കീടങ്ങളെ അകറ്റാന്‍ സൗഹൃദ സസ്യങ്ങള്‍

ചില വിളകള്‍ കൃഷി ചെയ്യുമ്പോള്‍ സ്ഥിരമായി ആക്രമിക്കാനെത്തുന്ന കീടങ്ങളെ തുരത്താന്‍ മറ്റു ചില സസ്യങ്ങള്‍ ഇവയ്ക്കിടയില്‍ വളര്‍ത്തുന്നത് സഹായിക്കും.

By Harithakeralam
2023-11-21

അടുക്കളത്തോട്ടത്തിലും വ്യാവസായികമായി കൃഷി ചെയ്യുന്നിടത്തുമെല്ലാം കീടങ്ങളെ അകറ്റാന്‍ കര്‍ഷകര്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കാറുണ്ട്. എല്ലാ കീടങ്ങളും കര്‍ഷകരുടെ ശത്രുക്കളല്ല. സസ്യങ്ങളുടെ സൗഹൃദക്കൂട്ടായ്മയിലൂടെ കീടങ്ങളെ അകറ്റാം. അതായത് ചില വിളകള്‍ കൃഷി ചെയ്യുമ്പോള്‍ സ്ഥിരമായി ആക്രമിക്കാനെത്തുന്ന കീടങ്ങളെ തുരത്താന്‍ മറ്റു ചില സസ്യങ്ങള്‍ ഇവയ്ക്കിടയില്‍ വളര്‍ത്തുന്നത് സഹായിക്കും. ഒരോ വിളകളെയും അവയുടെ സൗഹൃദ സസ്യങ്ങളെയും നോക്കാം.

1. തക്കാളി- തുളസി, കാരറ്റ്, വെളുത്തുള്ളി

2. പയര്‍- വെള്ളരി, ഉരുളക്കിഴങ്ങ്

3. ചീര- ബീന്‍സ്, പയര്‍

4. മത്തന്‍- ബീന്‍സ്, ചോളം, കാബേജ്

5. വെള്ളരി- പയര്‍, കാബേജ്, ചോളം

6. ഉള്ളി- കാരറ്റ്, കാബേജ്, തക്കാളി

7. ഉരുളക്കിഴങ്ങ്- ബീന്‍സ്, ചോളം, കാബേജ്

8. കാബേജ്- ബീറ്റ്റൂട്ട്, ഉള്ളി, ഉരുളക്കിഴങ്ങ്

മുകളില്‍ പറഞ്ഞ തരത്തില്‍ വിളകള്‍ ഇടകലര്‍ത്തി നടുകയാണെങ്കില്‍ കീടങ്ങളുടെ ആക്രമണം നന്നായി കുറയ്ക്കാന്‍ കഴിയും. പരാഗണത്തിനും ഈ രീതിയ സഹായിക്കും. ഒരു സസ്യത്തിന്റെ പരാഗണത്തിനു സഹായിക്കുന്ന ഷഡ്പദങ്ങള്‍ക്ക് വളരാന്‍ കൂടെയുള്ള മറ്റു സസ്യങ്ങള്‍ സഹായിക്കും. സൗഹൃദ സസ്യത്തിന്റെ മണവും മറ്റും കീടങ്ങളെ അകറ്റുന്നതില്‍ പ്രധാന കാരണമാണ്. ഉദാഹരണത്തിന് തുളസിയുടേയും വെളുത്തുള്ളിയുടേയും മണം തക്കാളിയെ ആക്രമിക്കുന്ന കീടങ്ങള്‍ക്ക് സഹിക്കില്ല. ഇതിനാല്‍ അവ ആ പ്രദേശത്തൊന്നും വരുകയുമില്ല.

Leave a comment

കീടശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍ ; പ്രയോഗിക്കാം സമ്മിശ്ര കീടനിയന്ത്രണം

വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികള്‍

നല്ല പരിചരണം നല്‍കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…

By Harithakeralam
ഇത്തിള്‍ക്കണികളെ നശിപ്പിക്കാന്‍ ഇതാണു കൃത്യ സമയം

ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല…

By Harithakeralam
ചീരയില്‍ ഇലപ്പുള്ളി, വാഴയില്‍ പിണ്ടിപ്പുഴു, ഗ്രോബാഗിന് വെയില്‍ ഭീഷണി

ഇടയ്‌ക്കൊന്നു മഴ പെയ്‌തെങ്കിലും കനത്ത ചൂട് തുടരുകയാണ് കേരളത്തില്‍. ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഇന്നു വ്യക്തമാക്കുന്നത്. ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍…

By Harithakeralam
കുറ്റിപ്പയര്‍ നിറയെ കായ്കള്‍: വളപ്രയോഗമിങ്ങനെ വേണം

വേനല്‍ എത്ര ശക്തമാണെങ്കിലും നല്ല പോലെ വിളവ് തരുന്ന പച്ചക്കറിയാണ് കുറ്റിപ്പയര്‍. സാധാരണ പയര്‍ ഇനങ്ങളെപ്പോലെ വള്ളിയായി പടരാത്തതിനാല്‍ ഈയിനത്തിന് പരിചരണം കുറച്ചു മതി. എന്നാല്‍ കുറ്റിപ്പയര്‍ നല്ല പോലെ കായ്ക്കുന്നില്ലെന്ന…

By Harithakeralam
വേനല്‍ച്ചൂടിലും ഇടവേളയില്ലാതെ കോവയ്ക്ക തോരന്‍

മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…

By Harithakeralam
വേനല്‍ കനത്തിട്ടും ഉറുമ്പ് ശല്യത്തിന് അറുതിയില്ല: പുതിയ പരിഹാരമാര്‍ഗങ്ങള്‍

വേനല്‍ കടുത്തിട്ടും ഉറുമ്പ് ശല്യത്തിന്  അറുതിയില്ലെന്ന് പരാതി ഉള്ളവരാണോ...? വീട്ടിലും കൃഷിയിടത്തുമെല്ലാം ഉറുമ്പുകള്‍ കൂട്ടത്തോടെയെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.  പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍…

By Harithakeralam
അക്വേറിയത്തിലെ വെള്ളം, ശര്‍ക്കര ലായനി, ഉമി - വേനല്‍ച്ചൂടിനെ ചെറുക്കാന്‍ നാടന്‍ പ്രയോഗങ്ങള്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs