പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

ഫാമില്‍ ഇപ്പോള്‍ ആറു കറവപ്പശുക്കളും അത്രതന്നെ കിടാരികളുമുണ്ട്. ദിവസം 63 ലിറ്റര്‍ ഉല്‍പാദനം. പശുക്കള്‍ മിക്കതും ഇവിടെ ജനിച്ചതുതന്നെ.

By ഐബിന്‍ കാണ്ടാവനം

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍ നെടുംപുറത്ത് ടിംസ് ജോസഫ് പോത്തന്‍ എന്ന കര്‍ഷകന്‍. എന്നാല്‍, അത് അത്ര എളുപ്പമുള്ള പണിയല്ല. ശ്രദ്ധയും ക്ഷമയും റെക്കോര്‍ഡ് സൂക്ഷിക്കലുമൊക്കെ ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കണം. കാരണം, ചരിത്രമറിയാതെ ബ്രീഡിങ് പ്രക്രിയ വിജയിക്കില്ല. ആദ്യം ജനിക്കുന്ന കുട്ടി മുപ്പതും നാല്‍പതും ലിറ്റര്‍ പാല്‍ തരണമെന്നില്ല. എന്നാല്‍, രണ്ടും മൂന്നും തലമുറ പിന്നിടുമ്പോള്‍ ആ ഉല്‍പാദനത്തിലേക്ക് നമ്മുടെ തൊഴുത്തില്‍ ജനിക്കുന്ന പശുക്കുട്ടികളെ എത്തിക്കാമെന്ന് ടിംസ് പറയുന്നു. ഇപ്പോള്‍ പഞ്ചാബാണ് പശുപരിപാലനത്തില്‍ മികച്ചു നില്‍ക്കുന്നത്. ഒന്നര പതിറ്റാണ്ടു മുന്‍പുവരെ അവരും നമ്മളേപ്പോലെ പാലുല്‍പാദനം കുറഞ്ഞ പശുക്കളെയായിരുന്നു വളര്‍ത്തിയിരുന്നത്. ഇപ്പോള്‍ 40ഉം 50ഉം ലിറ്റര്‍ ഉല്‍പാദിപ്പിക്കുന്ന തലത്തിലേക്ക് അവര്‍ എത്തിയിരിക്കുന്നുവെന്നും ടിംസ് ചൂണ്ടിക്കാട്ടി. അതുപോലെ മികച്ച കന്നുകുട്ടികളെ ജനിപ്പിച്ച് അവയ്ക്ക് നല്ല പരിപാലനം നല്‍കി മികച്ച പശുക്കളാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ടിംസ്.

കിടാരികളും പശുക്കളും  

ഫാമില്‍ ഇപ്പോള്‍ ആറു കറവപ്പശുക്കളും അത്രതന്നെ കിടാരികളുമുണ്ട്. ദിവസം 63 ലിറ്റര്‍ ഉല്‍പാദനം. പശുക്കള്‍ മിക്കതും ഇവിടെ ജനിച്ചതുതന്നെ. നിലവിലുള്ള പശുക്കളില്‍ മികച്ച പാലുല്‍പാദനം കാഴ്ചവച്ചത് കന്നിപ്രസവത്തില്‍ 25 ലിറ്റര്‍ വരെ പാല്‍ ചുരത്തിയ പശുവാണ്. എന്‍ഡിഡിബിയുടെ അലമാദി സെമന്‍ സ്റ്റേഷനിലെ മികച്ച കാളകളിലൊന്നായ അറ്റ്ലസിന്റെ കുട്ടിയാണിത്. രാവിലെ 15നു മുകളിലും വൈകുന്നേരം 9നു മുകളിലും ലിറ്റര്‍ പാലായിരുന്നു ഇവളുടെ പരമാവധി ഉല്‍പാദനം. അമ്മപ്പശുവിനേക്കാളും പാല്‍ ആദ്യ പ്രസവത്തില്‍ ഈ പശുവിന് ലഭിച്ചെന്ന് ടിംസ്. അമ്മപ്പശുവിന് രാവിലെ 14 ലിറ്ററാണ് ഉല്‍പാദനം. വലുപ്പമുള്ള എച്ച്എഫ് കാളയാണ് അറ്റ്ലസ്. അതിന്റെ ശരീരഘടനതന്നെ മകള്‍ക്കും ലഭിച്ചുവെന്ന് ടിംസ് പറയുന്നു. ഉയരം കൂടുതലുണ്ട്, എന്നാല്‍ ഒതുങ്ങിയ ശരീരമാണ്. അതുപോലെ തൂങ്ങിയ അകിടല്ല. കറവ കഴിയുമ്പോള്‍ അകിട് ചുരുങ്ങും. അമ്മപ്പശുവിന്റേത് തൂങ്ങിയ അകിടായിരുന്നു. ഒരു ദിവസം 10 കിലോ കാലിത്തീറ്റ ഈയൊരു പശുവിനു മാത്രം കൊടുക്കുന്നുണ്ട്. അതിനൊപ്പം ഒരു കിലോ പരുത്തിക്കുരു കുതിര്‍ത്തും നല്‍കുന്നുണ്ട്. പരുത്തിക്കുരുവില്‍ ബൈപാസ് പ്രോട്ടീന്‍ ഉള്ളതിനാല്‍ പാലുല്‍പാദനമുള്ള പശുക്കള്‍ക്ക് നല്ലതാണെന്ന് ടിംസ് പറയുന്നു. പക്ഷേ, ഒരു ദിവസം ഒരു കിലോയില്‍ കൂടുതല്‍ നല്‍കാന്‍ പാടില്ല.

