ചുട്ടു പൊള്ളുന്ന വെയില്‍: കൃഷിയിടത്തില്‍ പ്രയോഗിക്കാന്‍ നാട്ടറിവുകള്‍

ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും.

By Harithakeralam
2025-02-01

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം കൃഷി ചെയ്യുന്നവര്‍ക്കുമിത് ഉപകരിക്കും.

1. പച്ചക്കറിച്ചെടികള്‍ക്ക് ഈ സമയത്ത് പച്ചച്ചാണകം വളമായി നല്‍കരുത്. ഉണങ്ങിപ്പൊടിഞ്ഞ ചാണകമിട്ട് കൊടുത്ത് നല്ല പോലെ നനയ്ക്കുകയാണ് ഉചിതം.  

2. ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയതു നിറയ്ക്കുമ്പോള്‍ പഴയ വെള്ളം ഒഴിച്ചു കൊടുത്താല്‍ പച്ചക്കറിച്ചെടികള്‍ തഴച്ചു വളരും.

3. തറയില്‍ വളര്‍ത്തുന്ന റോസിന് ചുറ്റും ഉമിചേര്‍ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.  4. പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പ്പം ശര്‍ക്കര കലര്‍ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ ധാരാളം പച്ചമുളക് കിട്ടും.

5. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്‍ കഷ്ണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതമിട്ട് കൊടുത്താല്‍ തഴച്ചു വളരും.

6. ഉണങ്ങിയ ഇലകള്‍ ഈ സമയത്ത് ധാരാളം ലഭിക്കും, ഇവ ഉപയോഗിച്ചു പുതയിട്ട് കൊടുക്കുക.

7. നനയ്ക്കുമ്പോള്‍ ചെടികളുടെ ഇലയില്‍ കൂടി വെള്ളം ലഭിക്കുന്ന വിധം സ് പ്രേ  ചെയ്യുക.

Leave a comment

ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
ഇലകള്‍ നശിച്ചു ചെടിയും നശിക്കുന്നുണ്ടോ...? പ്രതിവിധികള്‍ ഇവയാണ്

വേനല്‍മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികള്‍ എല്ലാം തന്നെ നല്ല പോലെ വളര്‍ന്നിട്ടുണ്ടാകും.  നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍  നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
മൂടിക്കെട്ടിയ അന്തരീക്ഷം, ചൂടും പൊടിയും ; പച്ചക്കറികള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ…

By Harithakeralam
ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ : മംഗ്നീഷ്യം കുറവ് പരിഹരിക്കാം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
ചൂടുള്ള കാലാവസ്ഥയില്‍ പ്രയോഗിക്കാന്‍ ചില നാട്ടറിവുകള്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
കൈ നിറയെ വിളവ് ലഭിക്കാന്‍ കടപ്പിണ്ണാക്കും ശര്‍ക്കരയും

പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം.   കടലപ്പിണ്ണാക്കും…

By Harithakeralam
വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs