ചെടിയില്‍ നിന്നു പറിച്ചെടുത്താലും ഏറെ നാള്‍ വാടാതിരിക്കുമെന്നതിനാല്‍ ലോകമെങ്ങും ഗ്ലാഡിയോലസ് കൃഷി ചെയ്യുന്നുണ്ട്. അലങ്കാര പൂച്ചെടികളുടെ ഇടയില്‍ ഒന്നാം നിരയില്‍ തന്നെയാണ് ഇതിന്റെ സ്ഥാനം.
പൂന്തോട്ടത്തിന്റെ അഴക് വര്‍ധിപ്പിക്കും, വിവാഹമോ മറ്റു ചടങ്ങുകളോ ആകട്ടെ അലങ്കാരത്തിന് ഈ പൂവ് കഴിഞ്ഞേ മറ്റൊന്നുള്ളൂ... അതാണ് ഗ്ലാഡിയോലസ്. ചെടിയില്‍ നിന്നു പറിച്ചെടുത്താലും ഏറെ നാള്‍ വാടാതിരിക്കുമെന്നതിനാല്‍ ലോകമെങ്ങും ഗ്ലാഡിയോലസ് കൃഷി ചെയ്യുന്നുണ്ട്. അലങ്കാര പൂച്ചെടികളുടെ ഇടയില്‍ ഒന്നാം നിരയില്‍ തന്നെയാണ് ഇതിന്റെ സ്ഥാനം. നമ്മുടെ പൂന്തോട്ടത്തിന്റെ മാറ്റു കൂട്ടാന്‍ ഗ്ലാഡിയോലസ് വളര്‍ത്തി നോക്കാം.
ലില്ലിയുടെ വര്‍ഗത്തില്‍പ്പെട്ട ചെടിയാണിത്. അലങ്കാരച്ചെടി എന്ന നിലയില്‍ ധാരാളം പേര്‍ കൃഷി ചെയ്യുന്നുണ്ട്. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് ഗ്ലാഡിയോലസ് കൃഷി ചെയ്യാന്‍ ആവശ്യം. നല്ല പോലെ സൂര്യപ്രകാശം ലഭിക്കുകയും വേണം. എന്നാല്‍ മാത്രമേ മികച്ച വിളവ് ലഭിക്കൂ. വലിയ തണുപ്പും ചൂടും ഇല്ലാത്ത കാലാവസ്ഥയില്‍ നല്ല പോലെ പൂക്കും. കിഴങ്ങാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. നടുന്ന കിഴങ്ങിന്റെ വലിപ്പത്തിന് അനുസരിച്ച് പൂക്കാനുള്ള സമയവും വ്യത്യസ്തമായിരിക്കും. വലിയ കിഴങ്ങുകള്‍ നടാന്‍ ഉപയോഗിച്ചാല്‍ പെട്ടെന്നു വളര്‍ന്നു പൂക്കും. ആഗസ്റ്റ് മുതല്‍ നവംബര്‍ അവസാനം വരെ കിഴങ്ങ് നടാന്‍ പറ്റിയ സമയമാണ്.
ഇന്ത്യയില്‍ കൂടുതലായും കൃഷി ചെയ്യുന്നത് ഇനങ്ങള്‍ മയൂര്‍, സുചിത്ര, മന്‍മോഹന്‍, മനോഹര്‍, മുക്ത, അര്‍ച്ചന അപ്‌സര തുടങ്ങിയ ഇനങ്ങളാണ്. വീതി കുറഞ്ഞ് നീളം കൂടിയ ഇലകളുള്ള ഇതിന്റെ കാണ്ഡത്തില്‍ നിന്നും ഉണ്ടാകുന്ന നീളമുള്ള തണ്ടില്‍ പൂക്കള്‍ നിരയായി ഉണ്ടാകുന്നു. വാളിന്റെ ആകൃതി മൂലം സ്വേര്‍ഡ് ലിലിയെന്ന ഓമനപ്പേരിലും അറിയപ്പെടുന്നു. വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ വിരിയുന്ന പൂങ്കുലകള്‍ പൂപ്പാത്രങ്ങളില്‍ ഏറെനാള്‍ സൂക്ഷിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഓരൊ പൂങ്കുലയും സ്‌പൈക് എന്ന പേരിലാണറിയപ്പെടുന്നത്. ചെറിയ പൂക്കള്‍ മുതല്‍ വലിയ പൂക്കള്‍ വരെയുണ്ടാകുന്ന അനേകമിനങ്ങള്‍ ഗ്ലാഡിയോലസിലുണ്ട്. അമേരിക്കന്‍ ബ്യൂട്ടി, വൈറ്റ് ഫ്രണ്ട്ഷിപ്പ്, വിങ്ഡ് ഗ്ലോറി, പീറ്റര്‍ പിയേഴ്‌സ്, ആംസ്‌ട്രോങ്ങ് തുടങ്ങിയവ പ്രചാരം നേടിയ വിദേശ ഇനങ്ങളാണ്.
ഇനത്തിന് അനുസരിച്ച് രണ്ടു മുതല്‍ മൂന്നു മാസം വരെയെടുക്കും പൂക്കളുണ്ടാകാന്‍. പൂമൊട്ടുകള്‍ക്ക് അടിയില്‍ നിറം കാണുമ്പോള്‍ തന്നെ മുറിച്ചെടുക്കണം. മുറിച്ചെടുത്ത ശേഷം പൂങ്കുലയുടെ ദണ്ഡുകള്‍ ഉടനെ തന്നെ വെള്ളത്തില്‍ മുക്കി വെക്കണം. വിളവെടുപ്പിന് ശേഷം സസ്യങ്ങള്‍ മഞ്ഞ നിറം ആകുന്നതുവരെ തോട്ടത്തില്‍ നിലനിര്‍ത്തുകയും പിന്നീട് ഭൂകാണ്ഡങ്ങള്‍ ശേഖരിക്കുകയും ചെയ്യുക.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment