തിരുവനന്തപുരം: കൂണ്‍ കൃഷി മേഖല വളരെയധികം ആദായകരമാണെന്നതോടൊപ്പം പ്രോട്ടീന്‍ കലവറയായ കൂണ്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാകുന്നത് ജീവിത ശൈലി രോഗങ്ങളോടൊപ്പം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ നമ്മെ സഹായിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ്. കൂണ്‍ ഗ്രാമം പദ്ധതിയില്‍ ജില്ലയിലെ ആദ്യത്തെ സംരംഭം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരത്ത് എം.എല്‍.എ. അഡ്വ. വി.കെ. പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഉള്‍പ്പെടെ മികച്ച വരുമാന മാര്‍ഗമായി സ്വീകരിക്കാവുന്ന മേഖലയായി കണ്ടുകൊണ്ടാണ് കൂണിന്റെ ലഭ്യത സംസ്ഥാനത്തുടനീളം ഉറപ്പാക്കുന്നതിനും കൂണിന്റെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി കൂണ്‍ ഗ്രാമം എന്ന ബൃഹത് പദ്ധതി കൃഷി വകുപ്പ് നടപ്പിലാക്കുന്നതെന്നു മന്ത്രി പറഞ്ഞു.
കൃഷി വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 30 കോടിയിലധികം രൂപ ധനസഹായം നല്‍കിക്കൊണ്ട് സംസ്ഥാനത്തുടനീളം 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും, വട്ടിയൂര്‍ക്കാവ് എം.എല്‍.എ. അഡ്വ. വി.കെ. പ്രശാന്തിന്റെ നിരന്തര ആവശ്യപ്രകാരമാണ് നെടുമങ്ങാട് കാര്‍ഷിക ബ്ലോക്കിന് പദ്ധതി അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകള്‍ക്ക് പുറമേ 2 വന്‍കിട കൂണ്‍ ഉല്‍പ്പാദന യൂണിറ്റും, 1 കൂണ്‍ വിത്തുത്പാദന യൂണിറ്റ്, 3 കൂണ്‍ സംസ്‌കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേര്‍ന്നതാണ് ഒരു സമഗ്ര കൂണ്‍ ഗ്രാമം. അരുന്ധതി എന്ന യുവ വനിതാ കര്‍ഷകയാണ് ഫാം വേഗന്‍ മഷ്‌റൂം എന്ന പേരില്‍ സര്‍ക്കാര്‍ സഹായത്തോടെ കൂണ്‍ ഉല്പാദന യൂണിറ്റിന് മണികണ്‌ഠേശ്വരത്ത് തുടക്കം കുറിച്ചത്. ഉല്പാദന യൂണിറ്റിന്റെ ലോഗോ പ്രകാശനവും തദവസരത്തില്‍ മന്ത്രിയും എം.എല്‍.എ. യും ചേര്‍ന്ന് നിര്‍വ്വഹിച്ചു. നിലവില്‍ കൂണ്‍ ഉല്‍പ്പാദനത്തോടൊപ്പം കൂണ്‍ വിത്തുല്‍പ്പാദന യൂണിറ്റും മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്‍പ്പാദനവും സ്ഥലത്ത് ആരംഭിച്ചിട്ടുണ്ട്.
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലത. ആര്‍. സ്വാഗതവും, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ തോമസ് സാമുവല്‍ പദ്ധതി വിശദീകരണവും വട്ടിയൂര്‍ക്കാവ് കൃഷി ഓഫീസര്‍ ഡോ. തുഷാര റ്റി ചന്ദ്രന്‍ ചടങ്ങിന് നന്ദി പ്രകാശനവും നടത്തി. വട്ടിയൂര്‍ക്കാവ് സി.പി.ഐ. മണ്ഡലം സെക്രട്ടറി വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍, വട്ടിയൂര്‍ക്കാവ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. ദിനേശ് കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ദീപ വി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ചാരുമിത്രന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്പ്പറേഷന് ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment