നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ജലസേചനത്തിന് ഗണ്യമായ പങ്കുണ്ട്. ജലസേചനം കൊണ്ടുളള പ്രയോജനം നന തുടങ്ങി രണ്ടു കൊല്ലം മുതല്‍ പ്രകടമാകും.
നാളികേരത്തിനും വെളിച്ചെണ്ണയ്ക്കുമെല്ലാം റെക്കോര്‍ഡ് വിലയാണിപ്പോള്‍. തേങ്ങയുടെ ഉത്പാദനം കുത്തനെ കുറഞ്ഞതാണിതിന് പ്രധാന കാരണം. കനത്ത വെയിലില്‍ തെങ്ങില്‍ ഉത്പാദനം കുത്തനെ കുറഞ്ഞു. നനയ്ക്കാന്‍ സൗകര്യമില്ലാത്ത തോട്ടങ്ങളില്‍ ഉത്പാദനം ഇല്ലാതാവുകയും തെങ്ങുകള്‍ നശിക്കുകയും ചെയ്തു. കഠിനമായൊരു വേനല്‍ പ്രതീക്ഷിക്കാത്തതിനാല്‍ വേണ്ട മുന്നൊരുക്കങ്ങള്‍ കര്‍ഷകര്‍ സ്വീകരിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍ ഇക്കൊല്ലം തോട്ടങ്ങളില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങാം.
നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ജലസേചനത്തിന് ഗണ്യമായ പങ്കുണ്ട്. ജലസേചനം കൊണ്ടുളള പ്രയോജനം നന തുടങ്ങി രണ്ടു കൊല്ലം മുതല്‍ പ്രകടമാകും. തൈ തെങ്ങുകള്‍ പെട്ടെന്ന് കായ്ഫലം തരുന്നതിനും, പൂങ്കുലകളില്‍ കൂടുതല്‍ പെണ്‍പൂക്കള്‍ ഉണ്ടാവുന്നതിനും, മച്ചിങ്ങ പൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനും, നാളികേരത്തിന്റെ വലിപ്പം കൂട്ടുന്നതിനും ജലസേചനം കൊണ്ട് കഴിയും. ഒരിക്കല്‍ നന ആരംഭിച്ചാല്‍ ആ തോട്ടത്തില്‍ തുടര്‍ന്ന് എല്ലാവര്‍ഷവും നനയ്ക്കുവാന്‍ ശ്രദ്ധിക്കണം. നനയുളള തെങ്ങുകള്‍ക്ക് കുടുതല്‍ തവണകളായി വളംചേര്‍ക്കാം.
ജലസേചന സൗകര്യം ഇല്ലാത്ത തെങ്ങിന്‍തോപ്പുകളില്‍ പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്തണം. തെങ്ങോലകള്‍ ഉപയോഗിച്ചോ, തൊണ്ട് മലര്‍ത്തി അടുക്കിയോ, ചപ്പുചവറുകള്‍ ഇട്ടോ ഈര്‍പ്പം സംരക്ഷിക്കാം. പുതുതായി നട്ട തെങ്ങിന്‍ തൈകള്‍ക്ക് തണല്‍ കൊടുക്കണം.
തെങ്ങോല, വാഴത്തട എന്നിവ ഉപയോഗിച്ച് മണ്ണിരയുടെ സഹായത്താല്‍ നല്ല മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാം. ഈ കമ്പോസ്റ്റ് നല്‍കുന്നത് വഴിതെങ്ങിന് നല്‍കുന്ന രാസവളങ്ങളുടെ ഗണ്യമായ ഒരു ഭാഗം കുറയ്ക്കാന്‍ സാധിക്കും. തോട്ടത്തില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് പുകയ്ക്കുന്നത് പല കീടങ്ങളെയും നശിപ്പിക്കാന്‍ ഉപകരിക്കും.
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില് ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില് കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതല്‍ താഴേക്ക്…
തെങ്ങ് ചതിക്കില്ലെന്നാണ് മലയാളത്തിലെ പ്രധാന പഴമൊഴി. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് പഴഞ്ചൊല്ലും തിരുത്തേണ്ട അവസ്ഥയിലാണ് കേരളത്തിലെ കേരകര്‍ഷകര്‍. തേങ്ങ ഉത്പാദനത്തില്‍ മൂന്നാം സ്ഥാനം മാത്രമാണിപ്പോള്‍…
റെക്കോര്‍ഡ് വിലയിലെത്തി കര്‍ഷകന് നല്ല ലാഭം നേടിക്കൊടുത്ത വിളയായിരുന്നു ഇഞ്ചി. കഴിഞ്ഞ ജനുവരിയില്‍ ഇഞ്ചി 60 കിലോ 6000 രൂപയ്ക്ക് വിറ്റിരുന്നു, എന്നാല്‍ ഇന്ന് വില 1400 മാത്രം. അനുകൂല കാലാവസ്ഥ കാരണം വിളവ്…
ഔഷധമായും സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്ന ഇഞ്ചി നമ്മുടെ പല വിഭവങ്ങളിലും ചേര്‍ക്കാറുണ്ട്. നിരവധി ഔഷധ ഗുണങ്ങളുള്ള ഇഞ്ചിക്ക് നാട്ടു വൈദ്യത്തില്‍ വലിയ സ്ഥാനമാണുള്ളത്. വിപണിയില്‍ ലഭിക്കുന്ന ഇഞ്ചിയില്‍ വലിയ…
നാളികേരത്തിനും വെളിച്ചെണ്ണയ്ക്കുമെല്ലാം റെക്കോര്‍ഡ് വിലയാണിപ്പോള്‍. തേങ്ങയുടെ ഉത്പാദനം കുത്തനെ കുറഞ്ഞതാണിതിന് പ്രധാന കാരണം. കനത്ത വെയിലില്‍ തെങ്ങില്‍ ഉത്പാദനം കുത്തനെ കുറഞ്ഞു. നനയ്ക്കാന്‍ സൗകര്യമില്ലാത്ത…
© All rights reserved | Powered by Otwo Designs
Leave a comment