വിളവ് ഇരട്ടിയാക്കാന്‍ മുട്ടത്തോടും ചായച്ചണ്ടിയും

നൈട്രജന്‍, ഫോസ്ഫറസ് പൊട്ടാഷ് തുടങ്ങി ചെടികള്‍ക്ക് വേണ്ട ഒട്ടുമിക്ക മൂലകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

By Harithakeralam
2023-12-28

പച്ചക്കറികളുടെയും മറ്റുമായി  ധാരാളം ജൈവ മാലിന്യങ്ങള്‍ അടുക്കളയില്‍ നിന്ന് ഉപയോഗ ശൂന്യമായി പുറം തള്ളാറുണ്ട്. എന്നാന്‍ ഇവ ഉപയോഗിച്ചു ചെടികളുടെ വളര്‍ച്ചക്കും മികച്ച വിളവ്  തരാനുമുതകുന്ന ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം. നൈട്രജന്‍, ഫോസ്ഫറസ് പൊട്ടാഷ് തുടങ്ങി ചെടികള്‍ക്ക് വേണ്ട ഒട്ടുമിക്ക മൂലകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.  പച്ചക്കറിച്ചെടികളുടെ പെട്ടന്നുള്ള വളര്‍ച്ചക്ക് ഉത്തമമാണിത്. പൂന്തോട്ടത്തിലെ  ചെടികള്‍ക്കും വളരെ ഗുണകരമാണ്.

തയ്യാറാക്കാന്‍ വേണ്ട വസ്തുക്കള്‍

മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് തൊലി, ഉള്ളി തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍  തുടങ്ങിയവയെല്ലാം മേല്‍പ്പറഞ്ഞ വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യറാക്കാനെടുക്കാം.

തയ്യാറെടുപ്പ് ഇങ്ങനെ

പലതവണയായി ലഭിക്കുന്ന അടുക്കളയില്‍ നിന്ന് ലഭിക്കുന്ന ജൈവമാലിന്യങ്ങള്‍ വെയിലത്തിട്ട് ഉണക്കുകയാണ് ആദ്യം വേണ്ടത്. പൊടിഞ്ഞുകിട്ടാന്‍ നന്നായി ഉണങ്ങുന്നതാണ് നല്ലത്. നാല് അഞ്ച് ദിവസത്തെ ഉണക്കിന് ശേഷം പൊടിക്കാനിവ  പാകമാകും. ഇവ ഒരു മിക്‌സിയിലിട്ട് നന്നായി പൊടിക്കണം.

തയ്യാറാക്കല്‍

ഒരു  ബക്കറ്റ് എടുത്ത്   കാല്‍ ഭാഗം പച്ചച്ചാണകമിടുക.  ഇതിലേയ്ക്ക് പൊടിച്ചു വെച്ചിരിക്കുന്നവ മാലിന്യക്കൂട്ടുമിട്ട്  അല്‍പ്പം വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചുവെക്കണം. രണ്ടു ദിവസം കൂടി ഈ മിശ്രിതം ഇളക്കി അടച്ചു വെക്കാം. മുന്നാം ദിവസം ബക്കറ്റുതുറന്ന് നോക്കിയാല്‍ നല്ല കുഴമ്പു രൂപത്തിലായിട്ടുണ്ടാവും ഈ മിശ്രിതം.

ഉപയോഗക്രമം

ബക്കറ്റിലെ കുഴമ്പു രൂപത്തിലുള്ള മിശ്രിതത്തിലേയ്ക്ക് കൂടുതല്‍ വെള്ളമൊഴിച്ച് നേര്‍പ്പിച്ചു തെളി ആവശ്യാനുസരണം  ഉപയോഗിക്കാം. ഒരു കപ്പ് മിശ്രിതത്തിലേയ്ക്ക് നാല് - അഞ്ച് കപ്പ് വെള്ളമെന്ന കണക്കിന് ഉപയോഗിക്കാം. നേര്‍പ്പിച്ചതിന് ശേഷം വേണം ചെടികളുടെ തടത്തില്‍ ഒഴിച്ചു കൊടുക്കാന്‍. ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഈ വളപ്രയോഗം നടത്തിയാല്‍ ചെടികള്‍ കരുത്തോടെ വളര്‍ന്നു വന്ന് നല്ല ഫലം തരും. കൂടുതല്‍ പൂക്കള്‍ വിരിയുകയും പൂ പൊഴിച്ചില്‍ തടഞ്ഞ് കായ്പ്പിടുത്തം വര്‍ദ്ധിക്കാന്‍ ഈ ഉത്തേജകം ഏറെ ഗുണകരവുമാണ്.

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs