ടെറസിലെ കൃഷിയില്‍ ഒരുവശത്ത് വേലി പോലെ പന്തല്‍ നാട്ടി വള്ളികള്‍ കയറ്റി വിടാം. പന്തലിനു മുകളില്‍ എത്തിയാല്‍ തലപ്പ് നുള്ളി കൂടുതല്‍ ശിഖരങ്ങള്‍ വരുത്തണം.
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും വേനലാണ് പയര്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യം. ഏറെ ഗുണങ്ങള്‍ നിറഞ്ഞ പയര്‍ കുറച്ചെങ്കിലും നമ്മുടെ അടുക്കളത്തോട്ടത്തില്‍ ആവശ്യമാണ്. വിത്ത് നേരിട്ട് തടത്തിലോ നടീല്‍ മിശ്രിതം നിറച്ച ഗ്രോബാഗിലോ പാകി പയര്‍ കൃഷി ചെയ്യാം. നടുന്നതിനു മുമ്പ് വിത്തുകള്‍ സ്യൂഡോമൊണാസ് കള്‍ചറില്‍ പുരട്ടുക. വിത്തിടുന്നതിനു മുമ്പ് ജീവാണുവളമായ 'വാം കള്‍ചര്‍' ഒരു നുള്ള് മണ്ണില്‍ ചേര്‍ക്കുന്നതു നല്ലതാണ്. മണ്ണില്‍ നല്ല ഈര്‍പ്പം വേണം വിത്തിടുമ്പോള്‍. ആദ്യ രണ്ടാഴ്ച തണല്‍ ക്രമീകരണവും അനിവാര്യം. ടെറസിലെ കൃഷിയില്‍ ഒരുവശത്ത് വേലി പോലെ പന്തല്‍ നാട്ടി വള്ളികള്‍ കയറ്റി വിടാം. പന്തലിനു മുകളില്‍ എത്തിയാല്‍ തലപ്പ് നുള്ളി കൂടുതല്‍ ശിഖരങ്ങള്‍ വരുത്തണം. ഇലകളുടെ വളര്‍ച്ച കൂടുതലാണെങ്കില്‍ താഴത്തെ കുറച്ച് ഇലകള്‍ നുള്ളിക്കളയാം. ഇളം തണ്ടുകളും ഇലകളും ഉപയോഗിച്ച് സ്വാദിഷ്ടമായ കറികളും ഉണ്ടാക്കാം.
കീട നിയന്ത്രണം
1. പയറിനു കുമിള്‍രോഗങ്ങളും പുഴുക്കളുടെ ആക്രമണവും തടയാന്‍ കഞ്ഞിവെള്ളത്തില്‍ ചാരം ചേര്‍ത്തു തളിക്കണം.
2. പയറിലെ ചിത്രകീടത്തെ നിയന്ത്രിക്കാന്‍ ഒരു ലീറ്റര്‍ കരിങ്ങോട്ടയെണ്ണയില്‍ 50 ഗ്രാം സോപ്പ് ചേര്‍ത്തു പതപ്പിച്ച ലായനി എട്ടിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് ചെടികള്‍ക്കു തളിക്കുക.
3. കടചീയലിനു ചാണകത്തിന്റെ തെളിവെള്ളം കടയ്ക്കല്‍ ഒഴിക്കുന്നതു നന്ന്.
4. മുഞ്ഞയ്‌ക്കെതിരേ രാവിലെ ചാരം തൂവുന്നതു ഫലപ്രദം.
5. കഞ്ഞിവെള്ളം തളിച്ചു പയറിന്റെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നശിപ്പിക്കാം.
6. അമരപയറിന്റെ തടത്തില്‍ പഴയ കഞ്ഞിവെള്ളം നിറച്ചു നിര്‍ത്തുന്നതു നന്നായി പൂക്കുന്നതിനും കായ്ക്കു ന്നതിനും സഹായിക്കും.
7. പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പുചാരം 100 ചുവടിന് 25 കിലോ എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂപൊഴിച്ചില്‍ നിയന്ത്രിക്കാം.
8. പയറിലെ പൂവിലുണ്ടാകുന്ന പുഴുവിനെ തുരത്താന്‍ 20 ഗ്രാം കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കാം.
9. നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ അകറ്റാന്‍ 250 ഗ്രാം കൂവളത്തില ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുത്തശേഷം അതിലേക്ക് 250 മില്ലി പുതിയ ഗോമൂത്രം ചേര്‍ത്തു 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു പയറില്‍ തളിക്കുക.
ഗ്രോബാഗില്‍ വളര്ത്തുന്ന പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്നം കൂടുതലായും കാണപ്പെടുന്നത്.…
മുരിങ്ങയില് നിന്ന് നല്ല പോലെ ഇല നുള്ളാന് കിട്ടിയാലും കായ്കള് ലഭിക്കാന്‍ അല്പ്പം ബുദ്ധിമുട്ടാണ്. നന്നായി പൂത്ത് വന്നാലും ഇവയൊന്നും കായ്കളായി മാറുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പരിചരണത്തില്…
പാവയ്ക്ക അല്ലെങ്കില് കൈപ്പ നല്ല പോലെ വളര്ന്ന് വിളവ് തരുന്ന സമയമാണിപ്പോള്. എന്നാല്‍ ഇടയ്ക്ക് മഴയും വെയിലും മാറി മാറി വരുകയും വെയിലിനു ശക്തി കൂടുകയും ചെയ്തതോടെ പൂകൊഴിച്ചില് പോലുള്ള പ്രശ്നങ്ങള് രൂക്ഷമാണെന്ന്…
ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല് ചെടിയും ഉടന് തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും…
ചീര നടാന് ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല് ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്‍ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില് മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്ത്തിയെടുക്കാന് ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള് ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന് പ്രശ്നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള് സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
© All rights reserved | Powered by Otwo Designs
Leave a comment