കുട്ടികളാണ് സ്വത്ത്

തന്റെ ഫാമില്‍ ജനിക്കുന്ന കുട്ടികളാണ് തന്റെ സ്വത്തെന്ന് ടിംസ് പറയുന്നു. ഓരോ കിടാരിയുടെയും അപ്പനെക്കുറിച്ചും വ്യക്തമായ ധാരണ ഈ കര്‍ഷകനുണ്ട്. എബിഎസിന്റെ സിഗ് (ജേഴ്സി), ചാംപ്യന്‍ (എച്ച്എഫ്), ബെയ്ഫിന്റെ അമ്രപാല്‍ എന്നിവയുടെ കുട്ടികളാണ് പുതിയ പ്രതീക്ഷയായി വളര്‍ന്നുവരുന്നത്. തുടക്കം നന്നായാല്‍ എല്ലാമായി എന്നാണല്ലോ. ഒരു കന്നുകുട്ടി ജനിക്കുമ്പോള്‍ മുതല്‍ അതിന്റെ പരിചരണം ആരംഭിക്കണം. കന്നുകുട്ടിയുടെ ജീവിതത്തിലേക്കുള്ള പാസ്പോര്‍ട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കന്നിപ്പാല്‍ പ്രസവിച്ച ഉടന്‍തന്നെ നല്‍കും. അതിനു ശേഷം അതിനെ അറക്കപ്പൊടി വിരിച്ച ഷെഡിലേക്കു മാറ്റും. ദിവസവും രണ്ടു നേരം പാല്‍ ഫീഡിങ് ബോട്ടിലില്‍ നിറച്ച് നല്‍കും. പത്തു ദിവസം പിന്നിടുമ്പോള്‍ കാഫ് സ്റ്റാര്‍ട്ടറും നല്‍കിത്തുടങ്ങും. കുളിപ്പിക്കുകയോ തറ നനയ്ക്കുകയോ ചെയ്യില്ലെന്ന് ടിംസ്. അതുകൊണ്ടുതന്നെ പശുക്കുട്ടി മികച്ച രീതിയില്‍ വളരുന്നുണ്ട്. അറ്റ്ലസിന്റെ മകളില്‍ അമ്രപാല്‍ കാളയുടെ ബീജം കുത്തിവച്ചുണ്ടായ പശുക്കുട്ടി മികച്ച വളര്‍ച്ച കാഴ്ചവയ്ക്കുന്നുണ്ടെന്നും ടിംസ് പറയുന്നു.

