ചൂടുകൂടുന്നു, പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണവും

പയര്‍, മത്തന്‍, പാഷന്‍ ഫ്രൂട്ട്, കുരുമുളക് തുടങ്ങിയ വിളകളിലെല്ലാം ഈ സമയത്ത് കീടശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പരാതി പറയുന്നുണ്ട്. ഇവയെ തുരത്താനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.

By Harithakeralam
2023-11-27

പകല്‍ സമയത്ത് നല്ല ചൂടാണിപ്പോള്‍ കേരളത്തില്‍, വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്‍ ഫ്രൂട്ട്, കുരുമുളക് തുടങ്ങിയ വിളകളിലെല്ലാം ഈ സമയത്ത് കീടശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പരാതി പറയുന്നുണ്ട്. ഇവയെ തുരത്താനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.

പ്രധാന പ്രശ്‌നക്കാര്‍

ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച, മത്തന്‍ വണ്ട് എന്നിവയാണു പ്രധാന പ്രശ്‌നക്കാര്‍. തളിര്‍ ഇലകളും പൂവും കായ്കളുമെല്ലാം ഇവ നശിപ്പിക്കും. പതിയെ പതിയെ ചെടിയും മുരടിച്ചു നശിക്കും. മനസ് മടുത്ത് കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വരും.

പരിഹരിക്കാം

1. പയറില്‍ ഇലപ്പേന്‍, മൂഞ്ഞ, വെള്ളീച്ച എന്നീ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ഉപദ്രവം കൂടാനിടയുള്ളതിനാല്‍ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ഇലയുടെ മുകളിലും അടിയിലും വീഴത്തക്കവണ്ണം രണ്ടാഴ്ച ഇടവിട്ട് തളിച്ചു കൊടുക്കുക.

2. കുരുമുളകില്‍ ഫൈറ്റോഫ്‌തോറ ആക്രമണം തടയുന്നതിനായി ബോഡോ മിക്‌സ്്ച്ചര്‍ ഒരു ശതമാനം തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.

3.മത്തനില്‍ പിഞ്ചു കായ്കള്‍ കൊഴിയുന്നതിനെതിരെ സമ്പൂര്‍ണ്ണ, 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

4. തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കാന്‍ ഫിറോമോണ്‍ കെണികള്‍ സ്ഥാപിക്കുക.

5. മുളകില്‍ വെള്ളീച്ചയുടെ ആക്രമണം തടയാന്‍ 2% വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കുക.

Leave a comment

പച്ചമുളകും പയറും നന്നായി വളരാന്‍ ചാണകവും ചീമക്കൊന്നയിലയും

പച്ചമുളകും പയറും അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങളാണ്. ചാണകവും ചീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനങ്ങളാണ്. പയര്‍, പച്ചമുളക് തുടങ്ങിയ എല്ലാ ഇനങ്ങളും നന്നായി…

By Harithakeralam
പാവയ്ക്ക പന്തല്‍ നിറയെ കായ്കള്‍ : സ്വീകരിക്കാം ഈ മാര്‍ഗങ്ങള്‍

പന്തല്‍ വിളയായ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വലിയ തോതില്‍ കീടങ്ങള്‍ ആക്രമിക്കാനെത്തുമെന്നതാണ് പന്തല്‍ വിളകളുടെ പ്രധാന പ്രശ്‌നം. ഇവയെ നിയന്ത്രിച്ച് പാവയ്ക്ക് മികച്ച രീതിയില്‍ വിളവെടുക്കുകയെന്നത്…

By Harithakeralam
മത്തന്‍ കൃഷി തുടങ്ങാം

ഏറെ പോഷകങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് മത്തന്‍, വലിയ പരിചരണമില്ലാതെ നല്ല പോലെ വിളവ് തരുന്ന മത്തന്‍ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുള്ള സമയമാണിപ്പോള്‍. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ്…

By Harithakeralam
ഫംഗസ് ബാധയെ പേടിക്കേണ്ട ; പരിഹാരങ്ങള്‍ നിരവധി

മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍,…

By Harithakeralam
പന്തലിട്ടും നിലത്തും കുമ്പളം വളര്‍ത്താം

ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താം

മഴയും കടുത്ത വെയിലുമാണിപ്പോള്‍ കേരളത്തില്‍. കീടങ്ങളുടെ ആക്രമണം രൂക്ഷമാകാന്‍ അനുയോജ്യമാണ് ഈ കാലാവസ്ഥ.  പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം ഇതുകാരണം കൂടുതലാണ്. പയര്‍, മത്തന്‍,…

By Harithakeralam
ചിപ്പിക്കൂണ്‍ വീട്ടില്‍ വളര്‍ത്താം

മനുഷ്യന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന വിളയാണ് കൂണ്‍. പണ്ട് പ്രകൃതിയില്‍ തനിയെ വളരുന്ന കൂണ്‍ കഴിച്ചിരുന്നവരാണ് നാം. എന്നാല്‍ ഇന്നു വിവിധ തരത്തിലുള്ള കൂണുകള്‍ നമുക്ക് തന്നെ വീട്ടില്‍ വളര്‍ത്തിയെടുക്കാം. ഇതില്‍…

By Harithakeralam
മഴക്കാലത്തെ കമ്പോസ്റ്റ് നിര്‍മാണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുക്കളമാലിന്യങ്ങളും കരിയിലകളും മറ്റും ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നവര്‍ നിരവധി പേരുണ്ട്.  ഗ്രോബാഗിലും ചാക്കിലുമെല്ലാം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ കമ്പോസ്റ്റിനോളം നല്ലൊരു വളം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs