വേനല്‍ച്ചൂടിലും കറിവേപ്പ് തഴച്ചു വളരാന്‍

പൊതുവെ പിടിച്ചു കിട്ടാന്‍ പ്രയാസമുള്ള കറിവേപ്പിന് ചൂടില്‍ നിന്നു യഥാസമയം സംരക്ഷണം നല്‍കിയില്ലെങ്കില്‍ നശിച്ചു പോകുമെന്ന് ഉറപ്പാണ്.

By Harithakeralam
2024-02-16

വേനലിനെ പേടിയുള്ള ചെടിയാണ് കറിവേപ്പ്. ഇത്തവണ തുടക്കത്തിലേ നല്ല ചൂടുള്ളതിനാല്‍ കറിവേപ്പിന് പ്രത്യേക ശ്രദ്ധ നല്‍കണം. പൊതുവെ പിടിച്ചു കിട്ടാന്‍ പ്രയാസമുള്ള കറിവേപ്പിന് ചൂടില്‍ നിന്നു യഥാസമയം സംരക്ഷണം നല്‍കിയില്ലെങ്കില്‍ നശിച്ചു പോകുമെന്ന് ഉറപ്പാണ്. ഈ സമയത്ത് കറിവേപ്പ് ചെടിക്ക് നല്‍കേണ്ട പ്രത്യേക സംരക്ഷണ മാര്‍ഗങ്ങള്‍ നോക്കാം.

നാരങ്ങ നീര്

ഉഷ്ണം മാറ്റാനുള്ള പ്രധാന പ്രതിവിധിയാണ് നാരങ്ങ ജ്യൂസ്. പലതരത്തില്‍ നാരങ്ങവെള്ളം പൂശുന്നവരാണ നമ്മള്‍. കറിവേപ്പിനും വേനലില്‍ നാരങ്ങ നീര് ഏറെ നല്ലതാണ്. ഒരു നാരങ്ങ പിഴിഞ്ഞ് നീരെടുക്കുക. ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടിലൊഴിച്ചു കൊടുക്കുക. ചെടിയുടെ എണ്ണത്തിന് അനുസരിച്ചു നാരങ്ങയുടെ എണ്ണം വര്‍ധിപ്പിക്കാം. അച്ചാറുണ്ടാക്കാന്‍ നാരങ്ങ പുഴുങ്ങിയെടുക്കാറുണ്ടല്ലോ,  ഈ ആവി കയറ്റിയ വെള്ളവും കറിവേപ്പിന് ഒഴിക്കാം. മുഞ്ഞ പോലുള്ളൊരു പേന്‍ കറിവേപ്പിന്റെ തണ്ടുകളില്‍ ഇക്കാലത്ത് കൂടു കൂട്ടും. ഇലകളുടെ പച്ചപ്പ് കളഞ്ഞ് തണ്ട് നശിപ്പിക്കുന്ന ഇവയെ തുരത്താനും നാരങ്ങ സഹായിക്കും. മഞ്ഞള്‍ പൊടി കലക്കിയ നാരങ്ങ വെള്ളം തളിച്ചാല്‍ ഇവ പോയിക്കിട്ടും.

വളപ്രയോഗം

ചെടിയുടെ വേരുകള്‍ മുറിയാതെ മണ്ണിളക്കുക. ആവശ്യമില്ലാത്ത പുല്ലുകളും മറ്റു കളകളും പറിച്ചു കളഞ്ഞ ശേഷം ഉണങ്ങിയ ചാണകപ്പൊടിയിട്ടു കൊടുക്കുക. ആവശ്യത്തിന് അനുസരിച്ച് ചാണകപ്പൊടി വട്ടത്തിലിട്ടു കൊടുക്കാം. ഇതിന് ശേഷം കുറച്ചു എല്ല് പൊടി വിതറുക. ഇതിന് ശേഷം മണ്ണിട്ടു മൂടി കരിയിലകളോ ചകിരിയോ ഉപയോഗിച്ച് പുതയിട്ടു പതിവായി നനയ്ക്കുക.

