കോവല്‍ വള്ളിയില്‍ നിറയെ കായ്കളുണ്ടാകാന്‍ ഈ മാര്‍ഗങ്ങള്‍ പ്രയോഗിച്ചാല്‍ മതി.
വലിയ പ്രയാസമില്ലാതെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയെടുക്കാവുന്ന പച്ചക്കറിയാണ് കോവല്‍. പന്തല്‍ വിളയായ കോവല്‍ നിരവധി പോഷക ഗുണങ്ങള്‍ ഉള്ളതാണ്. പാലിന് തുല്യമാണ് കോവല്‍ എന്നാണ് പറയുക. ഒരു തവണ നട്ടാല്‍ ഏതു കാലാവസ്ഥയിലും വര്‍ഷങ്ങളോളം കോവല്‍ വിളവ് തരും, ഇതിനായി പ്രത്യേകം പരിചരണം നല്‍കണമെന്നു മാത്രം. കോവല്‍ വള്ളിയില്‍ നിറയെ കായ്കളുണ്ടാകാന്‍ ഈ മാര്‍ഗങ്ങള്‍ പ്രയോഗിച്ചാല്‍ മതി.
1. കായ്കള്‍ അധികം മൂക്കാന്‍ അനുവദിക്കരുത്, പെട്ടെന്നു പറിച്ചെടുക്കുക. എന്നാല്‍ വീണ്ടും ധാരാളം കായ്കളുണ്ടാകും.
2. നന നിര്‍ബന്ധമാണ്, വേനല്‍ക്കാലത്ത് നല്ല പോലെ നനയ്ക്കുക.
3. തടത്തില്‍ നല്ല പോലെ മണ്ണ് കയറ്റിക്കൊടുക്കുക. ചാണകപ്പൊടിയും നല്ല പൊടിമണ്ണും തടത്തില്‍ വിതറിക്കൊടുക്കുക.
4. ഒരു കിലോ ചാണകം അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒരു ദിവസം എടുത്തുവയ്ക്കുക. കാല്‍ കിലോ പഴം ജ്യൂസാക്കി ഇതിലേക്ക് ഒഴിക്കുക, ഒപ്പം ഒരു കഷ്ണം ശര്‍ക്കരയും. നല്ല പോല ഇളക്കി ഈ ലായനി ഒരാഴ്ച എടുത്ത് വയ്ക്കുക. പിന്നീട് അഞ്ച് ലിറ്റര്‍ വെളളം കൂടി ചേര്‍ത്ത് പ്രയോഗിക്കാം. നല്ല പോലെ കായ്ഫല കിട്ടും.
5. പ്രൂണിങ് നല്ല പോലെ നടത്തി കൊടുക്കുക. പുതിയ ശിഖരങ്ങള്‍ വളര്‍ന്നു വളരുന്നതിന് അനുസരിച്ച് കായ്പിടുത്തവും കൂടും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment