെയ്യുകയും മണ്‍മറഞ്ഞ…

By Harithakeralam
കേരളത്തിന് അഭിമാനമായി മില്‍മ പാല്‍പ്പൊടി ഫാക്റ്ററി

ക്ഷീര സഹകരണ മേഖലയിലെ പുതിയ നാഴികക്കല്ലായി മില്‍മ പാല്‍പ്പൊടി ഫാക്റ്ററി. 131.3 കോടി  ചെലവഴിച്ചു മലപ്പുറം ജില്ലയിലെ മൂര്‍ക്കനാടാണ് ഫാക്റ്ററി സ്ഥാപിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന്റേയും മില്‍മയുടേയും…

By Harithakeralam
ഗ്ലോബല്‍ ലൈവ്‌സ്‌റ്റോക്ക് കോണ്‍ക്ലേവ് 20 മുതല്‍

വയനാട്: കന്നുകാലി, മൃഗ സംരക്ഷണ മേഖലയിലെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബല്‍ ലൈവ്‌സ്‌റ്റോക്ക് കോണ്‍ക്ലേവ്  ഈ മാസം 20 മുതല്‍ പൂക്കോട് കേരള വെറ്റിനറി സര്‍വകലാശാലയില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs