ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു

By Harithakeralam
2024-08-16

 കൊച്ചി: സംസ്ഥാനത്തെ കാര്‍ഷികമേഖലക്ക് പുത്തനുണര്‍വ് നല്‍കുന്നതിനും സമഗ്രമായ സംയോജന പദ്ധതിയിലൂടെ കാര്‍ഷിക സംസ്‌കാരത്തിന് മാറ്റം കൊണ്ടുവരുന്നതിനുമായി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട ഉത്ഘാടനവും കാര്‍ഷിക സംഗമത്തിനും  ഈ ശനിയാഴ്ച (ആഗസ്റ്റ് 17) കൊച്ചി വേദിയാകുന്നു.  കാക്കനാട് ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ രാവിലെ 9 മണിമുതല്‍ 4 മണിവരെയാകും  സംഗമം സംഘടിപ്പിക്കുക. പ്രൊഫഷണല്‍ സര്‍വീസസ്  ഇന്നോവേഷനും ഗ്രാസ്സ്‌റൂട്‌സ് ഇമ്പാക്ട് ഫൗണ്ടേഷന്റെയും  നേതൃത്വത്തിലാണ് കര്‍ഷകസംഗമം സംഘടിപ്പിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ 50,000 കര്‍ഷകരെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 170 സന്നദ്ധ സംഘടനകള്‍ ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല നിര്‍വഹിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ജൈവഗ്രാമം പദ്ധതി ചീഫ് കോഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ പറഞ്ഞു.

രണ്ടാം ഘട്ട പ്രവര്‍ത്തങ്ങളുടെ ഭാഗമായി ഈ വര്‍ഷം മുതല്‍ മികച്ച കാര്‍ഷിക സംരംഭകന് പദ്ധതിയുടെ ഭാഗമായി പുരസ്‌കാരം നല്‍കും. പ്രഥമ പുരസ്‌കാരം തൃശ്ശൂര്‍ മാള സ്വദേശി ഡേവിസ് കൈതാരത്തിന് ലഭിച്ചു.സുസ്ഥിരകൃഷി രീതിയിലുടെ കാര്‍ഷികമേഖലയില്‍ മാറ്റം കൊണ്ടുവരുന്നതിനാണ് രണ്ടാം ഘട്ട ജൈവഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കേരളത്തിലെ 14 ജില്ലകളിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്ന പദ്ധതിയാണ്  കമ്മ്യൂണിറ്റി ഡെവെലപ്‌മെന്റ് ഇനിഷ്യേറ്റീവ് ഓഫ്  പ്രൊഫഷണല്‍ സര്‍വീസസ് ഇന്നവേഷന്റെ ആഭിമുഖ്യത്തില്‍  സന്നദ്ധ സംഘടനകളുമായി സംയോജിപ്പിച്ച്  നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതി. ഇടുക്കി ജില്ലയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. നിലവില്‍ ഇതിന്റെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലും ലഭ്യമാണ്.

വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, വിവിധ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകള്‍ മുതലായവയില്‍ നിന്ന് ഫണ്ട് കര്‍ഷകരിലെത്തിക്കാന്‍ കര്‍ഷകരെ സഹായിക്കും. അതാത് പ്രദേശങ്ങളിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും വിതരണം ചെയ്യാനും പദ്ധതിയിലൂടെ സഹായിക്കും. പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സംരംഭകത്വ വികസന സംഘടനകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്നായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. കാര്‍ഷിക മേഖലയിലെ സംരംഭകത്വ വികസനം ലക്ഷ്യമിട്ട്  കര്‍ഷക ക്ലസ്റ്റര്‍ രൂപീകരിക്കാനും കോമണ്‍ ഫെസിലിറ്റി സെന്റര്‍ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

നൂതന കാര്‍ഷികരീതികള്‍, ഉല്പാദനത്തില്‍ മികവുണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ, വിവിധയിനം വിത്തുകള്‍, തൈകള്‍, വളങ്ങള്‍, യന്ത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങളൊക്ക 50 ശതമാനം സബ്സിഡിയോടെ കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കുന്ന  പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ജൈവഗ്രാമം പദ്ധതിയിലൂടെ കേരളത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് ഉല്‍പ്പങ്ങള്‍ സംഭരിച്ച്  മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി  പൊതുവിപണയിലെത്തിക്കാനും  കര്‍ഷകരെ സഹായിക്കും. ഇതിലൂടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ 18000 ത്തോളം കര്‍ഷകര്‍ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അനന്തു കൃഷ്ണന്‍ പറഞ്ഞു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs