പച്ചക്കറികള്‍ക്കുള്ള വളം അടുക്കളയില്‍ നിന്നും

നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.

By Harithakeralam
2024-10-29

അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം. ഇങ്ങനെ തയാറാക്കാവുന്ന വളക്കൂട്ടുകളും കീടനാശിനികളും ഏതെല്ലാമെന്നും അവയുടെ ഗുണങ്ങളും ഉപയോഗക്രമവും എങ്ങനെയെന്നും പരിശോധിക്കാം.

1. ഉള്ളിത്തൊലി ലായനി

ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ പുറംതൊലിയും വേര്‍പ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം. ഇവ ഒരു പാത്രത്തിലിട്ടുവെക്കണം, നിറയുമ്പോള്‍ പാത്രം നിറയെ വെള്ളം നിറയ്ക്കുക. ഒരാഴ്ച സൂക്ഷിച്ചു നന്നായി കുതിര്‍ത്തശേഷം പിഴിഞ്ഞ് അരിച്ചു ലായനി വേര്‍തിരിക്കണം. ഇത് സ്പ്രേയറില്‍ നിറച്ചു പച്ചക്കറികളില്‍ തളിക്കാം. ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങള്‍, ചെറു പ്രാണികള്‍, ഉറുമ്പുകള്‍ എന്നിവയെ അകറ്റും.

2. മീന്‍ കഴുകുന്ന വെള്ളം

ആഴ്ചയില്‍ ഒരിക്കലെങ്കിലും മീന്‍ ഉപയോഗിക്കാത്ത വീടുകള്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. മീന്‍ കഴുകി കിട്ടുന്ന വെള്ളം ചെടികളുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് സഹായിക്കും. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം വളര്‍ത്തുന്ന ചെടികള്‍ക്ക് ഏറെ അനുയോജ്യമാണിത്. മീന്‍ കഴുകി വൃത്തിയാക്കിയ ശേഷം ലഭിക്കുന്ന വെള്ളം പച്ചക്കറിച്ചെടികളുടെ തടത്തിലൊഴിച്ചു കൊടുക്കുക.

3. കഞ്ഞി വെള്ളം

തലേ ദിവസത്തെ കഞ്ഞി വെള്ളം മികച്ച ജൈവവളവും കീടനാശിനിയുമാണ്. ഇതില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു വിളകളുടെ ചുവട്ടിലും ഇലകളിലും തളിക്കാം. പശയുള്ള ഈ കഞ്ഞിവെള്ളം ഇലകളില്‍ തളിക്കുമ്പോള്‍ കീടങ്ങളും പ്രാണികളും ഇവയില്‍ പറ്റിപ്പിടിച്ചു നശിക്കും. നൈട്രജന്റെ അശം കൂടുതലുള്ള കഞ്ഞി വെള്ളം വിളകളുടെ തടത്തിലൊഴിച്ചു കൊടുത്താല്‍ മികച്ച വിളവു ലഭിക്കും.

4. ചാരം

അടുപ്പില്‍ വിറക് കത്തിച്ചു കിട്ടുന്ന ചാരമൊരു മികച്ച ജെവവളമാണ്. ചാരത്തെ ജൈവ വളത്തിലെ രാസവളമെന്നു വിശേഷിപ്പിക്കാറുണ്ട്. പൊട്ടാഷിന്റെ അശം ഏറെ അടങ്ങിട്ടുണ്ടിതില്‍. വിളകള്‍ പൂവിട്ട് കായ് പിടിക്കാന്‍ പൊട്ടാഷ് വളമായ ചാരമേറെ സഹായിക്കും. ഒപ്പം കായ് പൊഴിച്ചില്‍ തടയാനും ചാരത്തിനു കഴിവുണ്ട്.

5. കമ്പോസ്റ്റ്

അടുക്കളയില്‍ നിന്നു ദിവസവും ഒഴിവാക്കുന്ന ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് നല്ല ജൈവ വളക്കൂട്ട് ഉണ്ടാക്കാം. ദിവസവും ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍, ബാക്കി വന്ന ഭക്ഷ്യവസ്തുക്കള്‍, മുട്ടത്തോട് എന്നിവയെല്ലാം വളമാക്കാം. പൈപ്പ്, ബക്കറ്റ്, ചെറിയ ടാങ്ക് എന്നിവ കൂടി വേണം കമ്പോസ്റ്റ് തയാറാക്കാന്‍. ദിവസവും അടുക്കളയില്‍ നിന്നു ലഭിക്കുന്ന ജൈവ വസ്തുക്കള്‍ ജലാംശം പരമാവധി ഒഴിവാക്കിയും ചെറുതാക്കിയും ടാങ്കിലോ പൈപ്പിലോ ബക്കറ്റിലോ നിക്ഷേപിക്കുക. ബാക്റ്റീരിയ ലായനി, ഇഎം ലായനി എന്നിവ ഏതെങ്കിലും ഇടക്ക് ഇതിലൊഴിച്ചു വല്ലപ്പോഴും ഇളക്കി കൊടുക്കണം. ബാക്റ്റീരിയ പ്രവര്‍ത്തനത്തിലൂടെ ജൈവ വസ്തുക്കള്‍ പൊടിഞ്ഞു വളമാകും. ഇടയ്ക്ക് ഒരു കപ്പ് പച്ചച്ചാണകമൊഴിച്ചു കൊടുക്കുന്നതു ബാക്റ്റീരിയ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. പുളിച്ച മോര് ഈ കമ്പോസ്റ്റിങ്ങ് പ്രവര്‍ത്തനത്തിനാക്കം കൂട്ടും. രണ്ടു - മൂന്നു മാസം കൊണ്ട് നല്ല വളമായി മാറും. ഇത് എല്ലാതരം വിളകള്‍ക്കും തടത്തിലിട്ട് കൊടുക്കാം.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs