താമസിക്കുന്ന നഗരത്തിലെ ലോക്കല്‍ അഡ്രസ് പ്രൂഫ് ഇല്ലാതെ തന്നെ ലഭിക്കുമെന്നതാണ് ചോട്ടു സിലിണ്ടറിന്റെ പ്രത്യേകത. ഗവണ്‍മെന്റ് അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതി, അഡ്രസ് പ്രശ്‌നമല്ല.
നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം രോഗങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നതും. ഇനി സ്വന്തമായി ഭക്ഷണം തയാറാക്കാന്‍ വെല്ലുവിളികള്‍ ഏറെയാണ്, അതില്‍ പ്രധാനമാണ് ഇന്ധനം. ഇതിനൊരു പരിഹാരമാണ് ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു എല്‍പിജി സിലിണ്ടര്‍. കൈയിലെടുത്തു നടക്കാവുന്ന ചോട്ടു സിലിണ്ടര്‍ സൂക്ഷിക്കാനും കുറച്ചു സ്ഥലം മതി.
നഗരവത്ക്കരണം വളരെ വേഗത്തില്‍ സംഭവിക്കുന്ന കേരളത്തില്‍ ചെറിയ അപാര്‍ട്‌മെന്റുകളിലാണ് മിക്കവരുടേയും താമസം. സിംഗിളായി താമസിക്കുന്നവര്‍, കോളേജ് വിദ്യാര്‍ഥികള്‍, ബാച്ച്‌ലേഴ്‌സ്, തുടങ്ങിയവര്‍ക്ക് നിഷ്പ്രയാസം ഉപയോഗിക്കാവുന്നതാണ് ചോട്ടു സിലിണ്ടര്‍. കിടപ്പുമുറിയില്‍ വരെ സൂക്ഷിക്കാം, ഭാരവും കുറവാണ്.
സ്റ്റൗവുമായി ഘടിപ്പിക്കാനും മറ്റും വളരെ എളുപ്പമാണ്. താമസിക്കുന്ന നഗരത്തിലെ ലോക്കല്‍ അഡ്രസ് പ്രൂഫ് ഇല്ലാതെ തന്നെ ലഭിക്കുമെന്നതാണ് ചോട്ടു സിലിണ്ടറിന്റെ പ്രത്യേകത. ഗവണ്‍മെന്റ് അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതി, അഡ്രസ് പ്രശ്‌നമല്ല. ഇനി താമസ സ്ഥലം മാറുകയോ മറ്റോ ചെയ്താലും പ്രശ്‌നമില്ല, നിഷ്പ്രയാസമിതു കൊണ്ടു പോകാം. അഞ്ച് കിലോയുടെ സിലിണ്ടറാണ് വിപണിയിലുള്ളത്.
നിഷ്പ്രയാസം റീഫില്‍ ചെയ്യാമെന്നതാണ് ചോട്ടു സിലിണ്ടറിന്റെ പ്രധാന പ്രത്യേകത. ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ്, കെ സ്‌റ്റോര്‍, സപ്ലൈകോ എന്നിവിടങ്ങളിലെല്ലാം സിലിണ്ടര്‍ ലഭ്യമാണ്. ഒഴിഞ്ഞ സിലിണ്ടര്‍ കൊണ്ടുവന്ന് ഗ്യാസിന്റെ വില നല്‍കി പുതിയത് എടുക്കാം. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്ര പോകുമ്പോഴും കാറിലും മറ്റും കൊണ്ടു പോവുകയും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://iocl.com/pages/chhotu-gas-cylinder
കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന പ്രഥമയോഗത്തില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കോഴിക്കോട്: അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…
ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…
ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…
കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…
കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…
© All rights reserved | Powered by Otwo Designs
Leave a comment