കാര്‍ഷിക കടാശ്വാസത്തിന് അപേക്ഷിക്കാം

By Harithakeralam
2023-10-27

വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. വ്യക്തിഗത അപേക്ഷകള്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷനില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാം.

കമ്മീഷനിലൂടെ കാര്‍ഷിക കടാശ്വാസം മുന്‍പു ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. നിലവില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ കടാശ്വാസ പദ്ധതിയുമായി സഹകരിക്കുന്നത്.

അതിനാല്‍ മറ്റു ബാങ്കുകളിലെ വായ്പാ കുടിശികയില്‍ അപേക്ഷ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0471 2743782, 2743783. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫിസറുടെ സാക്ഷ്യ പത്രത്തിന്റെ അസ്സല്‍, കര്‍ഷകനാണെന്ന് തെളിയിക്കുന്നതിന് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസ്സല്‍) വായ്പ നിലനിര്‍ത്തുന്ന പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷക്കൊപ്പം നല്‍കേണ്ടതാണ്.

Leave a comment

സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി

കര്‍ഷക സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കര്‍ഷക രജിസ്ട്രി. കര്‍ഷക രജിസ്ട്രി പ്രവര്‍ത്തന ക്ഷമമാകുന്നതിന്റെ…

By Harithakeralam
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള വെളളാനിക്കരയിലെ ഫലവര്‍ഗവിള ഗവേഷണ കേന്ദ്രത്തില്‍  ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിള പരിപാലനമെന്ന വിഷയത്തില്‍ നവംബര്‍ 28, 29 തീയതികളില്‍  (2 ദിവസത്തെ) പരിശീലന…

By Harithakeralam
പരമ്പരാഗത സസ്യ ഇനങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് അവാര്‍ഡ്

കേന്ദ്രകൃഷികര്‍ഷകക്ഷേമമന്ത്രാലയത്തിന്കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍്‌റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി 2023-24 വര്‍ഷത്തെ പ്ലാന്‍്‌റ് ജീനോം സേവിയര്‍ കമ്യൂണിറ്റി…

By Harithakeralam
കേര പദ്ധതിക്ക് ലോകബാങ്ക് അനുമതി

കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാനപ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ഇതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി  കൃഷിവകുപ്പ്  സമര്‍പ്പിച്ച…

By Harithakeralam
ശീതകാല പച്ചക്കറിക്കൃഷിയിലും കൂണ്‍ കൃഷിയിലും പരിശീലനം

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 2024 ഒക്ടോബര്‍ 23 ന് ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരീശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍…

By Harithakeralam
ഗോശാല തുടങ്ങാം, 20 പശുക്കളെ സൗജന്യമായി നല്‍കും

കേരളത്തിന്റെ തനത് ഇനം നാടന്‍ പശുക്കളുടെ ഗോശാല തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ...? 20 പശുക്കളെ സൗജന്യമായി ലഭിക്കും. കോട്ടയം ആനിക്കാട് പ്രവര്‍ത്തിക്കുന്ന മഹാലക്ഷ്മി ഗോശാലയുടെ മേല്‍നോട്ടത്തിലാണ് പശുക്കളെ കൈമാറുക.…

By Harithakeralam
തെങ്ങിന്‍ തൈ വില്‍പ്പനയ്ക്ക്

കോഴിക്കോട് : ജില്ലാ പഞ്ചായത്തിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ തിക്കോടിയിലുള്ള തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മികച്ച ഇനം കുറ്റ്യാടി (WCT) തെങ്ങിന്‍ തൈകളും കുറിയ ഇനം ( ഇളനീര്‍ ആവശ്യത്തിന്…

By Harithakeralam
അക്ഷയശ്രീ അവാര്‍ഡ് 2024: അപേക്ഷ ക്ഷണിച്ചു

ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി- ദാമോദരന്‍ ഫൗണ്ടേഷന്‍ സാരഥിയും ഇന്‍ഫോസിസിന്റെ സ്ഥാപകര്‍മാരില്‍ ഒരാളുമായ എസ്.ഡി. ഷിബുലാലും കുടുംബവും ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനായി  നല്‍കുന്ന 16-ാമത്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs