മികച്ച വരുമാനത്തിന് ടെറസിലെ കുരുമുളക് കൃഷി

നഗരത്തിലും ഫ്‌ളാറ്റിലുമൊക്കെ ചുരുങ്ങിയ സ്ഥലത്ത് കുരുമുളക് കൃഷി ചെയ്യാം. ഇത്തരക്കാര്‍ക്ക് അനുയോജ്യമായ ഇനമാണ് കുറ്റിക്കുരുമുളക്. ചട്ടിയിലും ഗ്രോബാഗിലുമെല്ലാം നട്ട് വീട്ടുമുറ്റത്തും ടെറസിലുമെല്ലാം കുരുമുളക് വളര്‍ത്താം. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam
2023-11-22

ഒരു കാലത്ത് കേരളത്തിലെ കുരുമുളകിനെ തേടി കടല്‍ കടന്നു വിദേശികള്‍ വരെയെത്തുമായിരുന്നു. എന്നാല്‍ കാലാവസ്ഥ ചതിച്ചതോടെ രോഗങ്ങളും ഉത്പാദനക്കുറവും കാരണം കേരളത്തിലെ കുരുമുളക് കൃഷി നാശത്തിന്റെ വക്കിലെത്തി. ഇപ്പോള്‍ വില വര്‍ധിച്ചതോടെ കുരുമുളക് കൃഷിക്ക് ജീവന്‍ വച്ചിരിക്കുകയാണ്. നഗരത്തിലും ഫ്‌ളാറ്റിലുമൊക്കെ ചുരുങ്ങിയ സ്ഥലത്ത് കുരുമുളക് കൃഷി ചെയ്യാം. ഇത്തരക്കാര്‍ക്ക് അനുയോജ്യമായ ഇനമാണ് കുറ്റിക്കുരുമുളക്. ചട്ടിയിലും ഗ്രോബാഗിലുമെല്ലാം നട്ട് വീട്ടുമുറ്റത്തും ടെറസിലുമെല്ലാം കുരുമുളക് വളര്‍ത്താം. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. നല്ലയിനം തൈകള്‍ തന്നെ നടാനായി വാങ്ങുക. വിശ്വസിക്കാവുന്ന നഴ്സറികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നുമാവണം തൈ ശേഖരിക്കേണ്ടത്. തൈ മോശമാണെങ്കില്‍ വളര്‍ച്ചയില്ലാതെ മുരടിച്ചു നില്‍ക്കും.

2. മറ്റു ചെടികള്‍ നടുന്നതിനേക്കാള്‍ വലിയ പാത്രമോ ഗ്രോബാഗോ കുരുമുളകിനായി തെരഞ്ഞെടുക്കാം. കാരണം നാരു പോലെ അനവധി വേരുകള്‍ ഉള്ള വിളയാണിത്. ഇവയ്ക്ക് സ്വാതന്ത്ര്യത്തോടെ വളരാനുള്ള സ്ഥലം പാത്രത്തില്‍ വേണം.

3. വെള്ളം കെട്ടികിടക്കാതെ വാര്‍ന്നു പോകാനുള്ള ദ്വാരങ്ങള്‍ ഇതിലുണ്ടാകണം. ചാക്ക്, പാത്രം, ഗ്രോബാഗ്, ചട്ടി തുടങ്ങി എവിടെ നട്ടാലും വെള്ളം കെട്ടി കിടക്കാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനാല്‍ ചുരുങ്ങിയത് രണ്ടു ദ്വാരങ്ങളെങ്കിലുമിടുക. തുടര്‍ന്ന് ഈ ദ്വാരങ്ങള്‍ ഓട് കഷ്ണങ്ങള്‍ കൊണ്ടു അടയ്ക്കുക. അപ്പോള്‍ വെള്ളം ഒറ്റയടിക്ക് ഒലിച്ചു പോകില്ല, കെട്ടി കിടക്കുകയുമില്ല.

4. ഇതിനു ശേഷം കരിയിലയും ചകിരിത്തൊണ്ടും വിതറണം. മണ്ണു നല്ല വായുസഞ്ചാരവും ഇളക്കമുള്ളതുമാക്കാനിവ സഹായിക്കും. ഇതിനു മുകളിലേക്കാണ് നടാനുള്ള മിശ്രിതം വിതറേണ്ടത്.

5. മണ്ണ്. ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവ ചേര്‍ത്തുള്ള മിശ്രിതമാണ് നടാന്‍ അനുയോജ്യം. മുക്കാല്‍ ഭാഗം ഈ മിശ്രിതം നിറച്ച ശേഷം നടുവില്‍ ചെറിയ കുഴിയെടുത്ത് ശ്രദ്ധാപൂര്‍വം തൈ നടാം.

6. ഇതിനു ശേഷം കുറച്ചു സ്യൂഡോമോണസ് കൈയിലെടുത്ത് ചുവട്ടില്‍ നിന്നും മാറ്റിയിട്ടു കൊടുക്കുക.

7. നേരിട്ടു ശക്തമായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് തൈ വക്കരുത്. ഭാഗികമായി മാത്രം വെയില്‍ ആവശ്യമുള്ള വിളയാണ് കുരുമുളക്.

8. തൈ നട്ട് ആദ്യ മൂന്നു മാസത്തില്‍ വളമൊന്നും നല്‍കേണ്ടതില്ല, ഈ സമയത്തിനുള്ളില്‍ വേര് പിടിച്ച് ചെടി ശക്തമായി വളരും. ഇതിനു ശേഷം കമ്പോസ്റ്റ്. ചാണകപ്പൊടി എന്നിവ ഇടയ്ക്കിടയ്ക്ക് നല്‍കാം. രാസവളങ്ങള്‍ ഒരു കാരണവശാലും നല്‍കരുത്.

Leave a comment

കപ്പക്കൃഷിക്ക് തുടക്കം കുറിക്കാം

വേനല്‍ മഴയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ മിക്ക സ്ഥലത്തും കപ്പ കൃഷിക്ക് തുടക്കമാകുക. മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം.…

By Harithakeralam
മില്ലറ്റ് ക്രോപ് മ്യൂസിയം' : പ്രദര്‍ശനത്തോട്ടമൊരുക്കി തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രം

പ്രധാന ധാന്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉല്പാദനത്തില്‍…

By മിഷേൽ ജോർജ്
ജാതിയില്‍ തലമുടി രോഗം ; തെങ്ങില്‍ ചെമ്പന്‍ ചെല്ലി

എക്കാലത്തും മികച്ച വില ലഭിക്കുന്ന വിളയാണ് ജാതി. ഒരു തവണ നട്ടാല്‍ വര്‍ഷങ്ങളോളം ജാതിയില്‍ നിന്നും കായ്കള്‍ ലഭിക്കും. നനയ്ക്കാന്‍ സൗകര്യമുള്ള ഏതു സ്ഥലത്തും നടാം ജാതി. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍…

By Harithakeralam
മരച്ചീനിയില്‍ മിലിമൂട്ട, ഇഞ്ചിയില്‍ ചീച്ചില്‍ രോഗം

മരച്ചീനിയും ഇഞ്ചിയും നന്നായി വിളയുന്ന നാടാണ് നമ്മുടേത്. എന്നാല്‍ കാലാവസ്ഥയില്‍ വന്ന മാറ്റം വലിയ തോതില്‍ ഇവയെ ബാധിക്കുന്നുണ്ട്. കീടങ്ങളും രോഗങ്ങളും നല്ല പോലെ ഈ വിളകളെ ആക്രമിക്കുന്നു. നിലവില്‍ ഈ രണ്ടു വിളകളും…

By Harithakeralam
കോളടിച്ച് കൊക്കോ കര്‍ഷകര്‍ ; കുതിച്ചുയര്‍ന്ന് വില

കൊക്കോ കര്‍ഷകര്‍ സന്തോഷത്തിലാണ്... ഉണങ്ങിയ പരിപ്പിന്റെ വില 800ന് മുകളിലാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്ന വിലയാണ് വാണം വിട്ട പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. ലോകത്തിലെ കൊക്കോ ഉത്പ്പാദനത്തിന്റെ…

By Harithakeralam
ചേന നടാന്‍ സമയമായി

ഭക്ഷ്യ സുരക്ഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ് കിഴങ്ങ് വര്‍ഗങ്ങള്‍. നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കുറഞ്ഞത്  200 ഗ്രാമെങ്കിലും കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ  ശുപാര്‍ശ.…

By Harithakeralam
തെങ്ങിന്‍ തൈയ്ക്ക് പ്രത്യേക സംരക്ഷണം: കൊമ്പന്‍ ചെല്ലിയെ സൂക്ഷിക്കണം

കേരളത്തിന്റെ കല്‍പ്പവൃക്ഷവും ചൂടില്‍ വെന്തുരുകുകയാണ്. കാലാവസ്ഥ വ്യതിയാനവും കീടങ്ങളും തെങ്ങിന് വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. തേങ്ങയുടെ വില തോന്നിയതു പോലെയായതും കര്‍ഷകനെ ദുരിതത്തിലാക്കുന്നു.…

By Harithakeralam
തെങ്ങിന് നന തുടരാം; കമുകിന് കുമ്മായമിട്ട് നന

വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs