പോഷക സമൃദ്ധ സുരക്ഷിത ഭക്ഷണമൊരുക്കാന്‍ കൃഷി വകുപ്പ് കേരള അഗ്രോ ബിസിനസ് കമ്പനിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

പൊതുജനത്തിന് സ്വയം പര്യാപ്തമായ സുരക്ഷിത പോഷണ ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പോഷക സമൃദ്ധി മിഷന് തുടക്കം കുറിച്ചു.

By Harithakeralam
2023-08-17

തിരുവനന്തപുരം: പൊതുജനത്തിന് സ്വയം പര്യാപ്തമായ സുരക്ഷിത പോഷണ ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പോഷക സമൃദ്ധി മിഷന് തുടക്കം കുറിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന കര്‍ഷക ദിനാഘോഷ വേളയില്‍ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പോഷക സമൃദ്ധി മിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ആവശ്യമായ പോഷക ഗുണങ്ങളുള്ള ഭക്ഷണമല്ല നിലവില്‍ ആഹാരമായി മലയാളികള്‍ കഴിക്കുന്നതെന്ന് നിരവധി പഠന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. പോഷക സമൃദ്ധമായ ഭക്ഷണം ഈ ജനതയ്ക്ക് എത്തിക്കേണ്ടതിന്റെ ചുമതല ഓരോ കുടുംബവും ഏറ്റെടുക്കേണ്ടതുണ്ട്. 28.5 ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ച് ഉപയോഗിക്കുക എന്നതാണ് ദേശീയ ശരാശരിയില്‍ സ്വയം പര്യാപ്തതയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതിനാല്‍ തന്നെ സംസ്ഥാനത്തെ പരമാവധി കുടുംബങ്ങളെ പച്ചക്കറി കൃഷി ചെയ്യിക്കുന്നതിനും പോഷകസമൃദ്ധമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനും  മിഷനിലൂടെ ലക്ഷ്യമിടുന്നു. 2026 -ഓടെ എല്ലാ കുടുംബങ്ങളെയും മിഷന്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റുമായി ധാരണാപത്രം ഒപ്പിടും, നെല്‍വയലുകളില്‍ മൂന്നാം വിളയായി പയര്‍ കൃഷി പ്രോത്സാഹിപ്പിക്കും, ഹരിത പോഷക ഗ്രാമങ്ങള്‍ സൃഷ്ടിക്കും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനുമായി കൈകോര്‍ത്ത് ന്യൂട്രീഷന്‍ പ്ലേറ്റ് തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ സംരംഭത്തിനും സംസ്‌കരണത്തിനും മൂല്യ വര്‍ദ്ധന ദേശീയ അന്തര്‍ദേശീയ വിപണത്തിനുമായി രൂപീകൃതമാകുന്ന കാബ്‌കോയുടെ ഉദ്ഘാടനം കൃഷിമന്ത്രി നിര്‍വഹിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പരമാവധി വിപണി കണ്ടെത്തി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കും. സര്‍ക്കാരിന്റെയും പൊതു വിപണിയുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരി വിഹിതങ്ങള്‍ക്കൊപ്പം   കര്‍ഷകരുടെയും കൂടെ പങ്കാളിത്തമുള്ള ഒരു കമ്പനി ആയിരിക്കും കാബ്‌കോ. കാബ്‌കോയുടെ ഓഹരിവിഹിതം എടുക്കുവാന്‍ നബാര്‍ഡ് തയ്യാറായതായി കൃഷിമന്ത്രി അറിയിച്ചു.

കര്‍ഷകര്‍ക്ക് മികച്ച വരുമാനം കണ്ടെത്തുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളോടൊപ്പം കര്‍ഷകരുടെ പങ്കാളിത്തത്തോടെയുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൃഷിവകുപ്പ് നടത്തി വരുന്നുവെന്ന് മന്ത്രി പറഞ്ഞു. കൃഷിയിടങ്ങളില്‍ നിന്നും പദ്ധതി ആസൂത്രണത്തിന് തുടക്കം കുറിക്കുന്ന കൃഷിയിടാതിഷ്ഠത പദ്ധതി, ഉല്‍പാദന മൂല്യ വര്‍ദ്ധന സേവനമേഖലയില്‍ 23,000 ത്തോളം കൃഷിക്കൂട്ടങ്ങള്‍, കര്‍ഷകര്‍ക്ക് സേവനങ്ങള്‍ സ്മാര്‍ട്ട് ആയി നല്‍കുന്നതിന് സ്മാര്‍ട്ട് കൃഷിഭവനുകള്‍,  കേരളത്തിലെ എല്ലായിടത്തും യന്ത്രവല്‍കൃത തൊഴില്‍ സേന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നവീന കാര്‍ഷികമേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.

മൂല്യവര്‍ദ്ധന  സമൃദ്ധിയുടെ മൂന്നാം വര്‍ഷം എന്ന പുസ്തകം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. സംസ്ഥാന കര്‍ഷക അവാര്‍ഡിന് അര്‍ഹരായ കര്‍ഷകരെ സംബന്ധിക്കുന്ന വിവരണങ്ങള്‍ ഉള്‍പ്പെട്ട ഹരിത സമൃദ്ധി പുസ്തകം കൃഷിമന്ത്രി പി പ്രസാദ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. കര്‍ഷകരുടെ ഉത്പന്നങ്ങളും കെ-സ്റ്റോറിലൂടെ  വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പറഞ്ഞു. എംഎല്‍എമാരായ അഡ്വ. വി.കെ പ്രശാന്ത്, കെ.ആന്‍സലന്‍, ഡി.കെ. മുരളി, ഐ.ബി. സതീഷ്, വിജിന്‍, പ്രസേനന്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന കര്‍ഷക അവാര്‍ഡുകളുടെ വിതരണവും കര്‍ഷക ദിനാഘോഷ വേളയില്‍ നടന്നു. മുതിര്‍ന്ന കര്‍ഷകനായ തിമിര്‍ത്തിയോസിനെയും കര്‍ഷകത്തൊഴിലാളിയായ സി ശാന്തയെയും യോഗത്തില്‍ മന്ത്രിമാര്‍ ആദരിച്ചു.  കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ഡോക്ടര്‍ ബി അശോക് ഐഎഎസ് സ്വാഗതവും കൃഷി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs