പ്രാരംഭമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും
കൃഷി സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് തൃത്താലയില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ചടങ്ങില്‍ അധ്യക്ഷനായ ചടങ്ങില്‍ പി.മമ്മിക്കുട്ടി എംല്‍എ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാഥമിക കാര്‍ഷിക മേഖലയെ ശക്തീകരിക്കുന്നതിനൊപ്പം ദ്വിതീയ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കുക, കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ഉറപ്പാക്കുക, കേരളീയ ജനതയ്ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തെ സാധ്യമാക്കുന്നതിന് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന സമഗ്ര കര്‍മ്മ പദ്ധതിയാണ് കൃഷി സമൃദ്ധി. സാമ്പത്തിക വികസനം കൃഷിയിലൂടെ സാധ്യമാക്കുന്നതിന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടമായി കൃഷിഭവന്‍ തലത്തില്‍ രൂപീകരിച്ച കൃഷിക്കൂട്ടങ്ങളിലൂടെയാവും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
സംസ്ഥാനത്തെ കാര്‍ഷിക പ്രാധാന്യമായുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാരംഭമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഉല്പാദനസേവനമൂല്യ വര്‍ധിത മേഖലകളില്‍ വാര്‍ഡുതലത്തില്‍ രൂപീകരിച്ചിട്ടുള്ള കൃഷിക്കൂട്ടങ്ങളിലൂടെ അതാതു മേഖലകളിലെ വികസന മൈക്രോ പ്ലാനുകള്‍ തയ്യാറാക്കലാണ് ഒന്നാം ഘട്ടം. കര്‍ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ മാതൃക കൃഷിയിടങ്ങളും, മികച്ച സംയോജിത കൃഷിയിടങ്ങളും ഒന്നാം ഘട്ടത്തില്‍ തയ്യാറാക്കും.
നൂതന കൃഷി രീതികള്‍ക്കും, നൂതന കൃഷിക്കും, സമ്മിശ്ര കൃഷിരീതികള്‍ക്കും, കാര്‍ഷിക യന്ത്രവല്‍ക്കരണത്തിനും മുന്‍തൂക്കം നല്‍കും. മൈക്രോപ്ലാനുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഞ്ചായത്ത് തല കൃഷി സമൃദ്ധി പദ്ധതി കൃഷി ഓഫീസര്‍ അവതരിപ്പിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ ഉല്‍പ്പാദന വിള നിര്‍ണ്ണയ വിപണന രേഖ തയ്യാറാക്കുകയും ചെയ്യും. കൃഷി സംബന്ധിച്ച വിവരശേഖരണം കതിര്‍ ആപ്പിലൂടെ നടപ്പിലാക്കും.
കൃഷി സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് തൃത്താലയില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ചടങ്ങില്‍ അധ്യക്ഷനായ ചടങ്ങില്‍ പി.മമ്മിക്കുട്ടി എംല്‍എ,…
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പൂക്കളുകളുടെ വിസ്മയ ലോകം കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയതോടെ അമ്പലവയല്‍ പൂപ്പൊലി അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി. സ്കൂളുകള്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍…
തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) വിപണിയില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിനു കീഴിലുള്ള…
മലപ്പുറം: മലബാര്‍ മില്‍മ മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ട് നിര്‍മ്മിച്ച മില്‍ക്ക് പൗഡര്‍ പ്ലാന്റും മലപ്പുറം ഡെയറിയും മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. പാലുത്പാദനത്തില്‍ കേരളത്തെ…
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന അറുന്നൂറ്റിമംഗലം വിത്തുല്പാദന കേന്ദ്രം കൃഷി അനുബന്ധ മേഖലകളിലെ സമഗ്ര കാല് വയ്പിലൂടെ പുത്തന്‍ വരുമാന മാര്‍ഗങ്ങളിലേക്ക് കടക്കുകയാണ്.
വയനാട് ഫെസ്റ്റിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട് ഡിറ്റിപിസിയും സംയുക്തമായി മുണ്ടക്കൈ, ചൂരമല്‍മല ദുരിത ബാധിതര്‍ക്കായി ബോചെ 1000 ഏക്കറില്‍ നടത്തുന്ന പുതുവത്സരാഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ…
മില്‍മ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മലപ്പുറത്തിന്റെ പൈതൃകവും പെരുമയും വിശകലനം ചെയ്യുകയും മണ്മറഞ്ഞ…
ക്ഷീര സഹകരണ മേഖലയിലെ പുതിയ നാഴികക്കല്ലായി മില്‍മ പാല്‍പ്പൊടി ഫാക്റ്ററി. 131.3 കോടി ചെലവഴിച്ചു മലപ്പുറം ജില്ലയിലെ മൂര്‍ക്കനാടാണ് ഫാക്റ്ററി സ്ഥാപിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന്റേയും മില്‍മയുടേയും…
© All rights reserved | Powered by Otwo Designs
Leave a comment