കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു

ഞങ്ങളും കൃഷിയിലേക്ക്, കേരഗ്രാമം, വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ തുടങ്ങി നൂതന സംരംഭങ്ങള്‍ക്ക് കൃഷിവകുപ്പ് തുടക്കം കുറിച്ചു. ഇത് കര്‍ഷകന്റെ വരുമാനം ഇരട്ടിപ്പിക്കുന്നതിന് ഉതകുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി.

By Harithakeralam
2023-11-26

ബാലുശ്ശേരി: കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണു സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന്  കൃഷിമന്ത്രി പി. പ്രസാദ്. ബാലുശ്ശേരി ഗവണ്‍മെന്റ്  ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നവകേരള സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഞങ്ങളും കൃഷിയിലേക്ക്, കേരഗ്രാമം, വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ തുടങ്ങി നൂതന സംരംഭങ്ങള്‍ക്ക് കൃഷിവകുപ്പ് തുടക്കം കുറിച്ചു.  ഇത് കര്‍ഷകന്റെ വരുമാനം ഇരട്ടിപ്പിക്കുന്നതിന് ഉതകുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി.

വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പുരോഗതിയാണ് ഈ കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് കൈവരിച്ചിരിക്കുന്നത്.  സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് വളരെയധികം പ്രാധാന്യമാണ് ഈ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതിന്റെ ഫലമായി വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുവാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞു. സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ കാഴ്ച വച്ചിരിക്കുന്നത്.

2025 ഓടുകൂടി കേരളത്തില്‍ അതി ദരിദ്ര കുടുംബങ്ങള്‍ ഉണ്ടാവുകയില്ല. അതിദാരിദ്ര്യം കേരളത്തില്‍നിന്ന് തുടച്ചുനീക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ഗവണ്‍മെന്റ്. ലൈഫ് മിഷന്‍ പദ്ധതിപ്രകാരം കേരളത്തില്‍ മൂന്നു ലക്ഷത്തി അമ്പത്തി ആറായിരത്തി നൂറ്റി എട്ട് വീടുകള്‍ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞു.  സ്വന്തമായി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ജനങ്ങളുടെ കൂടെയുണ്ടാവും. ഗവണ്‍മെന്റ് നടത്തുന്ന ജനോപകാരപ്രദമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്  ആക്കം കൂട്ടുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനും ആണ് നവകേരള സദസ്. ജനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമായി ജനപങ്കാളിത്തത്തെ കാണണം. ജനാധിപത്യത്തിന്റെ പുതിയ മാതൃകയെ ലോകത്തിന് കാണിച്ചുകൊടുക്കുന്ന ഒന്നാണിത്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വിപുലമായ വികസനമാണ് ഈ ഗവണ്‍മെന്റ് കാഴ്ചവെച്ചിരിക്കുന്നതെന്നും പി പ്രസാദ് അഭിപ്രായപ്പെട്ടു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs