കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ പന്തല്‍ വിളകള്‍ വെര്‍ട്ടിക്കല്‍ രീതിയില്‍ വളര്‍ത്തിയാണ് ജോസുകുട്ടി ശ്രദ്ധേയനാവുന്നത്.
വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ പന്തല്‍ വിളകള്‍ വെര്‍ട്ടിക്കല്‍ രീതിയില്‍ വളര്‍ത്തിയാണ് ജോസുകുട്ടി ശ്രദ്ധേയനാവുന്നത്. ഇതിനൊപ്പം കപ്പ, വാഴ തുടങ്ങിയ വിളകളും കൃഷി ചെയ്യുന്നു. യുവാക്കള്‍ കൃഷിയില്‍ നിന്ന് അകലുന്ന കാലത്ത് സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചാണ് ജോസുകുട്ടി കൃഷിയില്‍ സജീവമാകുന്നത്.
പന്തല്‍ വിളകളായ കക്കിരി, പയര്‍, കൈപ്പ തുടങ്ങിയവ കൃഷി ചെയ്ത് വിളവെടുക്കാന്‍ നല്ല ശ്രദ്ധ വേണം. കീടങ്ങളുടെ ആക്രമണം കൂടുതലായിരിക്കും. പന്തലില്‍ വള്ളി വീശി വളരുന്നതിനാല്‍ ഇവയുടെ പരിചരണം അല്‍പ്പം പ്രയാസവുമാണ്. ഇവിടെയാണ് വെര്‍ട്ടിക്കല്‍ രീതിയുടെ പ്രധാന്യമെന്നു പറയുന്നു ജോസുകുട്ടി. വേലി കെട്ടുന്ന രീതിയില്‍ സൗകര്യമൊരുക്കി വിളകള്‍ പടര്‍ന്നു വളരാന്‍ അവസരമൊരുക്കുന്ന രീതിയാണിത്. വേലിപ്പടര്‍പ്പിലെന്ന പോലെ കക്കിരിയും പയറും കൈപ്പയുമെല്ലാം വളരും. അഞ്ച് അടി അകലത്തില്‍ വരി വരിയായി കാല് കുഴിച്ചിടും. മുകളില്‍ കൂടി കമ്പി കെട്ടി ഉറപ്പിക്കും പിന്നീട് തലങ്ങും വിലങ്ങും ഒരടി അകലത്തില്‍ പ്ലാസ്റ്റിക് നൂല്‍ കെട്ടിയാണ് വേലിയൊരുക്കുന്നത്. ഇതിനൊപ്പം മണ്ണ് നന്നായി കൊത്തിയിളക്കി വാരങ്ങള്‍ തയാറാക്കും. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവയിടും, തുടര്‍ന്ന് വാരങ്ങളില്‍ ഒരടി അകലത്തില്‍ വിത്ത് പാകും. വിത്ത് മുളച്ച് തൈ വള്ളി വീശുന്നത് അനുസരിച്ച് മേല്‍പ്പറഞ്ഞ വേലിപ്പടപ്പില്‍ കയറാന്‍ അനുവദിക്കും. രണ്ടില പ്രായം മുതല്‍ ജൈവവളം നല്‍കണം. പച്ചച്ചാണകം കടലപ്പിണ്ണാക്ക് പുളിപ്പിച്ചതിന്റെ തെളിയെടുത്ത് കൂടുതല്‍ വെള്ളം ചേര്‍ത്ത് തടത്തില്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒഴിച്ചു കൊടും. കായ് ഈച്ചക്കളെ പിടികൂടാന്‍ ഫിറമോണ്‍ ട്രാപ്പും തുളസികെണിയും ഉപയോഗിക്കും.
രാസവള കൃഷിരീതി വേണ്ടവര്‍ക്ക് അത് പിന്‍തുടരാമെന്നും പറയുന്നു ജോസുകുട്ടി. രണ്ടില പ്രായം മുതല്‍ ആഴ്ചയിലൊരിക്കല്‍ 19:19:19 നല്‍കി തുടങ്ങും കൂടാതെ ചുവട്ടില്‍ കുറച്ചു DAP നല്‍കും. പിന്നീട് വളര്‍ച്ച കുറവെന്ന് തോന്നിയാല്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒരു ദിവസം നന നിര്‍ത്തി 200g ഫാക്റ്റംഫോഴ്‌സ് 200g പൊട്ടാഷ് 100 g യൂറിയ എന്നിവ 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടില്‍ നല്‍കും. (തൈയുടെ വലുപ്പം അനുസരിച്ച് അളവ് ക്രമീകരിക്കണം). ഈ വളം നല്‍കുമ്പോള്‍ തന്നേ നല്ലോണം വള്ളി വീശും പയര്‍ 25 ദിവസത്തിലും കുക്കുമ്പര്‍ 45 ദിവസം മുതല്‍ പൂവിട്ടു തുടങ്ങുമെന്നുമാണ് തന്റെ അനുഭവം. സാധാരണ രീതിയില്‍ പന്തലിട്ടു വളര്‍ത്തുന്നതിനേക്കാള്‍ കൂടുതല്‍ വിളവ് ഈ രീതിയില്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നുണ്ട് ജോസുകുട്ടി പറഞ്ഞു.
കഷ്ടപ്പെട്ട് വിളയിച്ചെടുക്കുന്ന നല്ല ഗുണനിലവാരമുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാര്‍ക്ക് നല്‍കാന്‍ തയാറല്ല ഈ ചെറുപ്പക്കാരന്‍. തന്റെ അധ്വാനത്തിന് വേണ്ട പ്രതിഫലം കണ്ടെത്താന്‍ സ്വന്തമായ മാര്‍ക്കറ്റിങ് സംവിധാനം തന്നെയൊരുക്കിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രധാനമായും ആവശ്യക്കാര്‍ എത്തുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും മറ്റും വിളവെടുപ്പിന്റെ വിശദാംശമിട്ടാല്‍ ഉടന്‍ തന്നെ ആവശ്യക്കാര്‍ സമീപിക്കും. സമീപ പ്രദേശങ്ങളിലേക്ക് ഹോം ഡെലിവറിയും ഒരുക്കിയിട്ടുണ്ട്. കൊറോണ കാലഘട്ടത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള വില്‍പ്പന ശക്തമായത്.
കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പൊതു ശ്രദ്ധയിലെത്തിക്കാനും സമൂഹമാധ്യമങ്ങളുടെ സാധ്യത നല്ല രീതിയില്‍ ഉപയോഗിക്കുന്ന യുവാവാണ് ജോസുകുട്ടി. സ്വന്തം ഫെയ്‌സ്ബുക്ക്, യുട്യൂബ് ചാനലുലൂടെ സമീപ പ്രദേശങ്ങളിലുള്ള കര്‍ഷകരുടെ വിശേഷങ്ങളും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും നിരവധി തവണ ജോസുകുട്ടി അധികൃതരുടെ ശ്രദ്ധയിലെത്തിച്ചു. സ്വന്തമായി ടില്ലറുണ്ട്, ഇതിന്റെ സേവനം കര്‍ഷകര്‍ക്കും നല്‍കും. ഈ യാത്രയിലാണ് മറ്റു കര്‍ഷകരുമായി സംവദിക്കാന്‍ അവസരം ലഭിക്കുന്നത്.
റബറിന്റെ നാടായ കോട്ടയംകാരനാണെങ്കിലും ജോസുകുട്ടിക്ക് ആ കൃഷിയോട് വലിയ താത്പര്യമില്ല. തന്റെ പിതാവും ഇതേ രീതിയാണ് പിന്തുടര്‍ന്നിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. വാഴയും കപ്പയുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. മഞ്ചേരിക്കുള്ളന്‍ ഇനമാണ് വാഴ നട്ടിരിക്കുന്നത്. 200 എണ്ണം നട്ട് വിളവെടുത്തു കഴിഞ്ഞു. വലിയ ഉയരത്തില്‍ വളരാത്തതിനാല്‍ നമ്മുടെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ മഞ്ചേരി കുള്ളന്‍ ഏറെ അനുയോജ്യമാണെന്ന് പറയുന്നു ജോസുകുട്ടി. ഇതിനൊപ്പം പലതരം പച്ചക്കറികളും കൃഷി ചെയ്യാന്‍. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് ഈ യുവാവ് കൃഷിയില്‍ സജീവമാകുന്നത്.
രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…
വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…
ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…
ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…
കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…
നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…
വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…
© All rights reserved | Powered by Otwo Designs
Leave a comment