കേരളാഗ്രോ ബ്രാന്‍ഡിന്റെ 191 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് അടക്കമുള്ള ഓണലൈന്‍ വിപണികളില്‍ വില്‍പനക്കെത്തിച്ചതായി മന്ത്രി പി. പ്രസാദ്
കേരളാഗ്രോ ബ്രാന്‍ഡിന്റെ 191 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് അടക്കമുള്ള ഓണലൈന്‍ വിപണികളില്‍ വില്‍പനക്കെത്തിച്ചതായി മന്ത്രി പി. പ്രസാദ് . കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ പന്തളം കരിമ്പ് വിത്തുത്പാദന കേന്ദ്രത്തില്‍ ശര്‍ക്കര ഫില്ലിംഗ് മെഷീനിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നേടാനാവുന്ന ഒരു പ്രധാന മാര്‍ഗം കാര്‍ഷിക വിളകളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുക എന്നതാണ്. വിപണിയിലെത്തുന്ന വസ്തുക്കളുടെ ഗുണമേന്മയും ബ്രാന്‍ഡിന്റെ പേരും പ്രധാന ഘടകങ്ങളാണെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ കേരളാഗ്രോ എന്ന ബ്രാന്‍ഡ് രൂപീകരിച്ചത്. 2023 അവസാനത്തോടെ നൂറ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഈ വര്‍ഷം പകുതിയായപ്പോള്‍ തന്നെ 191 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ വില്‍പനക്കെത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
കീടനാശിനികളോ മറ്റു രാസവസ്തുക്കളോ തുടങ്ങിയ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ നിര്‍മിക്കുന്ന ശര്‍ക്കരക്ക് ഇന്ന് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറെയാണ്. പന്തളത്ത് മാത്രമല്ല, സമീപപ്രദേശങ്ങളിലെ കരിമ്പ് കര്‍ഷകര്‍ക്കും ഏറെ പിന്തുണയും പിന്‍ബലവുമാവുന്ന രീതിയിലാണ് വിത്തുല്പാദന കേന്ദ്രത്തിന്റെ പ്രവത്തനം. വിഷരഹിതമായ കരിമ്പ് കൃഷി ചെയ്ത് കര്‍ഷകര്‍ എത്തിക്കുമ്പോള്‍, കേന്ദ്രത്തില്‍ അത് യഥാസമയം വില നല്‍കി സംഭരിച്ച്, സംസ്‌കരിച്ച് മികച്ച ഉത്പന്നമായി വിപണിയിലെത്തിക്കണം. ആകര്‍ഷകമായ പാക്കിംഗ് പോലെയുള്ള മാര്‍ക്കറ്റിംഗ് രീതികള്‍ ഉപയോഗിച്ച് വിപണിയില്‍ ഇന്നുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കണം. അതിനായി ക്യു.ആര്‍ കോഡ് അടക്കമുള്ള സാങ്കേതിക വിദ്യകള്‍ പാക്കിംഗ് കവറുകളില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
നാടിന്റെ നെല്ലറയായ പന്തളത്ത് നിന്നും 2007 മുതല്‍ വിപണി കീഴടക്കി മുന്നോട്ട് പോകുന്ന, ഏറെ ആവശ്യക്കാരുള്ള ഒരു ഉത്പന്നമാണ് പന്തളം ശര്‍ക്കര എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ശര്‍ക്കര ഫില്ലിംഗ് മെഷീനിന്റെ വരവോടെ കൂടുതല്‍ വേഗത്തില്‍, കൃത്യതയോടെ പാക്കിംഗ് നടക്കുന്ന സംവിധാനമാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത അലക്‌സാണ്ടര്‍, പന്തളം ഫാം ഓഫീസര്‍ എം.എസ്. വിമല്‍കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment