കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ മികച്ച ചുവന്ന ചീരയിനമാണ് അരുണ്‍. അത്യുല്‍പാദന ശേഷിയുള്ള ഇനം, വേഗത്തില്‍ വളര്‍ച്ച കൈവരിക്കും രുചിയും മികച്ചത്.
ചുവന്നു തുടുത്ത് നില്‍ക്കുന്ന ചീരപ്പാടം കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. നല്ല ആരോഗ്യത്തോടെ ധാരാളം ഇലകളുണ്ടായി വളര്‍ന്നു നില്‍ക്കുന്ന ചീരത്തോട്ടമൊരെണ്ണം നമ്മുടെ അടുക്കളത്തോട്ടത്തിലും തയാറാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഇതിന് പറ്റിയ ഇനമാണ് അരുണ്‍. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ മികച്ച ചുവന്ന ചീരയിനമാണ് അരുണ്‍. അത്യുല്‍പാദന ശേഷിയുള്ള ഇനം, വേഗത്തില്‍ വളര്‍ച്ച കൈവരിക്കും രുചിയും മികച്ചത്.
സാധാരണ ചീര വിതയ്ക്കുന്ന പോലെ തന്നെയാണ് ഈയിനവും കൃഷി ചെയ്യേണ്ടത്. നേരിട്ട് കൃഷിയിടത്തില്‍ വിത്തുപാകിയോ തവാരണയില്‍ തൈകളുണ്ടാക്കി പറിച്ചുനട്ടോ വളര്‍ത്താം. ഒന്നര മീറ്റര്‍ വീതിയുള്ള തവാരണകളില്‍ 8-10 സെ.മീ. അകലത്തിലുള്ള വരികളിലായി വിത്തു പാകാം. വിത്ത് വിതറി അല്‍പ്പം മണ്ണിട്ട് മൂടി നനച്ചശേഷം ഉറുമ്പുകള്‍ വിത്തു കൊണ്ടുപോകാതിരിക്കാന്‍ വാരങ്ങള്‍ക്കു ചുറ്റും ബി.എച്ച്.സി വിതറണം. 25-30 ദിവസം പ്രായമെത്തിയ തൈകള്‍ പറിച്ചു നടാവുന്നതാണ്. ഗ്രോബാഗിലും ചാക്കിലുമെല്ലാം പറിച്ചു നട്ട് കൃഷി ചെയ്യാന്‍ അരുണ്‍ ഇനം ഏറെ നല്ലതാണ്, ടെറസ് കൃഷിക്കും അനുയോജ്യം.
നല്ല വെയിലും നല്ല പോലെ നനയും ഇഷ്ടപ്പെടുന്ന ഇനമാണ് അരുണ്‍ ചീര. വെയില്‍ ആറു മണിക്കൂറെങ്കിലും ലഭിച്ചാല്‍ ഇലകള്‍ നല്ല പോലെ ചുവന്നു തുടക്കും, അതിന് അനുസരിച്ച് രുചിയുമുണ്ടാകും. മറ്റിനങ്ങളെപ്പോലെ ഇലകള്‍ പെട്ടെന്ന് വാടിപ്പോകുകയുമില്ല. എളുപ്പത്തില്‍ വളരുമെങ്കിലും ചെടികള്‍ക്ക് ഉയരം കുറവായിരിക്കും. ഇതിനാല്‍ തലപ്പ് നുള്ളിയെടുക്കാം , ചെടിയില്‍ വീണ്ടും ഇലകള്‍ വന്നു കൊള്ളും.
ചുവന്നു തുടുത്ത് നില്‍ക്കുന്ന ചീരപ്പാടം കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. നല്ല ആരോഗ്യത്തോടെ ധാരാളം ഇലകളുണ്ടായി വളര്‍ന്നു നില്‍ക്കുന്ന ചീരത്തോട്ടമൊരെണ്ണം നമ്മുടെ അടുക്കളത്തോട്ടത്തിലും തയാറാക്കാന്‍ ആഗ്രഹിക്കാത്തവരായി…
നമ്മുടെ കാലാവസ്ഥയില്‍ നല്ല പോലെ വിളവ് തരുമെങ്കിലും അധികമാരും കൃഷി ചെയ്യാത്ത വിളയാണ് കൊത്തമര. പയറിന്റെ കുടുംബത്തില്‍ വരുമെങ്കിലും കൃഷി ചെയ്യാന്‍ ഏറെ എളുപ്പമാണ് കൊത്തമര. സാധാരണ വള്ളിപ്പയറിനെ പോലെ കീട രോഗ…
എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം നമ്മള്‍ ധാരാളം കോഴിക്കാഷ്ടം…
ഐശ്വര്യപൂര്‍ണമായൊരു വിഷുക്കാലം രണ്ടു മാസത്തോളം അകലത്തിലുണ്ട്. വാണിജ്യ രീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്കും അല്ലാതെ അടുക്കളത്തോട്ടമൊരുക്കുന്നവരുമെല്ലാം സ്വന്തമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ കൊണ്ടു വിഷു…
വെയിലിന്റെ ശക്തി ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നല്ല പരിചരണം നല്‍കിയില്ലെങ്കില്‍ പച്ചക്കറികളെല്ലാം നശിച്ചു പോകുമെന്ന് ഉറപ്പാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചൂടില്‍ നിന്നും ഒരു വിധം പിടിച്ചു…
വെയില്‍ ശക്തമായാല്‍ മറ്റെല്ലാ വിളകളെപ്പോലെയും കറിവേപ്പിന്റെ വളര്‍ച്ചയും പ്രതിസന്ധിയിലാകും. നല്ല പരിചരണം ഈ സമയത്ത് കറിവേപ്പിന് ആവശ്യമാണ്. വേനല്‍ച്ചൂടിനെ മറികടന്ന് കടന്ന് കറിവേപ്പിനെ ആരോഗ്യത്തോടെ…
വിഷുക്കാലമെത്താനായി... മലയാളിയുടെ കാര്‍ഷിക ഉത്സവമായ വിഷുവിന് പ്രധാനമാണ് കണികാണല്‍. കണിവെള്ളരിയാണ് വിഷുക്കണിയിലെ പ്രധാന പച്ചക്കറി. ഇതു നമ്മുടെ വീട്ടില്‍ തന്നെ കൃഷി ചെയ്തതാണെങ്കില്‍ ഏറെ നല്ലതല്ലേ...? വലിയ…
നല്ല വെയിലായതിനാല്‍ പച്ചക്കറികള്‍ക്ക് സ്ഥിരമായി നനയ്ക്കുന്നവരാണ് നാം. കത്തുന്ന വെയില്‍ ചെടി വാടിപ്പോകാതിരിക്കാന്‍ നല്ല പോലെ നനച്ചു പ്രശ്‌നത്തിലായവരുണ്ട്. തടത്തില്‍ വെള്ളം കെട്ടികിടന്ന് ഫംഗസ് ബാധ വന്ന്…
© All rights reserved | Powered by Otwo Designs
Leave a comment