കഞ്ഞിവെള്ളം

കറിവേപ്പിന് കഞ്ഞിവെള്ളം പോലെ ഗുണം ചെയ്യുന്ന മറ്റൊരു വളമില്ല. രണ്ടോ മൂന്നോ ദിവസം പുളിപ്പിച്ച കറിവേപ്പില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ വിനാഗിരി ഒഴിക്കുക. ഇതില്‍ ഇരട്ടിവെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കാം. മാസത്തില്‍ രണ്ടു തവണ ഇങ്ങനെ ചെയ്താല്‍ ഈ വേനല്‍ക്കും നല്ല പോലെ പച്ച ഇലകള്‍ ലഭിക്കും. ഇതു പോലെ ഫിഷ് അമിനോ ആസിഡ് ചേര്‍ത്തും കഞ്ഞിവെള്ളം പ്രയോഗിക്കാം. ദ്രാവക രൂപത്തില്‍ വളങ്ങള്‍ നല്‍കുന്നതാണ് ഇക്കാലത്ത് നല്ലത്. ജൈവസ്ലറി, ബയോഗ്യാസ് സ്ലറി എന്നിവ നേര്‍പ്പിച്ച് ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും നല്‍കുക.

ഇലകളില്‍ പുള്ളിക്കുത്ത്

വേനല്‍ ശക്തമായാല്‍ കറിവേപ്പ് ഇലകളില്‍ പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടാം. വേപ്പെണ്ണ, സോപ്പ് മിശ്രിതം ഉപയോഗിച്ച് ഇവയെ നേരിടാം.  അഞ്ച് മില്ലി വേപ്പെണ്ണ, അഞ്ച് മില്ലി ലിക്വിഡ് സോപ്പ്, ഒരു നുള്ള സോഡാപ്പൊടി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നല്ല പോലെ സ്‌പ്രേ ചെയ്താല്‍ ഈ രോഗത്തില്‍ നിന്നും ചെടികളെ രക്ഷിക്കാം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യണം.

Leave a comment

ഗ്രോബാഗില്‍ വളര്‍ത്താം വെള്ള വഴുതന

വൈവിധ്യങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് വഴുതന. വിവിധ ആകൃതിയിലും  നിറത്തിലും  രുചിയിലുമെല്ലാമുള്ള വഴുതന ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത്…

By Harithakeralam
വെണ്ടകളില്‍ കേമന്‍ ആനക്കൊമ്പന്‍

മഴക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. വിവിധയിനം വെണ്ടകള്‍ നാം കൃഷി ചെയ്യാറുണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ അത്യുദ്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളുടെ വിത്ത് ഇന്നു വിപണിയില്‍ ലഭ്യമാണ്. നാടന്‍…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ ദിവസവും

അടുക്കളത്തോട്ടത്തിലെ സൂപ്പര്‍ സ്റ്റാറാണ് പയര്‍. അച്ചിങ്ങ എന്ന പേരിലും  അറിയപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ അനായാസം നട്ടുവളര്‍ത്താവുന്ന ഇനമാണിത്. രുചികരമായ തോരനും മെഴുക്കുപുരട്ടിയുമാണ് പയര്‍ കൊണ്ടുള്ള…

By Harithakeralam
കൊടും വെയില്‍ പ്രശ്‌നമല്ല; ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം - മൈക്രോഗ്രീനാണ് താരം

കാലാവസ്ഥ വ്യതിയാനം കാരണം ദുരിതത്തിലാണ് കേരളത്തിലെ കര്‍ഷകര്‍. വേനല്‍മഴ എത്തിനോക്കുക പോലും ചെയ്യാത്തതിനാല്‍ കൃഷിയെല്ലാം നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം രൂക്ഷമാണ്. ഈ അവസ്ഥയില്‍ വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നതു…

By Harithakeralam
തക്കാളിക്കും ചീരയ്ക്കും പ്രത്യേക പരിചരണം

ചൂട് കാരണം ഏറ്റവുമധികം നാശം സംഭവിക്കുന്നത് തക്കാളി, ചീര പോലുള്ള വിളകള്‍ക്കാണ്. താപനില വര്‍ധിക്കുന്നത് കാരണം തക്കാളിയില്‍ കായും പൂവും കൊഴിയുകയും ചീരയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇവയെ ഒരു പരിധി…

By Harithakeralam
വേനലിലും കറിവേപ്പ് കാട് പിടിച്ചു വളരും

അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ എത്ര പരിചരണം നല്‍കിയാലും കറിവേപ്പ് നല്ല പോലെ വളരുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. വേനല്‍ക്കാലത്ത് മറ്റെല്ലാ വിളകളെപ്പോലെയും…

By Harithakeralam
വേനലിലും പന്തല്‍ നിറയെ കോവല്‍

മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…

By Harithakeralam
ഗ്രോബാഗ് കൃഷിയില്‍ വിജയിക്കാന്‍

അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs