കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകന് നല്‍കുന്ന ക്ഷീരസഹകാരി അവാര്‍ഡിന് ഇടുക്കി സ്വദേശി കെ.ബി.ഷൈന്‍ അര്‍ഹനായി.
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകന് നല്‍കുന്ന ക്ഷീരസഹകാരി അവാര്‍ഡിന് ഇടുക്കി സ്വദേശി കെ.ബി.ഷൈന്‍ അര്‍ഹനായി. ഇത് രണ്ടാം തവണയാണ് ക്ഷീരസഹകാരി അവാര്‍ഡ് ഷൈനിനെ തേടിയെത്തുന്നത്. ദിവസം 3600 ലിറ്റര്‍ പാല്‍! അതിനു മുകളില്‍ വയ്ക്കാന്‍ കേരളത്തില്‍ മറ്റൊരു ഫാമും കര്‍ഷകനുമില്ല. ക്ഷീരവികസന വകുപ്പിന്റെ ക്ഷീര സഹകാരി പുരസ്‌കാരം രണ്ടാം തവണയും ഇടുക്കി ഉടുമ്പന്നൂര്‍ കുര്‍മുളാനിയില്‍ കെ.ബി.ഷൈനിനെ തേടിയെത്താനുള്ള കാരണവും അതുതന്നെ. ആകെ ഉരുക്കള്‍ 330. ഇതില്‍ 280 കറവപ്പശുക്കളും 30 കിടാരികളും 20 കന്നുകുട്ടികളും ഉള്‍പ്പെടും.
പ്രതിദിനം ഉല്‍പാദിപ്പിക്കുന്ന 3600 ലിറ്റര്‍ പാലില്‍ 1200 ലിറ്റര്‍ പ്രാദേശികമായി വില്‍ക്കുന്നുണ്ട്. ശേഷിക്കുന്ന 2400 പാല്‍ ക്ഷീരവികസന വകുപ്പിന്റെ, ഇളംദേശം ബ്ലോക്ക് ക്ഷീരവികസന ഓഫീസിന് കീഴിലുളള അമയപ്ര ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ അളക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അമയപ്ര ക്ഷീരസംഘം, വെസ്റ്റ് കടയത്തൂര്‍ ക്ഷീരസംഘം, പെരിങ്ങാശ്ശേരി ക്ഷീരസംഘം എന്നിവിടങ്ങളിലായി 6,10,699 ലിറ്റര്‍ പാലാണ് ഷൈന്‍ അളന്നിരിക്കുന്നത്. ലിറ്ററിന് ശരാശരി 44.52 രൂപ പാല്‍വില ക്ഷീരസംഘത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. ക്ഷീരസംഘത്തില്‍ അളന്ന പാലില്‍നിന്ന് 2.72 കോടി രൂപയാണ് ഷൈനിന്റെ വരുമാനം. പച്ചച്ചാണകം കൃത്യമായി സംസ്‌കരിക്കുന്നു. ഇതിനായി യുവി ഷീറ്റ് മേല്‍ക്കുരയുള്ള ഷെഡ് നിര്‍മിച്ചിട്ടുണ്ട്. യുവി ഷീറ്റിന്റെ ചൂടില്‍ ചാണകം വേഗം ഉണങ്ങും. മഴക്കാലത്തും നനയാതെ ചാണകം സൂക്ഷിക്കാം. മാസം 2000 കിലോ ഉണക്കച്ചാണകം വില്‍ക്കാന്‍ കഴിയുന്നുണ്ട്.
ഇടുക്കി, എറണാകുളം ജില്ലകളില്‍ സമൃദ്ധമായി ലഭിക്കുന്ന പൈനാപ്പിള്‍ ലീഫാണ് പശുക്കളുടെ ഭക്ഷണം. ഉല്‍പാദനകാലം അവസാനിച്ച തോട്ടങ്ങളില്‍നിന്ന് പൈനാപ്പിള്‍ ചെടി ഫാമിലെത്തിക്കുന്നു. ചാഫ് കട്ടറില്‍ ചെറുതായി അരിഞ്ഞാണ് പശുക്കള്‍ക്കു നല്‍കുക. ഉയര്‍ന്ന ജലാംശമുള്ളതും നാരുകളും മറ്റു പോഷകങ്ങളും ചേര്‍ന്ന മികച്ച പരുഷാഹാരമാണ് പൈനാപ്പിള്‍ ഇല. ഇതിനൊപ്പം സാന്ദ്രിത തീറ്റയും നല്‍കുന്നുണ്ട്. പ്രസവിച്ച് മൂന്നു മാസത്തിനുള്ളില്‍ ചെന പിടിപ്പിക്കുന്നതാണ് ഇവിടുത്തെ രീതി. അതുകൊണ്ടുതന്നെ വര്‍ഷത്തില്‍ ഒരു പ്രസവം സാധ്യമാക്കാന്‍ കഴിയുന്നുമുണ്ട്. 10 മാസമാണ് സാധാരണ പശുക്കളുടെ കറവക്കാലം. അതുകൊണ്ടുതന്നെ പരമാവധി നേരത്തെ ചെന പിടിച്ചെങ്കില്‍ മാത്രമേ ഡെയറി ഫാം സംരംഭം ലാഭകരമായി മുന്‍പോട്ടു കൊണ്ടുപോകാന്‍ സാധിക്കൂ.
പശുക്കള്‍ക്ക് അകിടുവീക്കം വരാതിരിക്കാനാണ് പ്രത്യേക ശ്രദ്ധ നല്‍കേണ്ടത്. കേരളത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകനെന്ന നിലയ്ക്ക് അക്കാര്യത്തിന് പ്രത്യേകത ശ്രദ്ധ ഷൈന്‍ നല്‍കുന്നുണ്ട്. കറവ കഴിഞ്ഞ് ഉടനെ പശു കിടക്കുന്നത് അകിടുവീക്കത്തിനു കാരണമാകും. അതിനാല്‍ കറവയ്ക്കൊപ്പം തീറ്റയും നല്‍കുന്നുണ്ട്. പശുക്കള്‍ ഉടനെ കിടക്കുന്നത് ഒഴിക്കാന്‍ ഇത് സഹായിക്കുന്നു.
മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…
നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…
നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…
കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…
അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…
© All rights reserved | Powered by Otwo Designs
Leave a comment