പശു പാല്‍ തരില്ല

ഒരു ഫാമിലെ ആകെ പശുക്കളില്‍ 80 ശതമാനമെങ്കിലും എപ്പോഴും ചെനയില്‍ ആണെങ്കില്‍ മാത്രമേ ഈ പ്രസ്ഥാനം വിജയിക്കുകയുള്ളൂ. പലരും തകര്‍ന്നുപോകുന്നത് ഈ രീതി കൃത്യമായി നടക്കുന്നില്ലാത്തതിനാലാണ്. അതുകൊണ്ട് പ്രസവിച്ച് എത്രയും പെട്ടെന്നുതന്നെ ചെന പിടിപ്പിക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും ടിംസ്. ആദ്യ മദിയില്‍ ഗര്‍ഭപാത്രം കഴുകും. രണ്ടാം മദിയില്‍ കുത്തിവയ്ക്കും. അതുകൊണ്ട് ചെന പിടിക്കാന്‍ മടിയില്ല. എന്നാല്‍ കുത്തിവയ്ക്കാന്‍ താമസം വരുന്തോറും ചെന പിടിക്കാനുള്ള സാധ്യത കുറയും. അതുപോലെ കൃഷിക്കാര്‍ ശ്രദ്ധിക്കേണ്ടത് കറവയിലല്ലെന്നും ടിംസ് പറയുന്നു. ചെന പിടിപ്പിക്കുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. പ്രസവിച്ച പശു പാല്‍ തന്നുകൊള്ളും. എന്നാല്‍, പക്ഷേ ചെന നമ്മള്‍ പിടിപ്പിക്കണം. അക്കാര്യം മറക്കരുത്. അതുപോലെ പല ഫാമുകളും പരാജയപ്പെടാന്‍ കാരണം, അവിടുത്തെ പശുക്കളില്‍ ഏറിയ പങ്കും ആ കൂട്ടില്‍ ഉണ്ടായത് ആവില്ല. ഒരു ഫാമിലെ പകുതിയിലധികം പശുക്കള്‍ ആ ഫാമില്‍ ജനിച്ചത് ആയിക്കണം. ഇനിയുള്ള കാലത്ത് പാലുല്‍പാദനം ഉയര്‍ത്താന്‍ കര്‍ഷകര്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. നമ്മളെ ആരെങ്കിലും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കരുത്. നമ്മള്‍ സ്വയം നീന്തിയാല്‍ രക്ഷപ്പെടാം. ബ്രീഡിങ്ങില്‍ ശ്രദ്ധിച്ച്, ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന്് പറഞ്ഞത് അതുകൊണ്ടാണ്.

നമ്മുടെ നാട്ടില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വില കൂടിയാല്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. എന്നാല്‍, പാലിന് വില കൂട്ടിയാല്‍ ബുദ്ധിമുട്ടാകുമത്രേ! പലരുടെയും ധാരണ 'പശു പാല്‍ തരും' എന്നാണ്. കുട്ടിക്കാലം മുതല്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും അങ്ങനെയല്ലേ. പക്ഷേ, പശു പാല്‍ തരികയല്ല, 'കറന്നാല്‍ പാല്‍ ലഭിക്കും'. കറവയ്ക്കു പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതായത് പശുവിന്റെ തീറ്റ, പരിപാലനം, മരുന്ന്, അടിസ്ഥാന സൗകര്യങ്ങള്‍, നമ്മുടെ അധ്വാനം തുടങ്ങിയവയുണ്ട്. ഇതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഇതെല്ലാം ശരിയായാല്‍ 'പശുവിനെ കറന്നാല്‍ പാല്‍ ലഭിക്കും'. ഡോക്ടര്‍മാര്‍ കൃത്യമായ ഫാമുകള്‍ വിസിറ്റ് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. ഡോക്ടര്‍മാര്‍ എത്താത്ത ഫാമുകളാണ് വിജയിക്കുക. കാരണം, രോഗങ്ങള്‍ വരാതെ നോക്കുന്നതാണ് പ്രധാനം. പതിറ്റാണ്ടുകളായി കാര്‍ഷിക മേഖലയില്‍ സജീവമായിട്ടുള്ള ടിംസിന് പശുക്കളെ കൂടാതെ ആടു വളര്‍ത്തലുമുണ്ട്. മലബാറി, ബീറ്റല്‍, ബോയര്‍ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട നൂറിലധികം ആടുകള്‍ ഇവിടെയുണ്ട്. കൂടാതെ, വാണിജ്യാടിസ്ഥാനത്തില്‍ റംബുട്ടാന്‍ കൃഷിയുമുണ്ട്. ഫോണ്‍: 94950 80631

Leave a comment

ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…

By പി.കെ. നിമേഷ്
ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…

By Harithakeralam
പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…

By ഐബിന്‍ കാണ്ടാവനം
ദിവസം 3600 ലിറ്റര്‍ പാല്‍; 2.72 കോടി വരുമാനം, രണ്ടാം തവണയും ക്ഷീരസഹകാരി പുരസ്‌കാരം നേടി ഇടുക്കിക്കാരന്‍

ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…

By ഐബിന്‍ കാണ്ടാവനം
തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…

By Harithakeralam
സുനിലിന്റെ കാര്‍ഷിക ജീവിതം

പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…

By പി.കെ. നിമേഷ്
ഡോക്റ്റര്‍ ദമ്പതികളുടെ കൃഷിത്തോട്ടം

കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…

By ആന്‍ മരിയ
മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs