ചൂടില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇക്കാലത്ത് ധാരാളം കഴിക്കണം
വേനല്‍ച്ചൂട് ശക്തി പ്രാപിക്കുകയാണ്. ചര്‍മം വരണ്ട് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണുണ്ടാകുന്നത്. ചൂടില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇക്കാലത്ത് ധാരാളം കഴിക്കണം.
1. നെല്ലിക്ക
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക മനുഷ്യന് പ്രകൃതിയുടെ വരദാനമാണ്. ദിവസവും മൂന്നു നെല്ലിക്ക കഴിക്കുന്നത് ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും സുന്ദരമാക്കാനും സഹായിക്കും.
2. ഓറഞ്ചും മുന്തിരിയും
പുളി രസമുള്ള ഓറഞ്ച് ,മുന്തിരി എന്നിവയുടെ സീസണാണ് വേനല്‍ക്കാലം. ചൂടില്‍ നിന്നും രക്ഷനേടാന്‍ പ്രകൃതി ഇവ നമുക്ക് നല്‍കുകയാണെന്നു പറയാം. ഇവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനത്തിനും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ഗുണം ചെയ്യും.
3. പേരയ്ക്ക, പപ്പായ
വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ പേരയ്ക്ക, പപ്പായ തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതു ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും.
4. മധുരക്കിഴങ്ങ്
ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ചര്‍മ്മത്തിന്റെ വരള്‍ച്ചയെ തടയാനും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
5. വെള്ളരിക്ക
വെള്ളരിക്കയില്‍ 96% വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വെള്ളരിക്ക കഴിക്കുന്നതും ചര്‍മ്മത്തിലെ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും. വേനല്‍ക്കാലത്ത് ധാരാളമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറി കൂടിയാണിത്.
വേനല്‍ച്ചൂട് ശക്തി പ്രാപിക്കുകയാണ്. ചര്‍മം വരണ്ട് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണുണ്ടാകുന്നത്. ചൂടില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇക്കാലത്ത് ധാരാളം കഴിക്കണം.
കാലാവസ്ഥ മാറിയതോടെ മിക്കവര്‍ക്കും കഫക്കെട്ടും ചുമയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. തൊണ്ടയടഞ്ഞ് ശബ്ദമില്ലാതെ വിഷമിക്കുന്നവരും ഏറെയാണ്. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന അസ്വസ്ഥതയാണിപ്പോള്‍. പൊടിയും മഞ്ഞുമെല്ലാമാണ്…
മനുഷ്യശരീരത്തിന്റെ പ്രധാന ഭാഗമാണ് തലച്ചോര്‍. തലച്ചോറിന്റെ പ്രവര്‍ത്തനമാണ് ശരീരം മുഴുവനായി നിയന്ത്രിക്കുന്നതെന്നു പറയാം. മറ്റുള്ള ശരീരഭാഗങ്ങളെപ്പോലെ തലച്ചോറിനും ശക്തി പകരേണ്ടത് അത്യാവശ്യമാണ്. ഇതിനു സഹായിക്കുന്ന…
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വസ്തുക്കള്‍ കണ്ടെത്താനുള്ള ഓപ്പറേഷന്‍ സൗന്ദര്യയുടെ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കും. ഓപ്പറേഷന്‍ സൗന്ദര്യയുടെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക…
യുവാക്കളുടെ അകാലമരണത്തില്‍ പ്രധാന വില്ലന്‍ ഭക്ഷണ ശീലം... മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് മാറുന്ന ഭക്ഷണ ശീലം മലയാളിയുടെ ആയുസ് കുറയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.…
ഏതു കാലാവസ്ഥയിലും നമ്മുടെ നാട്ടില്‍ പതിവായി ലഭിക്കുന്ന പച്ചക്കറിയാണ് വഴുതന. ഗ്രോബാഗിലും ടെറസിലുമെല്ലാം വഴുതന വളര്‍ന്നു നല്ല വിളവ് നല്‍കും. വലിയ തോതിലുള്ള കീടങ്ങളും രോഗങ്ങളുമൊന്നും ഈ പച്ചക്കറിയെ ബാധിക്കാറില്ല.…
യുവാക്കളിലും പ്രായമായവരിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നൊരു അവസ്ഥയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. ക്ഷീണം, എല്ലുകള്‍ക്ക് ബലക്കുറവ്, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകും. കൃത്യമായ ഭക്ഷണ…
വൈകിട്ട് ചായക്കൊപ്പം മലയാളിക്ക് ഏറെ പ്രിയപ്പെട്ട പലഹാരമാണ് ജിഎസ്ടി. എന്നാല്‍ ഇനി പഴംപൊരി കഴിക്കുമ്പോള്‍ 18 ശതമാനം ജിഎസ്ടി നല്‍കണം. മറ്റൊരു പലഹാരമായ ഉണ്ണിയപ്പത്തിന് അഞ്ച് ശതമാനമാണ് ജിഎസ്ടി. പഴംപൊരി, വട,…
© All rights reserved | Powered by Otwo Designs
Leave a comment