വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന ചില നാട്ടുമരുന്നുകള്‍ നമുക്ക് പരീക്ഷിച്ചു നോക്കാം.
കാലാവസ്ഥ മാറിയതോടെ മിക്കവര്‍ക്കും കഫക്കെട്ടും ചുമയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. തൊണ്ടയടഞ്ഞ് ശബ്ദമില്ലാതെ വിഷമിക്കുന്നവരും ഏറെയാണ്. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന അസ്വസ്ഥതയാണിപ്പോള്‍. പൊടിയും മഞ്ഞുമെല്ലാമാണ് പ്രശ്‌നക്കാര്‍. വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന ചില നാട്ടുമരുന്നുകള്‍ നമുക്ക് പരീക്ഷിച്ചു നോക്കാം.
1. ഇഞ്ചി
ആദിമകാലം മുതല്‍ മനുഷ്യന്‍ ഔഷധമായി ഉപയോഗിക്കുന്നതാണ് ഇഞ്ചി. തൊണ്ട വേദന ശമിപ്പിക്കാനും കഫം നീക്കം ചെയ്യാനും ഇഞ്ചിയോളം പോന്ന മറ്റൊരു വസ്തുവില്ല. തേനും ഇഞ്ചിനീരും ചേര്‍ത്ത് ദിവസത്തില്‍ മൂന്നോ നാലോ തവണ കഴിച്ചാല്‍ തൊണ്ട വേദന മാറും, ശബ്ദം നന്നാകും.
2. യൂക്കാലി തൈലം
തൊണ്ട വേദനയും ശബ്ദമടപ്പുമുള്ള സമയത്ത് പുരട്ടാന്‍ ഏറെ നല്ലതാണ് യൂക്കാലിപ്റ്റസ് തൈലം. ഇതു ചുമ കുറയ്ക്കാനും സഹായിക്കും.
3. തുളസി
പനിയോ, ചുമയോ ഉണ്ടാകുമ്പോള്‍ പഴമക്കാര്‍ തുളസിയില ഉപയോഗിച്ചുള്ള മരുന്നാണ് ആദ്യമുണ്ടാക്കുക. ആന്റിബയോട്ടിക്ക് മരുന്നുകളേക്കാള്‍ നാം തുളസിയിലയുടെ നീരിനെ ആശ്രയിച്ച കാലമുണ്ടായിരുന്നു. ഇഞ്ചി നീര്, തേന്‍, തുളസിയില നീര് എന്നിവ ഒരുമിച്ചു കഴിക്കുന്നത് കഫക്കെട്ട് മാറാന്‍ സഹായിക്കും.
4. കുരുമുളക്
പനിമാറാന്‍ പണ്ട് അമ്മയുണ്ടാക്കി തരുന്ന ചുക്കുകാപ്പിയിലെ പ്രധാന ചേരുവകളിലൊന്നായിരുന്നു കുരുമുളക്. നമ്മുടെ വീട്ടില്‍ തന്നെയുണ്ടാകുന്ന കുരുമുളകിന്റെ ഗന്ധവും സ്വാദുമെല്ലാം കഫക്കെട്ടിനെ തുരത്തും. കുരുമുളകും കല്‍ക്കണ്ടവും ചുക്കും ചേര്‍ത്ത് പൊടിച്ചു കഴിക്കുന്നത് ഏറെ നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment